Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RezonaMaria

വയനാട്ടിൽനിന്ന് ഏഥൻസ് വരെ! റിസോണ മരിയ ഇന്‍ഡിഗോയുടെ തലപ്പത്ത്

കൊ​​​ച്ചി: വ​​​യ​​​നാ​​​ട്ടി​​​ൽ ജ​​​നി​​​ച്ചു ക​​​ഠി​​​ന​​​പ്ര​​​യ​​​ത്ന​​​വും ദൃ​​​ഢ​​​നി​​​ശ്ച​​​യ​​​വും കൈ​​​മു​​​ത​​​ലാ​​​ക്കി ഏ​​​ഥ​​​ൻ​​​സി​​​ൽ വി​​​മാ​​​ന​​​ക്ക​​​മ്പ​​​നി​​​യു​​​ടെ മു​​​ഖ്യ​​​ചു​​​മ​​​ത​​​ല​​​ക്കാ​​​രി​​​യാ​​​കു​​​ന്ന​​​തു​​​വ​​​രെ​​​യു​​​ള്ള റി​​​സോ​​​ണ മ​​​രി​​​യ​​​യു​​​ടെ യാ​​​ത്ര പോ​​​രാ​​​ട്ട​​​ത്തി​​​ന്‍റേ​​​താ​​​ണ്.

പ്ര​​​തി​​​കൂ​​​ല സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളെ അ​​​തി​​​ജീ​​​വി​​​ക്കാ​​​നു​​​റ​​​ച്ചൊ​​​രു പോ​​​രാ​​​ട്ടം. ല​​​ക്ഷ്യ​​​ബോ​​​ധ​​​മു​​​ള്ള മ​​​ന​​​സോ​​​ടെ പൊ​​​രു​​​തി​​​യ റി​​​സോ​​​ണ മ​​​രി​​​യ എ​​​ന്ന പെ​​​ണ്‍കു​​​ട്ടി ഇ​​​ന്ന് ഏ​​​ഥ​​​ന്‍സി​​​ല്‍ ഇ​​​ന്‍ഡി​​​ഗോ​​​യു​​​ടെ ചീ​​​ഫ് സെ​​​ക്യൂ​​​രി​​​റ്റി ഓ​​​ഫീ​​​സ​​​റാ​​​ണ്.

സു​​​ല്‍ത്താ​​​ന്‍ബ​​​ത്തേ​​​രി​​​യി​​​ലെ ഓ​​​ട്ടോ​​​റി​​​ക്ഷാ ഡ്രൈ​​​വ​​​റു​​​ടെ മ​​​ക​​​ൾ റി​​​സോ​​​ണ, വി​​​മാ​​​ന​​​ക്ക​​​മ്പ​​​നി​​​യി​​​ലെ ജോ​​​ലി സ്വ​​​പ്നം കാ​​​ണു​​​മ്പോ​​​ൾ അ​​​തു സാ​​​ക്ഷാ​​​ത്ക​​​രി​​​ക്കാ​​​നാ​​​കു​​​മെ​​​ന്നു പ​​​റ​​​ഞ്ഞു പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കാ​​​ൻ അ​​​ധി​​​ക​​​മാ​​​രും ഉ​​​ണ്ടാ​​​യി​​​ല്ല.

‘നീ ​​​എ​​​വി​​​ടെ​​​നി​​​ന്ന് വ​​​രു​​​ന്നു​​​വെ​​​ന്ന് ആ​​​കാ​​​ശ​​​മൊ​​​രി​​​ക്ക​​​ലും എ​​​ന്നോ​​​ടു ചോ​​​ദി​​​ക്കി​​​ല്ല. പ​​​ക്ഷേ, യ​​​ഥാ​​​ര്‍ഥ ചോ​​​ദ്യം, ആ​​​കാ​​​ശ​​​ത്തേ​​​ക്കു പ​​​റ​​​ക്കാ​​​ന്‍ ഞാ​​​ന്‍ ത​​​യാ​​​റാ​​​ണോ എ​​​ന്ന​​​താ​​​ണ്.’

ഒ​​​ന്ന​​​ര ദ​​​ശാ​​​ബ്ദ​​​ങ്ങ​​​ള്‍ക്കു മു​​​മ്പു മ​​​ന​​​സി​​​ൽ രൂ​​​പ​​​പ്പെ​​​ട്ട ചോ​​​ദ്യ​​​ത്തി​​​ന് ‘യെ​​​സ് ഐ ​​​ആം റെ​​​ഡി’എ​​​ന്നു ധീ​​​ര​​​മാ​​​യി ഉ​​​ത്ത​​​രം ന​​​ൽ​​​കി​​​യ റി​​​സോ​​​ണ, പി​​​ന്നീ​​​ടു​​​ള്ള ജീ​​​വി​​​ത​​​യാ​​​ത്ര​​​ക​​​ളി​​​ലൊ​​​ന്നും പ​​​ത​​​റി​​​യി​​​ല്ല.

പ​​​ഠ​​​നം പൂ​​​ര്‍ത്തി​​​യാ​​​ക്കി​​​യ റി​​​സോ​​​ണ 2012 സെ​​​പ്റ്റം​​​ബ​​​റി​​​ല്‍ 21-ാം വ​​​യ​​​സി​​​ലാ​​​ണ് ഇ​​​ന്‍ഡി​​​ഗോ​​​യി​​​ല്‍ ക​​​സ്റ്റ​​​മ​​​ര്‍ സ​​​ര്‍വീ​​​സ് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വാ​​​യി ചേ​​​ര്‍ന്ന​​​ത്. 14 വ​​​ര്‍ഷ​​​ത്തി​​​നു​​​ശേ​​​ഷം ചീ​​​ഫ് സെ​​​ക്യൂ​​​രി ഓ​​​ഫീ​​​സ​​​ർ ജോ​​​ലി​​​യെ​​​ന്ന സ്വ​​​പ്ന​​​സാ​​​ക്ഷാ​​​ത്കാ​​​ര​​​ത്തി​​​ലേ​​​ക്ക്.

ന​​​ന്നാ​​​യി ഇം​​​ഗ്ലീ​​​ഷ് സം​​​സാ​​​രി​​​ക്കാ​​​ന്‍ ക​​​ഴി​​​വി​​​ല്ലാ​​​ത്ത​​​തു മു​​​ത​​​ല്‍ ഭ​​​ക്ഷ​​​ണം വ​​​രെ ഒ​​​രു പ്ര​​​ശ്‌​​​ന​​​മാ​​​യി​​​രു​​​ന്നു. എ​​​ങ്കി​​​ലും പ​​​രി​​​ശീ​​​ല​​​ന കേ​​​ന്ദ്ര​​​ത്തി​​​ല്‍വ​​​ച്ച് ഇം​​​ഗ്ലീ​​​ഷി​​​ല്‍ ഒ​​​രു പൂ​​​ര്‍ണ​​​വാ​​​ച​​​കം പ​​​റ​​​യാ​​​നാ​​​യ​​​ത് ആ​​​ത്മ​​​വി​​​ശ്വാ​​​സം പ​​​ക​​​ർ​​​ന്നു.

സ​​​ര്‍ക്കാ​​​ര്‍ മ​​​ല​​​യാ​​​ളം മീ​​​ഡി​​​യം സ്‌​​​കൂ​​​ളി​​​ല്‍ പ​​​ഠി​​​ച്ച ത​​​നി​​​ക്ക് ഏ​​​വി​​​യേ​​​ഷ​​​ന്‍ രം​​​ഗ​​​ത്ത് ത​​​ന്‍റെ​​​താ​​​യ ഇ​​​ടം ക​​​ണ്ടെ​​​ത്താ​​​നാ​​​കു​​​മെ​​​ന്ന വി​​​ശ്വാ​​​സം റി​​​സോ​​​ണ സ്വ​​​യം ഊ​​​ട്ടി​​​യു​​​റ​​​പ്പി​​​ച്ചു.

ഇ​​​പ്പോ​​​ള്‍ ഇ​​​ന്‍ഡി​​​ഗോ​​​യി​​​ല്‍ 14 വ​​​ര്‍ഷം തി​​​ക​​​യ്ക്കു​​​ന്ന ത​​​നി​​​ക്കു ക​​​രി​​​യ​​​റി​​​ല്‍ ശ​​​ക്ത​​​മാ​​​യ അ​​​ടി​​​ത്ത​​​റ ന​​​ല്‍കി​​​യ​​​ത് ഇ​​​ന്‍ഡി​​​ഗോ​​​യു​​​ടെ പ​​​രി​​​ശീ​​​ല​​​ന അ​​​ക്കാ​​​ഡ​​​മി​​​യാ​​​യ ഇ​​​ഫ്‌​​​ലി​​​യി​​​ലെ നാ​​​ളു​​​ക​​​ളാ​​​ണെ​​​ന്ന് റി​​​സോ​​​ണ പ​​​റ​​​യു​​​ന്നു.

Latest News

Corehub Up