Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ribesh Ramakrishnan

കാ​ഫി​ർ സ്ക്രീ​ൻ​ഷോ​ട്ട് കേ​സ്; റി​ബേ​ഷ് രാ​മ​കൃ​ഷ്ണ​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് മാ​റ്റി

കോ​ഴി​ക്കോ​ട്: കാ​ഫി​ർ സ്ക്രീ​ൻ​ഷോ​ട്ട് കേ​സി​ൽ ഡി​വൈ​എ​ഫ്ഐ നേ​താ​വ് റി​ബേ​ഷ് രാ​മ​കൃ​ഷ്ണ​ൻ സ​മ​ർ​പ്പി​ച്ച മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് കോ​ട​തി മാ​റ്റി. റി​ബേ​ഷി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍റെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് കേ​സ് വ്യാ​ഴാ​ഴ്ച​ത്തേ​ക്ക് മാ​റ്റി​യ​ത്.

കേ​സി​ൽ അ​റ​സ്റ്റി​ലാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന വി​ല​യി​രു​ത്ത​ലി​നെ തു​ട​ർ​ന്നാ​ണ് റി​ബേ​ഷ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം റി​ബേ​ഷി​നെ പ​ല​ത​വ​ണ ചോ​ദ്യം ചെ​യ്തി​രു​ന്നു. നി​ല​വി​ൽ ഈ ​കേ​സി​ൽ ഡി​വൈ​എ​ഫ്ഐ നേ​താ​വാ​യ ജി​തി​ൽ ഭാ​സ്ക​റി​നെ മാ​ത്ര​മാ​ണ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ള്ള​ത്.

ഇ​യാ​ൾ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നി​ടെ​യാ​ണ് രാ​ഷ്ട്രീ​യ കേ​ര​ള​ത്തെ വ​ൻ വി​വാ​ദ​ത്തി​ലാ​ഴ്ത്തി​യ കാ​ഫി​ർ സ്ക്രീ​ൻ​ഷോ​ട്ട് പു​റ​ത്തു​വ​രു​ന്ന​ത്. തു​ട​ക്ക​ത്തി​ൽ യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​നാ​യ മു​ഹ​മ്മ​ദ് കാ​സി​മി​നെ പ്ര​തി​യാ​ക്കി​യാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​യ​ത്.

എ​ന്നാ​ൽ ഹൈ​ക്കോ​ട​തി ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ന്‍ റി​ബേ​ഷ് രാ​മ​കൃ​ഷ്ണ​നാ​ണ് ഇ​ത് ആ​ദ്യം പോ​സ്റ്റ് ചെ​യ്ത​തെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം കേ​സി​ൽ ജാ​മ്യം കി​ട്ടി പു​റ​ത്തി​റ​ങ്ങി​യ ജി​തി​ൽ ഭാ​സ്ക​റി​ന് സി​പി​എം നേ​താ​ക്ക​ൾ വ​ൻ സ്വീ​ക​ര​ണം ന​ൽ​കി​യി​രു​ന്നു.

 

Latest News

Corehub Up