പിറവം: ബൈക്കിനു പിന്നിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിടെക് വിദ്യാർഥി മരിച്ചു. പാഴൂർ ദേവീപ്പടി കട്ടോക്കരയിൽ സന്തോഷിന്റെയും ജ്യോതിയുടെയും മകൻ എസ്. ശിവറാമാണ് (20) മരിച്ചത്.
കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം നാലരയോടെ തിരുവനന്തപുരം കാട്ടാക്കട നക്കനഞ്ചിറയിലായിരുന്നു അപകടം. കാട്ടാക്കട കുനിച്ചാൽ ലൂർദ് മാതാ കോളജിൽ മൂന്നാം വർഷ മെക്കാനിക്കൽ എൻജിനീയറിംഗ് വിദ്യാർഥിയാണ്. നെയ്യാനിൻകരയ്ക്ക് സമീപം തിരുപുറത്താണ് താമസിച്ചിരുന്നത്.
ശിവറാം സഞ്ചരിച്ചിരുന്ന ബൈക്കിൽ പിന്നിൽ കാർ ഇടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അഭിനവിന് പരിക്കേന്ദു. തെറിച്ചുവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശിവറാമിനെ കിഗ്സ് ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ഫലമുണ്ടായില്ല. സഹോദരി: പാർവതി (ഏഴാം ക്ലാസ് വിദ്യാർഥിനി).