Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rifle Shooting

Thiruvananthapuram

സി​ബി​എ​സ്ഇ സൗ​ത്ത് സോ​ൺ ഇ​ന്‍റ​ർ സ്കൂ​ൾ റൈ​ഫി​ള്‍ ഷൂ​ട്ടിം​ഗ്


നെ​യ്യാ​റ്റി​ന്‍​ക​ര: സി​ബി​എ​സ്ഇ സൗ​ത്ത് സോ​ൺ സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ന്‍റ​ർ സ്കൂ​ൾ റൈ​ഫി​ള്‍ ഷൂ​ട്ടിം​ഗ് ചാ​ന്പ്യ​ന്‍​ഷി​പ്പി​ന് ചെ​ങ്ക​ൽ സാ​യി കൃ​ഷ്ണ പ​ബ്ലി​ക് സ്കൂ​ളി​ൽ ഇ​ന്ന് തു​ട​ക്ക​മാ​കും. മ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം രാ​വി​ലെ പ​ത്തി​ന് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഷൂ​ട്ടിം​ഗ് സ്പോ​ര്‍​ട് ഫെ‍​ഡ​റേ​ഷ​ന്‍ ജൂ​റി മി​ല​ൻ ജെ​യിം​സ് നി​ർ​വ​ഹി​ക്കും.
മാ​നേ​ജ​ർ മോ​ഹ​ൻ കു​മാ​ർ, അ​ക്കാ​ദ​മി​ക് ഡ​യ​റ​ക്ട​ർ ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ, പ്രി​ൻ​സി​പ്പ​ൽ രേ​ണു​ക, പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഹ​ണി സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. കേ​ര​ളം, ക​ർ​ണാ​ട​ക, മ​ഹാ​രാ​ഷ്ട്ര എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള 1500- ൽ ​പ​രം മ​ത്സ​രാ​ർ​ഥി​ക​ള്‍ ചാ​ന്പ്യ​ന്‍​ഷി​പ്പി​ല്‍ പ​ങ്കെ​ടു​ക്കും. 10 മീ​റ്റ​ർ പീ​പ് സൈ​റ്റ്, 10 മീ​റ്റ​ർ എ​യ​ർ പി​സ്റ്റ​ൽ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും പ്ര​ത്യേ​കം മ​ത്സ​ര​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. ഈ ​മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടു​ന്ന​വ​ർ​ക്കു ദേ​ശീ​യ​ത​ല മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. ചാ​ന്പ്യ​ന്‍​ഷി​പ്പ് 16 ന് ​സ​മാ​പി​ക്കും

Latest News

Corehub Up