പ്രതീകാത്മക ചിത്രം
നെയ്യാറ്റിന്‍കര: സിബിഎസ്ഇ സൗത്ത് സോൺ സംഘടിപ്പിക്കുന്ന ഇന്റർ സ്കൂൾ റൈഫിള്‍ ഷൂട്ടിംഗ് ചാന്പ്യന്‍ഷിപ്പിന് ചെങ്കൽ സായി കൃഷ്ണ പബ്ലിക് സ്കൂളിൽ ഇന്ന് തുടക്കമാകും. മത്സരങ്ങളുടെ ഉദ്ഘാടനം രാവിലെ പത്തിന് ഇന്റര്‍നാഷണല്‍ ഷൂട്ടിംഗ് സ്പോര്‍ട് ഫെഡറേഷന് ജൂറി മിലൻ ജെയിംസ് നിർവഹിക്കും.
മാനേജർ മോഹൻ കുമാർ, അക്കാദമിക് ഡയറക്ടർ ആർ. രാധാകൃഷ്ണൻ, പ്രിൻസിപ്പൽ രേണുക, പ്രോഗ്രാം കോ-ഓർഡിനേറ്റർ ഹണി സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുക്കും. കേരളം, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള 1500- ൽ പരം മത്സരാർഥികള്‍ ചാന്പ്യന്ഷിപ്പില് പങ്കെടുക്കും. 10 മീറ്റർ പീപ് സൈറ്റ്, 10 മീറ്റർ എയർ പിസ്റ്റൽ എന്നീ വിഭാഗങ്ങളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മത്സരങ്ങളാണ് നടക്കുന്നത്. ഈ മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്കു ദേശീയതല മത്സരത്തിൽ പങ്കെടുക്കാം. ചാന്പ്യന്‍ഷിപ്പ് 16 ന് സമാപിക്കും