Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ring

ഗോ​ദ​യി​ലും റിം​ഗി​ലും മെഡൽ ദിനം...

ന​ഗോ​യ: ഏ​ഷ്യ​ന്‍ ഗെ​യിം​സി​ന്‍റെ 12-ാംദി​ന​മാ​യ ഇ​ന്ന​ലെ ഇ​ന്ത്യ​ന്‍ അ​ക്കൗ​ണ്ടി​ല്‍ അ​മ്പെ​യ്ത്ത്, ഷൂ​ട്ടിം​ഗ് ഇ​ന​ങ്ങ​ളി​ലാ​യി ല​ഭി​ച്ച നാ​ലു സ്വ​ര്‍​ണ​ത്തി​നു പി​ന്നാ​ലെ ഗോ​ദ​യി​ലും റിം​ഗി​ലും വെ​ങ്ക​ലം.

ഗോ​ദ​യി​ല്‍ പു​രു​ഷ ഗ്രീ​ക്കോ-​റോ​മ​ന്‍ 87 കി​ലോ​ഗ്രാം വി​ഭാ​ഗം ഗു​സ്തി​യി​ല്‍ സു​നി​ല്‍ കു​മാ​ര്‍ വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി. വെ​ങ്ക​ല​പ്പോ​രാ​ട്ട​ത്തി​ല്‍ ഫി​ലി​പ്പീ​ന്‍​സി​ന്‍റെ ക​ല്ലം ജോ​ണ്‍​സ​ണ്‍ റോ​ബ​ര്‍​ട്ട്‌​സി​നെ 9-0ന് ​സു​നി​ല്‍ കു​മാ​ര്‍ കീ​ഴ​ട​ക്കി. 2022 ഹ്വാ​ങ്ഷൂ ഏ​ഷ്യ​ന്‍ ഗെ​യിം​സി​ലും ഈ​യി​ന​ത്തി​ല്‍ സു​നി​ല്‍ കു​മാ​ര്‍ വെ​ങ്ക​ലം നേ​ടി​യി​രു​ന്നു.

പ്രി​യ, ക​പി​ല്‍

വ​നി​ത​ക​ളു​ടെ 60 കി​ലോ​ഗ്രാം ബോ​ക്‌​സിം​ഗി​ല്‍ പ്രി​യ ഘം​ഗാ​സും പു​രു​ഷ വി​ഭാ​ഗം 90 കി​ലോ​ഗ്രാ​മി​ല്‍ ക​പി​ല്‍ പൊ​ഖ​റി​യ​യും ഇ​ന്ത്യ​ക്കാ​യി ഇ​ന്ന​ലെ വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി. സെ​മി​യി​ല്‍ ഉ​സ്ബ​ക്കി​സ്ഥാ​ന്‍റെ തു​റാ​ബെ​ക് ഖ​ബി​ബു​ല്ലാ​വി​നോ​ട് (4-1) പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ് ക​പി​ല്‍ വെ​ങ്ക​ലം​കൊ​ണ്ടു തൃ​പ്തി​പ്പെ​ട്ട​ത്.

വ​നി​താ സെ​മി​യി​ല്‍ പ്രി​യ ചൈ​ന​യു​ടെ ചെം​ഗ്യു യാ​ങി​നു മു​ന്നി​ല്‍ തോ​ല്‍​വി വ​ഴ​ങ്ങി (4-1).

അ​തേ​സ​മ​യം, മൂ​ന്ന് ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ ബോ​ക്‌​സിം​ഗ് ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ചു. പു​രു​ഷ 80 കി​ലോ​ഗ്രാ​മി​ല്‍ അ​ങ്കു​ഷ് പം​ഗ​ല്‍, വ​നി​താ 65 കി​ലോ​ഗ്രാ​മി​ല്‍ പ​ര്‍​വീ​ണ്‍ ഹൂ​ഡ, 75 കി​ലോ​ഗ്രാ​മി​ല്‍ ലൗ​വ്‌​ലി​ന ബൊ​ര്‍​ഗോ​ഹെ​യ്ന്‍ എ​ന്നി​വ​രാ​ണ് ഫൈ​ന​ലി​ലേ​ക്കു മു​ന്നേ​റി​യ​ത്. നാ​ളെ​യാ​ണ് മൂ​ന്നു വി​ഭാ​ഗ​ത്തി​ലെ​യും ഫൈ​ന​ല്‍.

Latest News

Corehub Up