Kerala
കൊച്ചി: തനിക്ക് വധഭീഷണിയുണ്ടെന്ന് നടി റിനി ആൻ ജോർജ്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ തൊട്ടാൽ കൊന്നുകളയുമെന്ന് വീട്ടിൽ ബൈക്കിലെത്തിയവർ ഭീഷണിപ്പെടുത്തി. സംഭവത്തിൽ പോലീസിൽ പരാതി നൽകിയെന്നും റിനി വ്യക്തമാക്കി.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പറവൂരിലെ വീടിന് മുന്നില്‍ ആദ്യം ഇരുചക്രവാഹനത്തില്‍ ഒരാളെത്തുകയും ഗേറ്റ് തകര്‍ത്ത് അകത്തേക്ക് കടക്കാന്‍ ശ്രമിക്കുകയും ചെയ്തു. വീട്ടുകാര്‍ പുറത്തിറങ്ങിയതോടെ പ്രതി കടന്നുകളഞ്ഞു. പിന്നീട് രാത്രി 10 മണിയോടെ മറ്റൊരാള്‍ വീടിന് മുന്നിലേക്ക് എത്തുകയും വധഭീഷണി മുഴക്കുകയുമായിരുന്നുവെന്നും റിനി പരാതിയിൽ പറയുന്നു.
പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാകും അന്വേഷണം.
Kerala
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയതിലൂടെ സ്ത്രീപക്ഷ നടപടി സ്വീകരിച്ച കോൺഗ്രസ് പാർട്ടിക്കും നേതൃത്വത്തിനും ആത്മാർഥമായി നന്ദിഅറിയിക്കുന്നുവെന്ന് റിനി ആൻ ജോർജ്. തങ്ങൾ നേരിട്ടിട്ടുള്ള പീഡനങ്ങൾക്ക് അതിജീവിതമാർക്കു കിട്ടുന്ന നീതിയുടെ തുടക്കം മാത്രമാണിതെന്നും രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ഏറ്റവുമാദ്യം പരസ്യപ്രതികരണവുമായി രംഗത്തുവന്ന റിനി പറഞ്ഞു.
ഇനിയും അതിജീവിതമാരുണ്ട്, അവരും തങ്ങളുടെ നീതി കണ്ടെത്തണം- റിനി കൂട്ടിച്ചേർത്തു. പ്രതികരിച്ചതിന്റെ പേരിൽ സൈബർ ആക്രമണം ഏറെ നേരിടേണ്ടിവന്നു. ഇതൊക്കെ കെട്ടിച്ചമച്ചതാണ് എന്നായിരുന്നു പ്രചാരണം. ഒരുപാട് അനുഭവിക്കേണ്ടിവന്നു. എങ്കിലും സഹോദരിമാർക്ക് നീതി കിട്ടുന്നതിൽ അതെല്ലാം ഒരു നിമിത്തമായി എന്നതിൽ ആനന്ദവും ചാരിതാർഥ്യവുമുണ്ടെന്നും റിനി ആൻ ജോർജ് പറഞ്ഞു.
Kerala
കൊച്ചി: നടി റിനി ആന്‍ ജോര്‍ജിനെ പങ്കെടുപ്പിച്ച് സിപിഎമ്മിന്റെ പെണ് പ്രതിരോധം സംഗമം. കൊച്ചി പറവൂര്‍ ഏരിയ കമ്മിറ്റിയാണ് സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പരിപാടി സംഘടിപ്പിച്ചത്.
പ്രസ്ഥാനത്തിന്റെ ഭാഗമാകണമെന്ന് റിനിയോട് സിപിഎം നേതാവ് കെ.ജെ. ഷൈന്‍ പ്രസംഗത്തില്‍ അഭ്യര്‍ഥിച്ചു.
സ്ത്രീകള്‍ക്കെതിരെയുള്ള അധിക്ഷേപങ്ങള്‍ക്കും സൈബര്‍ ആക്രമണങ്ങള്‍ക്കും എതിരെ പെണ് പ്രതിരോധം എന്ന പേരിലാണ് സിപിഎം പറവൂര്‍ ഏരിയ കമ്മിറ്റി പരിപാടി സംഘടിപ്പിച്ചത്. റിനിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ പാര്‍ട്ടി നടപടിയുണ്ടായത്. സ്ത്രീകള്‍ക്കുവേണ്ടി സംസാരിക്കാന്‍ രാഷ്ട്രീയമില്ലെന്ന് റിനി പറഞ്ഞു.
"ഇപ്പോള്‍ പോലും ഞാന്‍ ഇവിടെ ഭയത്തോട് കൂടിയാണ് നില്‍ക്കുന്നത്. ഇത് വച്ച് അവര്‍ ഇനി എന്തെല്ലാം കഥകള്‍ പ്രചരിപ്പിക്കുമെന്ന മാനസികമായ ഭയമുണ്ട്. എന്നാല്‍ പോലും ഇവിടെ വരാന്‍ തയാറായതിന്റെ കാരണം സ്ത്രീകള്‍ക്ക് വേണ്ടി ഒരക്ഷരം എങ്കിലും സംസാരിക്കേണ്ടതിന്റെ ദൗത്യം എനിക്ക് കൂടി ഉണ്ട് തോന്നിയത് കൊണ്ടാണ്' – റിനി വേദിയില്‍ പറഞ്ഞു.