ലക്നൗ: ഐപിഎല്ലിൽ ആറാം നന്പറിൽ ബാറ്റിംഗിനിറങ്ങി ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന റിക്കാർഡ് ഇനി കോൽക്കത്ത താരം റിങ്കു സിംഗിന്റെ പേരിൽ.
എം.എസ്. ധോണിയുടെ 15 വർഷം പഴക്കമുള്ള റിക്കാർഡാണ് റിങ്കു ലക്നൗവിനെതിരായ മത്സരത്തിൽ തകർത്തത്.
51 പന്തിൽ പുറത്താകാതെ 83 റണ്‍സെടുത്ത റിങ്കു 2011ൽ ബംഗളൂരുവിനെതിരേ ചെന്നൈക്ക് വേണ്ടി ധോണി പുറത്താകാതെ നേടിയ 70 റണ്‍സാണ് മറികടന്നത്.
ഐപിഎൽ കരിയറിലെ ഉയർന്ന വ്യക്തിഗത സ്കോർ നേടിയ റിങ്കു മത്സരത്തിൽ അഞ്ച് ക്യാച്ചുകളും എടുത്തു.