x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റിങ്കു സിംഗിന്‍റെ പിതാവ് ഖന്‍ചന്ദ്ര സിംഗ് അന്തരിച്ചു; ഡൽഹിക്ക് മടങ്ങി താരം


Published: February 27, 2026 09:58 AM IST | Updated: February 27, 2026 09:58 AM IST

നോയിഡ: ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിംഗിന്‍റെ പിതാവ് ഖന്‍ചന്ദ്ര സിംഗ് അന്തരിച്ചു. കാന്‍സര്‍ ബാധിതനായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം നോയിഡയിലെ ആശുപത്രിയിൽ മരണത്തിനു കീഴടങ്ങുകയായിരുന്നു.

മരണവിവരത്തെ തുടർന്ന് ലോകകപ്പ് ടീമില്‍ അംഗമായ റിങ്കു ചെന്നൈയില്‍ നിന്ന് ഡൽഹിയിലേക്ക് യാത്രതിരിച്ചു. ലോകകപ്പിലെ സൂപ്പര്‍ എട്ടില്‍ സിംബാബ്‌വെയ്ക്കെതിരായ ഇന്ത്യയുടെ മത്സരത്തിന് മുന്നോടിയായി താരം പിതാവിനെ നാട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു.

ഗ്യാസ് സിലിണ്ടര്‍ വിതരണക്കാരനായിരുന്ന ഖന്‍ചന്ദ് സിംഗ് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളെ അതിജീവിച്ചാണ് റിങ്കുവിന് പരിശീലനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്.

Tags : Rinku Singh father Khanchandra Singh

Recent News

Corehub Up