ഋഷികേശ്: ഉത്തരാഖണ്ഡിലെ ഋഷികേശ് യോഗ് നഗരി റെയിൽവേ സ്റ്റേഷന് സമീപം ഉജ്ജയിൻ എക്സ്പ്രസ് പാളം തെറ്റി. തിങ്കളാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം.
അപകടസമയത്ത് ട്രെയിനിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല. അറ്റകുറ്റപ്പണികൾക്കിടയിൽ ഉണ്ടായ ബ്രേക്ക് തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ റെയിൽവേ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.