Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RisingFuelCosts

അ​രി മു​ത​ൽ ഉ​പ്പേ​രി വ​രെ വി​ല മേ​ലോ​ട്ട് ! ഓ​ണം ഇ​ക്കു​റി പൊ​ള്ളും

കൊ​ച്ചി: പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധ​വും മ​ല​യാ​ളി​യു​ടെ ദേ​ശീ​യോ​ത്സ​വ​വും ത​മ്മി​ലെ​ന്ത് എ​ന്നു മ​ന​സി​ലാ​കാ​ത്ത​വ​ർ​ക്ക് ഇ​ക്കു​റി ഓ​ണ​ത്തി​ന് അ​തു കൊ​ണ്ട​റി​യാം!. അ​രി മു​ത​ൽ ഉ​പ്പേ​രി വ​രെ സ​ക​ല​തി​നും വി​ല കു​തി​ച്ചു​യ​രു​ന്ന നാ​ളു​ക​ൾ​കൂ​ടി​യാ​കും ഈ ​ഓ​ണ​ക്കാ​ലം.
ഓ​ണം ഒ​രു മാ​സം അ​ക​ലെ​യെ​ങ്കി​ലും പ​ച്ച​ക്ക​റി​ക​ൾ​ക്കും പ​ല​ച​ര​ക്കു സാ​ധ​ന​ങ്ങ​ൾ​ക്കും വി​ല മേ​ലോ​ട്ടാ​ണ്. കാ​ര​റ്റി​ന്‍റെ വി​ല ഇ​ന്ന​ലെ നൂ​റി​ലെ​ത്തി. ഏ​ത്ത​ക്കാ​യ​യു​ടെ വി​ല ര​ണ്ടു ദി​വ​സം കൊ​ണ്ട് 20 രൂ​പ വ​രെ കൂ​ടി. എ​റ​ണാ​കു​ളം മാ​ർ​ക്ക​റ്റി​ൽ 64 രൂ​പ​യാ​ണ് ഇ​ന്ന​ല​ത്തെ വി​ല. പ​ഴ​ത്തി​ന് എ​ഴു​പ​തു ക​ട​ന്നു.

ബീ​റ്റ്റൂ​ട്ടി​നും അ​ച്ചി​ങ്ങ​യ്ക്കും ചി​ല്ല​റ വി​ല 60 വ​രെ. കാ​ബേ​ജി​ന് കി​ലോ​യ്ക്ക് അ​ന്പ​തു രൂ​പ ന​ൽ​ക​ണം. അ​തേ​സ​മ​യം ബീ​ൻ​സി​ന്‍റെ വി​ല കു​റ​ഞ്ഞി​ട്ടു​ണ്ട്. ത​മി​ഴ്നാ​ട്ടി​ൽ മ​ഴ ക​ന​ത്ത​തും പ​ച്ച​ക്ക​റി​ക​ളു​ടെ വി​ള​വെ​ടു​പ്പും ച​ര​ക്കു​നീ​ക്ക​വും കു​റ​ഞ്ഞ​തു​മാ​ണ് നി​ല​വി​ലെ വി​ല​വ​ർ​ധ​ന​യ്ക്കു കാ​ര​ണം. മൈ​സൂ​രു, ഹൊ​സൂ​ർ മാ​ർ​ക്ക​റ്റു​ക​ളെ​യാ​ണ് പ​ച്ച​ക്ക​റി​ക​ൾ​ക്കു കേ​ര​ള​ത്തി​ലെ വ്യാ​പാ​രി​ക​ൾ ഇ​പ്പോ​ൾ അ​ധി​ക​മാ​യി ആ​ശ്ര​യി​ക്കു​ന്ന​ത്.

എ​ല്ലാ ഇ​ന​ങ്ങ​ളി​ലു​മു​ള്ള അ​രി​യ്ക്ക് വി​ല അ​ഞ്ചു മു​ത​ൽ പ​ത്തു രൂ​പ വ​രെ ഇ​തി​ന​കം ഉ​യ​ർ​ന്നു. ഓ​ണ​ക്കാ​ല​ത്തും മ​റ്റു സ​മ​യ​ങ്ങ​ളി​ലും കേ​ര​ള​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം ആ​വ​ശ്യ​ക്കാ​രു​ള്ള വ​ടി അ​രി​യു​ടെ വി​ല കി​ലോ​യ്ക്ക് 65 ലെ​ത്തി. ഒ​രു മാ​സം മു​ന്പ് 54-56നു ​കി​ട്ടി​യി​രു​ന്ന അ​രി​യാ​ണി​ത്. ജ​യ, സു​രേ​ഖ, ഉ​ണ്ട, കു​റു​വ അ​രി​ക​ളു​ടെ വി​ല​യി​ലും അ​ഞ്ചു മു​ത​ൽ എ​ട്ടു രൂ​പ വ​രെ വ​ർ​ധ​ന​വു​ണ്ടാ​യി​ട്ടു​ണ്ട്. ചി​ങ്ങ​മാ​സ​മാ​കു​ന്ന​തോ​ടെ വി​ല​യി​ൽ ഇ​നി​യും നേ​രി​യ വ​ർ​ധ​ന​വു​ണ്ടാ​കു​മെ​ന്നാ​ണു മി​ല്ലു​ട​മ​ക​ളും വ്യാ​പാ​രി​ക​ളും പ​റ​യു​ന്ന​ത്.
സ​മീ​പ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള നെ​ല്ലി​ന്‍റെ വി​ല കൂ​ടി​യ​തും ഉ​ല്പാ​ദ​ന​ത്തി​ലു​ണ്ടാ​യ കു​റ​വു​മാ​ണ് അ​രി​വി​ല ഉ​യ​രാ​ൻ പ്ര​ധാ​ന കാ​ര​ണ​മാ​യ​ത്. ഒ​പ്പം പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധ​പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ധ​ന വി​ല കൂ​ടി​യ​തും തി​രി​ച്ച​ടി​യാ​യി.

പ​ച്ച​ത്തേ​ങ്ങ​യ്ക്കു വി​ല കി​ലോ​യ്ക്ക് 70 രൂ​പ വ​രെ​യാ​യി. ഓ​ണ​മാ​കു​ന്പോ​ൾ തേ​ങ്ങ​യു​ടെ വി​ല ഇ​നി​യും കൂ​ടി​യേ​ക്കും. വെ​ളി​ച്ചെ​ണ്ണ​യു​ടെ വി​ല ഒ​രു മാ​സം മു​ന്പു താ​ഴ്ന്നെ​ങ്കി​ലും, തി​രി​ച്ചു​ക​യ​റി തു​ട​ങ്ങി​യി​ട്ടു​ണ്ട്.

ഉ​പ്പേ​രി പേ​രി​നു മ​തി...!

കൊ​ച്ചി: ഉ​പ്പേ​രി​യി​ല്ലാ​തെ ഓ​ണം പൂ​ർ​ണ​മാ​കി​ല്ലെ​ങ്കി​ലും, അ​തി​ന്‍റെ വി​ല ഇ​ക്കു​റി വി​ഷ​മി​പ്പി​ക്കും. ഏ​ത്ത​ക്കാ​യ​യ്ക്കും എ​ണ്ണ​യ്ക്കും വി​ല ഉ​യ​ർ​ന്ന​ത് ഉ​പ്പേ​രി ഇ​ന​ങ്ങ​ളു​ടെ വി​ല കു​തി​ക്കാ​ൻ കാ​ര​ണ​മാ​യി. വെ​ളി​ച്ചെ​ണ്ണ​യി​ൽ വ​റു​ത്ത ഉ​പ്പേ​രി കി​ലോ​യ്ക്ക് 580 രൂ​പ​യാ​ണ് നി​ല​വി​ലെ വി​ല. പാ​മോ​യി​ലി​ൽ വ​റു​ത്ത​തി​ന് 480. ശ​ർ​ക്ക​ര വ​ര​ട്ടി 600 രൂ​പ ന​ൽ​ക​ണം. ഓ​മ​ടു​ക്കു​ന്ന​തോ​ടെ ഉ​പ്പേ​രി വി​ല ഇ​നി​യും കൂ​ടു​മെ​ന്ന് ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്നു.

Latest News

Corehub Up