Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RitikaSingh

ജ​യ​സൂ​ര്യ​യു​ടെ മാ​സ് ആ​ക്ഷ​ൻ ത്രി​ല്ല​ർ; ‘ഓ​പ്പ​റേ​ഷ​ൻ ത്രാ​ൾ’ ടീ​സ​ർ പു​റ​ത്ത്!

ജ​യ​സൂ​ര്യ​യെ നാ​യ​ക​നാ​ക്കി പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​ൻ ര​തീ​ഷ് വേ​ഗ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ‘ഓ​പ്പ​റേ​ഷ​ൻ ത്രാ​ൾ’ എ​ന്ന ഇ​ൻ​വെ​സ്റ്റി​ഗേ​റ്റീ​വ് ത്രി​ല്ല​ർ ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ പ്രേ​ക്ഷ​ക​രി​ലേ​ക്കെ​ത്തി.

നാ​ഷ​ണ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഏ​ജ​ൻ​സി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ജ​മ്മു ക​ശ്മീ​രി​ലെ ത്രാ​ളി​ൽ ന​ട​ന്ന സൈ​നി​ക ഏ​റ്റു​മു​ട്ട​ലു​ക​ളും പ​ശ്ചാ​ത്ത​ല​മാ​ക്കു​ന്ന ചി​ത്രം ശ​ക്ത​മാ​യ ദേ​ശ​സ്നേ​ഹ​വും മി​ന്ന​ൽ വേ​ഗ​ത്തി​ലു​ള്ള ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളു​മാ​ണ് വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്.

ചി​ത്ര​ത്തി​ൽ എ​ൻ.​ഐ.​എ. ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഹ​ർ​ഷ​വ​ർ​ദ്ധ​ൻ എ​ന്ന കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ജ​യ​സൂ​ര്യ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. റി​തി​ക സി​ങ് നാ​യി​ക​യാ​യി എ​ത്തു​ന്ന ഈ ​ബി​ഗ് ബ​ജ​റ്റ് ചി​ത്രം അ​ഞ്ച് ഭാ​ഷ​ക​ളി​ലാ​യി തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.

വി​വി​ധ ഭാ​ഷ​ക​ളി​ൽ നി​ന്നു​ള്ള പ്ര​മു​ഖ താ​ര നി​ര ത​ന്നെ ഈ ​ചി​ത്ര​ത്തി​നാ​യി അ​ണി​നി​ര​ക്കു​ന്നു​ണ്ട്. സാ​യ് കു​മാ​ർ, സി​ദ്ദി​ഖ്, ആ​ൻ​സ​ൺ പോ​ൾ, ന​ന്ദു എ​ന്നി​വ​ർ​ക്കൊ​പ്പം ബോ​ളി​വു​ഡ് അ​ഭി​നേ​താ​ക്ക​ളാ​യ വി​ന​യ് റാ​യ്, അ​മൈ​റ ദാ​സ് ത​ർ എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്നു.

ഗു​ഡ്വി​ൽ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ ജോ​ബി ജോ​ർ​ജ് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത​വും പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും സം​വി​ധാ​യ​ക​ൻ ര​തീ​ഷ് വേ​ഗ ത​ന്നെ​യാ​ണ് നി​ർ​വ​ഹി​ക്കു​ന്ന​ത്.

ന​ജോ​സ് ഛായാ​ഗ്ര​ഹ​ണ​വും ഷ​ഫീ​ഖ് വി.​ബി. ചി​ത്ര​സം​യോ​ജ​ന​വും നി​ർ​വ​ഹി​ച്ച ചി​ത്ര​ത്തി​ന് സ​മീ​റ സ​നീ​ഷ്, സ​രി​ത ജ​യ​സൂ​ര്യ എ​ന്നി​വ​ർ വ​സ്ത്രാ​ല​ങ്കാ​ര​വും റോ​ണ​ക്സ് സേ​വ്യ​ർ ച​മ​യ​വും ഒ​രു​ക്കു​ന്നു.

Latest News

Corehub Up