Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : River Survey

Palakkad

സൈ​ല​ന്‍റ്‌ വാ​ലി​യി​ൽ വ​ര​യാ​ട് സ​ർ​വേ: ഒ​ന്നാം​ഘ​ട്ടം പൂ​ർ​ത്തി​യാ​യി

മ​ണ്ണാ​ർ​ക്കാ​ട്: സൈ​ല​ന്‍റ് വാ​ലി​യി​ൽ ഈ ​വ​ർ​ഷ​ത്തെ വ​ര​യാ​ട് സ​ർ​വേ പു​രോ​ഗ​മി​ക്കു​ന്നു. നാ​ലു​ദി​വ​സം നീ​ണ്ടു​നി​ന്ന നേ​രി​ട്ടു​ള്ള നി​രീ​ക്ഷ​ണ​ത്തി​ലൂ​ടെ പ്ര​ധാ​ന വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി​യ​തി​നു ശേ​ഷം ര​ണ്ടാം​ഘ​ട്ട​മാ​യി ഏ​പ്രി​ൽ 27 മു​ത​ൽ മേ​യ് 18 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന കാ​മ​റ ട്രാ​പ്പു​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള ശാ​സ്ത്രീ​യ നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് ക​ട​ന്ന​താ​യി വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ആ​ട്ട്മു​ടി, ക​ത്തി​രി​ച്ചു​ണ്ട​ൻ, മു​ക്കാ​ലി​മു​ടി, വ​ണ്ണാ​ൻ​പാ​റ, കൂ​മ്പ​ൻ, മാ​ത​മു​ടി, പാ​ത്ര​ക്ക​ട​വ്, അ​ങ്കി​ണ്ട, സി​സ്പാ​റ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന പ​ത്ത് പ്ര​ധാ​ന ബ്ലോ​ക്കു​ക​ളി​ലാ​ണ് സ​ർ​വേ ന​ട​ക്കു​ന്ന​ത്.

സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്ന് 1200 മു​ത​ൽ 2695 മീ​റ്റ​ർ വ​രെ ഉ​യ​ര​ത്തി​ലു​ള്ള ചോ​ല പു​ൽ​മേ​ട് ആ​വാ​സ​വ്യ​വ​സ്ഥ​ക​ളി​ലാ​ണ് വ​ര​യാ​ടു​ക​ൾ കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്ന​ത്. ‘ബൗ​ണ്ട​ഡ് കൗ​ണ്ട്’ രീ​തി​യും ലോ​ക്ക​സ് മാ​പ്പ് ആ​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഡി​ജി​റ്റ​ൽ ട്രാ​ക്കിം​ഗും ഉ​പ​യോ​ഗി​ച്ച് ക​ണ​ക്കെ​ടു​പ്പ് കൂ​ടു​ത​ൽ കൃ​ത്യ​മാ​ക്കു​ന്നു.

നേ​രി​ട്ട് കാ​ണാ​ൻ പ്ര​യാ​സ​മു​ള്ള പാ​റ​ക്കെ​ട്ടു​ക​ളി​ലും ഉ​ൾ​വ​ന​ങ്ങ​ളി​ലും വ​ര​യാ​ടു​ക​ളു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്താ​ൻ കാ​മ​റ ട്രാ​പ്പു​ക​ൾ നി​ർ​ണാ​യ​ക​മാ​ണ്. സ​ഞ്ചാ​ര​പ​ഥ​ങ്ങ​ളും കാ​ഷ്ഠ​വും അ​ടി​സ്ഥാ​ന​മാ​ക്കി തെ​ര​ഞ്ഞെ​ടു​ത്ത സ്ഥ​ല​ങ്ങ​ളി​ൽ 1.5 മു​ത​ൽ 2 അ​ടി ഉ​യ​ര​ത്തി​ൽ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്നു.

വ​ന്യ​ജീ​വി​ക​ളെ ബാ​ധി​ക്കാ​തി​രി​ക്കാ​ൻ ഫ്ലാ​ഷ് ഒ​ഴി​വാ​ക്കി ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും ഒ​രേ​സ​മ​യം പ​ക​ർ​ത്തു​ന്ന രീ​തി​യി​ലാ​ണ് ക്ര​മീ​ക​ര​ണം. 20 ദി​വ​സ​ത്തെ നി​രീ​ക്ഷ​ണ​ത്തി​നു​ശേ​ഷം ശേ​ഖ​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ നേ​രി​ട്ടു​ള്ള ക​ണ​ക്കു​ക​ളു​മാ​യി സം​യോ​ജി​പ്പി​ച്ച് അ​ന്തി​മ റി​പ്പോ​ർ​ട്ട് ത​യ്യാ​റാ​ക്കു​മെ​ന്ന് സൈ​ല​ന്‍റ് വാ​ലി വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ജി. ​ഹ​രി​കൃ​ഷ്ണ​ൻ നാ​യ​ർ ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. മു​ട്ട​നാ​ടു​ക​ൾ, കു​ഞ്ഞു​ങ്ങ​ൾ, മ​റ്റ് വി​ഭാ​ഗ​ങ്ങ​ൾ എ​ന്നി​വ​യാ​യി ത​രം​തി​രി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ ഈ ​അ​പൂ​ർ​വ ജീ​വി​വ​ർ​ഗ​ത്തി​ന്‍റെ ഭാ​വി സം​ര​ക്ഷ​ണ പ​ദ്ധ​തി​ക​ൾ​ക്ക് മാ​ർ​ഗ​ദ​ർ​ശ​ക​മാ​കും.

സൈ​ല​ന്‍റ് വാ​ലി​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ജി. ​ഹ​രി​കൃ​ഷ്ണ​ൻ നാ​യ​ർ, അ​സി​സ്റ്റ​ന്‍റ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ വി.​എ​സ്. വി​ഷ്ണു, ഭ​വാ​നി അ​സി​സ്റ്റ​ന്‍റ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ എ​ൻ. ഗ​ണേ​ശ​ൻ, സൈ​ല​ന്‍റ് വാ​ലി വൈ​ൽ​ഡ് ലൈ​ഫ് അ​സ്സി​സ്റ്റ​ന്‍റ് ബി. ​ഷി​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​ർ​വേ ന​ട​ത്തു​ന്ന​ത്.

Latest News

Corehub Up