Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Riverside Bypass

Idukki

പ​ഴ​യ കെ​ട്ടി​ടം നീ​ക്കി: പു​ഴ​യോ​ര ബൈ​പാ​സി​നു പു​തി​യ മു​ഖം

തൊ​ടു​പു​ഴ: ന​ഗ​ര​ത്തി​ല്‍ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രു​ന്ന മൂ​ന്നു​നി​ല കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റു​ന്ന ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി. ന​ഗ​ര​ത്തി​ലേ​ര്‍​പ്പെ​ടു​ത്തി​യ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ എ​ല്ലാം പി​ന്‍​വ​ലി​ച്ചു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ തു​ട​ങ്ങി​യ ജോ​ലി​ക​ള്‍ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് പൂ​ര്‍​ത്തി​യാ​യ​ത്. ഇ​വി​ടെ​നി​ന്നു​ള്ള അ​വ​ശി​ഷ്ട​ങ്ങ​ളും പൂ​ര്‍​ണ​മാ​യും നീ​ക്കം ചെ​യ്തു. ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​വും രാ​ത്രി​യോ​ടെ നീ​ക്കി​യി​രു​ന്നു.

ജി​ല്ല​യി​ല്‍ മ​ഴ ശ​ക്തി​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കെ​ട്ടി​ടം ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​പ്ര​കാ​രം അ​ടി​യ​ന്ത​ര​മാ​യി പൊ​ളി​ച്ചു​നീ​ക്കാ​ന്‍ ക​ള​ക്‌​ട​ര്‍ ഡോ. ​ദി​നേ​ശ​ന്‍ ചെ​റു​വാ​ട്ട് ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.

പി​ഡ​ബ്ല്യു​ഡി നി​ര​ത്ത് വി​ഭാ​ഗം എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കെ​ട്ടി​ടം പൊ​ളി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി​ത​ന്നെ മ​ണ്ണും കോ​ണ്‍​ക്രീ​റ്റും ഇ​രു​മ്പ് ക​മ്പി​ക​ളും ത​ടി​യ​വ​ശി​ഷ്ട​ങ്ങ​ളും മാ​റ്റി. അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യെ​ത്തി റോ​ഡും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കി. ചെ​ളി മാ​റാ​ന്‍ പാ​റ​മ​ണ​ലും വി​രി​ച്ചു. സ​മീ​പ​ത്തെ പാ​ല​മ​രം ഇ​ന്ന​ലെ സ്ഥ​ല​മു​ട​മ​യാ​യ സ്വ​കാ​ര്യ വ്യ​ക്തി​ത​ന്നെ വെ​ട്ടി​മാ​റ്റു​മെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞി​രു​ന്ന​തെ​ങ്കി​ലും വൈ​കു​ന്നേ​രം വ​രെ ഇ​തു വെ​ട്ടി​യി​ട്ടി​ല്ല. തി​ട്ട​യ്ക്കു മു​ക​ളി​ല്‍ നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ മ​രം അ​പ​ക​ട ഭീ​ഷ​ണി​യു​യ​ര്‍​ത്തു​ന്നു​ണ്ട്.

Latest News

Corehub Up