Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Road Dug

Thrissur

കു​ടി​വെ​ള​ള പൈ​പ്പ്‌ലൈ​നി​ടാ​ൻ റോ​ഡ് കു​ത്തിപ്പൊ​ളി​ച്ചു

മ​ണ്ണു​ത്തി:​ പു​തി​യ കു​ടി​വെ​ള്ളപ്പൈപ്പ് ഇ​ടാ​നാ​യി കു​ത്തി​പ്പൊ​ളി​ച്ചി​ട്ട റോ​ഡു​ക​ൾ ജ​ന​ങ്ങ​ൾ​ക്ക് ദു​രി​ത​മാ​യി മാ​റു​ന്നു.​ പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കാ​നാ​യി റോ​ഡി​ന്‍റെ ന​ടു​ഭാ​ഗം വെ​ട്ടി​പ്പൊ​ളി​ച്ച​താ​ണ് ദു​രി​തം ഇ​ര​ട്ടി​യാ​ക്കി​യ​ത്.
പീ​ച്ചി ജ​ല സം​ഭ​ര​ണി​യി​ൽ നി​ന്ന് തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ലെ കു​ടി​വെ​ള്ള വി​ത​ര​ണ ടാ​ങ്കി​ലേ​ക്ക് പു​തി​യ പൈ​പ്പ് സ്ഥാ​പി​ക്കാ​നാ​യാ​ണ് റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ചി​ട്ട​ത്.

മു​ക്കാ​ട്ടു​ക​ര നാ​യ​ര​ങ്ങാ​ടി മു​ത​ൽ ബ​ദ്‌​ല​ഹേം കോ​ൺ​വന്‍റ്് വ​രെ​യു​ള്ള 200 മീ​റ്റ​ർ റോ​ഡി​ന്‍റെ ന​ടു​ഭാ​ഗം വെ​ട്ടി​പ്പൊ​ളി​ച്ചി​ട്ടാ​ണ് പു​തി​യ പൈ​പ്പ്‌ലൈ​ൻ സ്ഥാ​പി​ച്ച​ത്. എ​ന്നാ​ൽ റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ചി​ട്ടി​ട്ട് മൂ​ന്നു​മാ​സം ക​ഴി​ഞ്ഞി​ട്ടും ഇ​തു​വ​രെ​യും റോ​ഡ് പൂ​ർ​വ സ്ഥി​തി​യി​ലാ​ക്കാ​ൻ ക​രാ​റു​കാ​ര​നോ അ​ധി​കൃ​ത​ർ​ക്കോ സാ​ധി​ച്ചി​ട്ടി​ല്ല.​ ശ​ക്ത​മാ​യ കാ​റ്റ് മൂ​ലം പൊ​ടി ശ​ല്യം അ​തി​രൂ​ക്ഷ​മാ​ണ്.

മ​ണ്ണു​ത്തി മു​ക്കാ​ട്ടു​ക​ര റോ​ഡും സ​മാ​ന രീ​തി​യി​ൽ റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ചിട്ട​ത് മൂ​ലം ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​ണ്.
മൈ​ലി​പ്പാ​ടം, ഈ​സ്റ്റ് പൈ​പ്പ്‌ലൈ​ൻ റോ​ഡും സ​ഞ്ചാ​ര യോ​ഗ്യ​മ​ല്ലാ​ത്ത വി​ധം ത​ക​ർ​ന്നുകി​ട​ക്കു​ക​യാ​ണ്.

Latest News

Corehub Up