Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Road Leads

Kannur

റോ​ഡ് പു​ഴ​യി​ലേ​ക്ക്; താ​ത്കാ​ലി​ക മു​ന്ന​റി​യി​പ്പൊ​രു​ക്കി നാ​ട്ടു​കാ​ർ

ഇ​രി​ട്ടി: വ​ള്ളി​ത്തോ​ട്-​ച​ര​ൾ റോ​ഡി​ൽ മു​ന്ന​റി​യി​പ്പു​ക​ൾ അ​വ​ഗ​ണി​ക്ക​പ്പെ​ട്ട​തോ​ടെ മു​ട​യ​രി​ഞ്ഞി​യി​ൽ റോ​ഡ് പു​ഴ​യി​ലേ​ക്ക് ഇ​ടി​യു​ന്ന​ത് തു​ട​രു​ന്നു. അ​പ​ക​ടാ​വ​സ്ഥ കൂ​ടു​ത​ൽ രൂ​ക്ഷ​മാ​യി​ട്ടും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. റോ​ഡ് പു​ഴ​യി​ലേ​ക്ക് ഇ​ടി​ഞ്ഞു​തു​ട​ങ്ങി​യി​ട്ട് ര​ണ്ട് മ​ഴ​ക്കാ​ലം ക​ഴി​ഞ്ഞെ​ങ്കി​ലും അ​പ​ക​ടാ​വ​സ്ഥ അ​ധി​കൃ​ത​ർ​ക്ക് ഇ​തു​വ​രെ​യും ക​ണ്ണി​ൽ​പെ​ട്ടി​ട്ടി​ല്ല. ഇ​തോ​ടെ വ​ള്ളി​ത്തോ​ട്-​ആ​ന​പ്പ​ന്തി​ക്ക​വ​ല-​മു​ട​യ​രി​ഞ്ഞി-​ച​ര​ൾ-​പു​ല്ല​ൻ​പാ​റ​ത​ട്ട് റോ​ഡി​ൽ ഗ​താ​ഗ​തം വ​ൻ അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​ണ്.

ര​ണ്ടു വ​ർ​ഷം മു​ന്പ് റോ​ഡ് ഇ​ടി​ഞ്ഞു​തു​ട​ങ്ങി​യ​തു മു​ത​ൽ മാ​ധ്യ​മ​ങ്ങ​ൾ വാ​ർ​ത്ത ചെ​യ്തി​രു​ന്നു. ര​ണ്ട​ര വ​ർ​ഷം പി​ന്നി​ട്ടി​ട്ടും സ്ഥി​തി​ക്ക് മാ​റ്റ​മി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, മ​ണ്ണി​ടി​ച്ചി​ൽ ടാ​റിം​ഗ് വ​രെ എ​ത്തി​യി​രി​ക്കു​ക​യാ​ണ്. റോ​ഡി​ൽ നി​ന്ന് ഏ​ക​ദേ​ശം 30 അ​ടി താ​ഴ്ച​യി​ലാ​ണ് പു​ഴ ഒ​ഴു​കു​ന്ന​ത്. ടാ​റിം​ഗി​ലും പ​ല​സ്ഥ​ല​ങ്ങ​ളി​ലും വി​ള്ള​ൽ രൂ​പ​പ്പെ​ട്ടു​ക​ഴി​ഞ്ഞു.

നേ​ര​ത്തേ റോ​ഡി​ൽ മ​ണ്ണി​ടി​ച്ചി​ൽ അ​നു​ഭ​വ​പ്പെ​ട്ട ഭാ​ഗ​ത്ത് അ​ര​ക്കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ച്ച് കൂ​റ്റ​ൻ പാ​ർ​ശ്വ​ഭി​ത്തി നി​ർ​മി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇ​തി​ന് സ​മീ​പ​ത്താ​ണ് വീ​ണ്ടും മ​ണ്ണി​ടി​ച്ചി​ൽ തു​ട​രു​ന്ന​ത്. മ​ഴ ശ​ക്ത​മാ​കു​ന്ന​തോ​ടെ റോ​ഡി​ന്‍റെ കൂ​ടു​ത​ൽ ഭാ​ഗം ത​ക​രു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ർ.

റോ​ഡി​ന്‍റെ അ​പ​ക​ട​സാ​ധ്യ​ത അ​റി​യി​ക്കാ​ൻ നാ​ട്ടു​കാ​ർ ബാ​ര​ലു​ക​ൾ സ്ഥാ​പി​ച്ച് ചു​വ​ന്ന റി​ബ​ൺ കെ​ട്ടി​യ​തു​മാ​ത്ര​മാ​ണ് ആ​ശ്വാ​സം.


നാ​ലു വ​ർ​ഷം മു​ന്പ് 5.4 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് മെ​ക്കാ​ഡം ടാ​റിം​ഗ് ന​ട​ത്തി​യ 5.8 കി​ലോ​മീ​റ്റ​ർ റോ​ഡാ​ണി​ത്. 3.8 മീ​റ്റ​റാ​യി​രു​ന്ന വീ​തി 5.5 മീ​റ്റ​റാ​യി വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, റോ​ഡി​ന്‍റെ മു​ഴു​വ​ൻ നീ​ള​ത്തി​ലും കോ​ൺ​ക്രീ​റ്റ് ഓ​വു​ചാ​ൽ നി​ർ​മി​ക്ക​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം അ​ന്ന് പ​രി​ഗ​ണി​ച്ചി​ല്ല. എ​സ്റ്റി​മേ​റ്റി​ൽ ആ​വ​ശ്യ​മാ​യ തു​ക വ​ക​യി​രു​ത്തി​യി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.

ഓ​വു​ചാ​ൽ ഇ​ല്ലാ​ത്ത​തി​നാ​ൽ മ​ഴ​വെ​ള്ളം റോ​ഡി​ലൂ​ടെ കു​ത്തി​യൊ​ഴു​കി പു​ഴ​യി​ലേ​ക്ക് പ​തി​ക്കു​ക​യാ​ണ്. ഇ​ത് റോ​ഡി​ന്‍റെ അ​രി​കു​ക​ൾ ഇ​ടി​യു​ന്ന​തി​നും മ​ണ്ണൊ​ലി​പ്പി​നും കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം. നി​ർ​മാ​ണ​സ​മ​യ​ത്ത് ചൂ​ണ്ടി​ക്കാ​ട്ടി​യ പ്ര​ശ്നം പി​ന്നീ​ട് അ​പ​ക​ട​സാ​ധ്യ​ത​യാ​യി മാ​റി​യി​ട്ടും പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ല. റോ​ഡി​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അ​ടി​യ​ന്ത​ര​മാ​യി സം​ര​ക്ഷ​ണ​ഭി​ത്തി​യും ശാ​സ്ത്രീ​യ​മാ​യ ഓ​വു​ചാ​ൽ സം​വി​ധാ​ന​വും ഒ​രു​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Latest News

Corehub Up