Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Roadwork Halted

Kollam

റോ​ഡുപ​ണി മു​ട​ങ്ങി; യാ​ത്ര​ക്കാ​ര്‍ ദു​രി​ത​ത്തി​ൽ

കൊ​ല്ലം: പെ​രി​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ കു​റ്റി​യി​ല്‍​ക്ക​ട-​കു​ഴി​യം തെ​ക്ക് റോ​ഡ് പ​ണി മു​ട​ങ്ങി​യ​തോ​ടെ യാ​ത്ര​ക്കാ​ര്‍ ദു​രി​ത​ത്തി​ലാ​യി.  വ​ര്‍​ഷ​ങ്ങ​ളാ​യി റോ​ഡ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞു കി​ട​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് പ​ണി ആ​രം​ഭി​ച്ച​ത്. എ​ന്നാ​ല്‍ 11 മാ​സം ക​ഴി​ഞ്ഞി​ട്ടും നി​ര്‍​മാ​ണം എ​ങ്ങും എ​ത്തി​യി​ല്ല.

ഒ​ന്ന​ര കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍​ഘ്യ​മു​ള്ള റോ​ഡി​ല്‍ കു​ഴി​യം തെ​ക്ക് ക​ര​യോ​ഗ മ​ന്ദി​രം വ​രെ​യു​ള്ള ഭാ​ഗം വ​രെ പു​ന​ര്‍​നി​ര്‍​മി​ച്ചു. ബാ​ക്കി ഭാ​ഗം ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ഇ​ള​ക്കി​മ​റി​ച്ച നി​ല​യി​ല്‍ ഉ​പേ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ടാ​റി​ന്‍റെ വി​ല​വ​ര്‍​ധ​ന കാ​ര​ണം ക​രാ​റു​കാ​ര​ന്‍ പ​ണി നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

പ​ശ്ചി​മേ​ഷ്യ​ന്‍ യു​ദ്ധ​ത്തെ​ത്തു​ട​ര്‍​ന്ന് ടാ​റി​ന്‍റെ വി​ല കു​തി​ച്ചു​യ​ര്‍​ന്നു. എ​ടു​ത്ത തു​ക​യ്ക്ക് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നാ​ണ് ക​രാ​റു​കാ​ര​ന്‍ പ​റ​യു​ന്ന​ത്. റോ​ഡ് പു​ന​ര്‍​നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ മാ​സം നാ​ട്ടു​കാ​ര്‍ സാ​യാ​ഹ്ന ധ​ര്‍​ണ ന​ട​ത്തി​യി​രു​ന്നു.

നി​ര​വ​ധി ആ​രാ​ധ​നാ​ല​യ​ങ്ങ​ളും സ്‌​കൂ​ളു​ക​ളും പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ്ര​ദേ​ശ​ത്ത് ബ​സ് സ​ര്‍​വീ​സി​ല്ലാ​ത്ത​തി​നാ​ല്‍ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും ഓ​ട്ടോ​റി​ക്ഷ​ക​ളു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ശ്ര​യം.

റോ​ഡി​ലെ മെ​റ്റ​ലി​ലും കു​ഴി​ക​ളി​ലും​പെ​ട്ട് വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​തും കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ക്കു​ന്ന​തും പ​തി​വാ​യ​തോ​ടെ ഓ​ട്ടോ​റി​ക്ഷ​ക​ള്‍ പോ​ലും ഇ​തു​വ​ഴി വ​രാ​ന്‍ മ​ടി​ക്കു​ക​യാ​ണ്. ച​ന്ദ​ന​ത്തോ​പ്പി​ലേ​ക്ക് വേ​ഗം എ​ത്താ​നു​ള്ള പ്ര​ധാ​ന പാ​ത​യാ​ണി​ത്.

 

Latest News

Corehub Up