Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RoboticsInIndia

Viral

ക്ലാ​സി​ക്ക​ൽ നൃ​ത്ത​ച്ചു​വ​ടു​ക​ളു​മാ​യി ഇ​ന്ത്യ​യു​ടെ ആ​ദ്യ ഹ്യൂ​മ​നോ​യി​ഡ് റോ​ബോ​ട്ട്!

സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ വി​കാ​സ​ത്തോ​ടെ ഹ്യൂ​മ​നോ​യി​ഡ് റോ​ബോ​ട്ടു​ക​ൾ വി​വി​ധ മേ​ഖ​ല​ക​ളി​ൽ സാ​ന്നി​ധ്യ​മ​റി​യി​ക്കു​ന്ന​ത് ഇ​പ്പോ​ൾ പ​തി​വാ​ണ്.

എ​ന്നാ​ൽ പ​ര​മ്പ​രാ​ഗ​ത​മാ​യ ഇ​ന്ത്യ​ൻ ശാ​സ്ത്രീ​യ നൃ​ത്തം അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട് വേ​റി​ട്ടൊ​രു അ​ത്ഭു​തം സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ് 'മാ​യാ' എ​ന്ന റോ​ബോ​ട്ട്.

ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ സോ​ഹ​ൻ റാ​യ് പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് മാ​യ​യു​ടെ ഈ ​നൃ​ത്ത​പ്ര​ക​ട​നം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി മാ​റി​യ​ത്.

പ്ര​ശ​സ്ത​മാ​യ ഒ​രു മ​റാ​ത്തി ഗാ​ന​ത്തി​നൊ​ത്ത്, പ​ര​മ്പ​രാ​ഗ​ത വ​സ്ത്ര​ധാ​ര​ണ​ത്തി​ൽ ഒ​രു ന​ർ​ത്ത​കി​ക്കൊ​പ്പം കൃ​ത്യ​ത​യോ​ടെ​യാ​ണ് റോ​ബോ​ട്ട് ചു​വ​ടു​ക​ൾ വെ​ക്കു​ന്ന​ത്.

ചൈ​നീ​സ് റോ​ബോ​ട്ടി​ക്സ് ക​മ്പ​നി​യാ​യ 'യൂ​ണി​ട്രീ'​യു​ടെ നി​ല​വി​ലു​ള്ള ജി1 ​റോ​ബോ​ട്ട് പ്ലാ​റ്റ്‌​ഫോ​മി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് മാ​യാ​യു​ടെ നി​ർ​മ്മാ​ണം.

ഇ​തി​നെ പൂ​ർ​ണ​മാ​യും ഒ​രു ഇ​ന്ത്യ​ൻ രൂ​പ​ത്തി​ലേ​ക്ക് മാ​റ്റി​യെ​ടു​ത്ത​ത് ട്യൂ​സ്‌​ഡേ ലാ​ബ്‌​സി​ലെ വി​ദ​ഗ്ദ്ധ​രും മാ​സ്റ്റേ​ഴ്‌​സ് യൂ​ണി​യ​നി​ലെ വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്നാ​ണ്.

റോ​ബോ​ട്ടി​ന് പ്ര​ത്യേ​ക ശ​ബ്ദ​വും വ്യ​ക്തി​ത്വ​വും ച​ല​ന​ങ്ങ​ളും ന​ൽ​കി​യ സം​ഘം, മ​നു​ഷ്യ​ന്‍റേ​തി​ന് സ​മാ​ന​മാ​യ മു​ടി​യു​ള്ള വി​ഗും പ്ര​ത്യേ​ക ആ​ഭ​ര​ണ​ങ്ങ​ളും 3ഡി ​പ്രി​ന്‍റ​ഡ് ശ​രീ​ര​ഭാ​ഗ​ങ്ങ​ളും ന​ൽ​കി ഇ​തി​ന് ഒ​രു ഇ​ന്ത്യ​ൻ ലു​ക്ക് ന​ൽ​കു​ക​യാ​യി​രു​ന്നു.

ഒ​രു ശാ​സ്ത്രീ​യ ന​ർ​ത്ത​കി​യു​ടെ ച​ല​ന​ങ്ങ​ൾ 'മോ​ഷ​ൻ ക്യാ​പ്ച​ർ' സാ​ങ്കേ​തി​ക​വി​ദ്യ വ​ഴി റെ​ക്കോ​ർ​ഡ് ചെ​യ്ത ശേ​ഷ​മാ​ണ് മാ​യ​യെ പ​രി​ശീ​ല​നം ന​ൽ​കി എ​ടു​ത്ത​ത്.

ഈ ​വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ബാ​ല​ൻ​സ് തെ​റ്റാ​തെ ചു​വ​ടു​ക​ൾ വെ​ക്കാ​ൻ റോ​ബോ​ട്ടി​നെ പ്രാ​പ്ത​മാ​ക്കി. റോ​ബോ​ട്ടി​ക് രം​ഗ​ത്ത് ഇ​ത് വ​ലി​യൊ​രു നേ​ട്ട​മാ​യി വി​ദ​ഗ്ദ്ധ​ർ വി​ല​യി​രു​ത്തു​മ്പോ​ഴും സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നും ഉ​ണ്ടാ​കു​ന്ന​ത്.

ശാ​സ്ത്രീ​യ നൃ​ത്ത​ത്തി​ന് ആ​വ​ശ്യ​മാ​യ ഭാ​വ​ങ്ങ​ളും ആ​ത്മ​ബ​ന്ധ​വും ഒ​രു യ​ന്ത്ര​ത്തി​ന് ഒ​രി​ക്ക​ലും ന​ൽ​കാ​നാ​വി​ല്ലെ​ന്നും, മ​നു​ഷ്യ​ന്‍റെ സ​ർ​ഗാ​ത്മ​ക​ത​യ്ക്ക് പ​ക​ര​മാ​വാ​ൻ ടെ​ക്നോ​ള​ജി​ക്ക് ക​ഴി​യി​ല്ലെ​ന്നും ഒ​രു വി​ഭാ​ഗം ആ​ളു​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

 

Latest News

Corehub Up