Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rockets

ച​രി​ത്ര​നേ​ട്ട​ത്തിന് സ്‌​പേ​സ് എ​ക്‌​സ്; സ്റ്റാ​ർ​ഷി​പ്പ് പൂ​ർ​ണ​മാ​യും തി​രി​ച്ചി​റ​ക്കാ​ൻ ശ്രമം

വാ​ഷിം​ഗ്ട​ൺ ഡി​സി: ബ​ഹി​രാ​കാ​ശ യാ​ത്ര​ക​ളി​ൽ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ​ക്കു വ​ഴി​യൊ​രു​ക്കു​ന്ന നി​ർ​ണാ​യ​ക പ​രീ​ക്ഷ​ണ​ത്തി​നൊ​രു​ങ്ങി ഇ​ലോ​ൺ മ​സ്‌​കി​ന്‍റെ സ്‌​പേ​സ് എ​ക്‌​സ്. ലോ​ക​ത്തി​ലെ ഏ​റ്റ​വും ക​രു​ത്തു​റ്റ റോ​ക്ക​റ്റാ​യ "സ്റ്റാ​ർ​ഷി​പ്പി'​ന്‍റെ എ​ല്ലാ ഭാ​ഗ​ങ്ങ​ളും കേ​ടു​പാ​ടു​ക​ളി​ല്ലാ​തെ തി​രി​കെ ഭൂ​മി​യി​ൽ സു​ര​ക്ഷി​ത​മാ​യി ഇ​റ​ക്കാ​നാ​ണു ക​മ്പ​നി ആ​ദ്യ​മാ​യി ശ്ര​മി​ക്കു​ന്ന​ത്. ഇ​ന്നു പ്രാ​ദേ​ശി​ക​സ​മ​യം വൈ​കു​ന്നേ​രം 5.45നും ​ഏ​ഴി​നു (ഇ​ന്ത്യ​ൻ സ​മ​യം നാ​ളെ പു​ല​ർ​ച്ചെ 4.15നും 5.30​നും ഇ​ട​യി​ൽ) മി​ട​യി​ലാ​ണു വി​ക്ഷേ​പ​ണം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

ഒ​രു​ത​വ​ണ ഉ​പ​യോ​ഗി​ച്ച​ശേ​ഷം കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ വി​ല​മ​തി​ക്കു​ന്ന റോ​ക്ക​റ്റ് ഭാ​ഗ​ങ്ങ​ൾ ഉ​പേ​ക്ഷി​ക്കു​ന്ന രീ​തി അ​വ​സാ​നി​പ്പി​ച്ച്, പൂ​ർ​ണ​മാ​യും പു​ന​രു​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന വി​ക്ഷേ​പ​ണ​ സം​വി​ധാ​നം വി​ക​സി​പ്പി​ക്കു​ക എ​ന്ന​താ​ണു ല​ക്ഷ്യം. റോ​ക്ക​റ്റ് ശാ​സ്ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ്വ​പ്ന​മാ​യ ഈ ​നേ​ട്ടം കൈ​വ​രി​ക്കാ​നാ​യാ​ൽ ബ​ഹി​രാ​കാ​ശ വി​ക്ഷേ​പ​ണ​ച്ചെ​ല​വ് വ​ൻ​തോ​തി​ൽ കു​റ​യ്ക്കാ​ൻ സാ​ധി​ക്കും.

ല​ക്ഷ്യ​ങ്ങ​ളും വെ​ല്ലു​വി​ളി​ക​ളും

ച​ന്ദ്ര​നി​ൽ സ്ഥി​ര​മാ​യ മ​നു​ഷ്യ​വാ​സ​കേ​ന്ദ്രം സ്ഥാ​പി​ക്കാ​നു​ള്ള നാ​സ​യു​ടെ ദൗ​ത്യ​ങ്ങ​ൾ​ക്ക് പി​ന്തു​ണ ന​ൽ​കു​ക, സ്റ്റാ​ർ​ലി​ങ്ക് ഇ​ന്‍റ​ർ​നെ​റ്റ് ശൃം​ഖ​ല വി​പു​ലീ​ക​രി​ക്കു​ക, ചൊ​വ്വ​യി​ൽ മ​നു​ഷ്യ​വാ​സം സാ​ധ്യ​മാ​ക്കു​ക തു​ട​ങ്ങി വ​മ്പ​ൻ പ​ദ്ധ​തി​ക​ൾ​ക്കാ​യാ​ണു സ്റ്റാ​ർ​ഷി​പ്പ് രൂ​പ​ക​ല്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.
പ​ദ്ധ​തി വി​ജ​യി​ക്ക​ണ​മെ​ങ്കി​ൽ സ്റ്റാ​ർ​ഷി​പ്പി​ന്‍റെ മു​ക​ൾ​ഭാ​ഗ​ത്തു​ള്ള 171 അ​ടി ഉ​യ​ര​മു​ള്ള പേ​ട​ക​ത്തെ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ​നി​ന്നു തി​രി​കെ കൊ​ണ്ടു​വ​ന്ന് ദ​ക്ഷി​ണ ടെ​ക്‌​സ​സി​ലെ വി​ക്ഷേ​പ​ണ ഗോ​പു​ര​ത്തി​ന്‍റെ യ​ന്ത്ര​ക്കൈ​ക​ൾ​ക്കു​ള്ളി​ൽ സു​ര​ക്ഷി​ത​മാ​യി ഇ​റ​ക്ക​ണം. ച​രി​ത്ര​ത്തി​ൽ ഇ​തു​വ​രെ ഇ​ത്ത​ര​മൊ​രു പ​രീ​ക്ഷ​ണം ന​ട​ത്തി​യി​ട്ടി​ല്ല.

വി​ക്ഷേ​പ​ണം ക​ഴി​ഞ്ഞ് മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ താ​ഴ​ത്തെ ഭാ​ഗ​മാ​യ "സൂ​പ്പ​ർ ഹെ​വി' റോ​ക്ക​റ്റ് ബൂ​സ്റ്റ​ർ വേ​ർ​പെ​ട്ട് വി​ക്ഷേ​പ​ണ ഗോ​പു​ര​ത്തി​ലേ​ക്കു​ത​ന്നെ തി​രി​ച്ചി​റ​ങ്ങും. ഇ​തി​നു​മു​ന്പും സ്‌​പേ​സ് എ​ക്‌​സ് ബൂ​സ്റ്റ​റു​ക​ൾ വി​ജ​യ​ക​ര​മാ​യി തി​രി​ച്ചി​റ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും പു​തി​യ പ​തി​പ്പാ​യ വി3 ​ബൂ​സ്റ്റ​റി​ൽ ഇ​ത് ആ​ദ്യ​മാ​യാ​ണു പ​രീ​ക്ഷി​ക്കു​ന്ന​ത്.

നി​ർ​ണാ​യ​ക​മാ​യ തി​രി​ച്ചി​റ​ക്കം

ബൂ​സ്റ്റ​റി​ൽ​നി​ന്നു വേ​ർ​പെ​ട്ട​ശേ​ഷം മു​ക​ൾ​ഭാ​ഗ​ത്തു​ള്ള പേ​ട​കം സ്വ​ന്തം എ​ൻ​ജി​നു​ക​ൾ ജ്വ​ലി​പ്പി​ച്ച് മ​ണി​ക്കൂ​റി​ൽ 27,000 കി​ലോ​മീ​റ്റ​റി​ല​ധി​കം (ശ​ബ്‌​ദ​ത്തി​ന്‍റെ 20 ഇ​ര​ട്ടി) വേ​ഗ​ത കൈ​വ​രി​ച്ച് ഭൂ​മി​യു​ടെ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ പ്ര​വേ​ശി​ക്കും. തു​ട​ർ​ന്ന് 22 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഭൂ​മി​യെ 14 ത​വ​ണ വ​ലം​വ​യ്ക്കു​ക​യും 26 സ്റ്റാ​ർ​ലി​ങ്ക് വി3 ​ഉ​പ​ഗ്ര​ഹ​ങ്ങ​ളെ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്യും.

നാ​ളെ ഉ​ച്ച​യോ​ടെ (ഇ​ന്ത്യ​ൻ സ​മ​യം നാ​ളെ രാ​ത്രി 10.30) യാ​ണ് ഏ​റ്റ​വും നി​ർ​ണാ​യ​ക​മാ​യ ഘ​ട്ടം. ഭൂ​മി​യു​ടെ അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്കു തി​രി​കെ പ്ര​വേ​ശി​ക്കു​മ്പോ​ൾ പേ​ട​ക​ത്തി​നു​പു​റ​ത്ത് 2,000 ഡി​ഗ്രി ഫാ​ര​ൻ​ഹീ​റ്റി​ല​ധി​കം താ​പ​നി​ല അ​നു​ഭ​വ​പ്പെ​ടും. അ​മേ​രി​ക്ക​യു​ടെ പ​ടി​ഞ്ഞാ​റ​ൻ തീ​ര​ത്തി​നു മു​ക​ളി​ലൂ​ടെ ക​ര​ഭാ​ഗം ക​ട​ന്നാ​ണു പേ​ട​കം ടെ​ക്‌​സ​സി​ലേ​ക്ക് എ​ത്തു​ന്ന​ത്.

ജ​ന​വാ​സ ​മേ​ഖ​ല​ക​ൾ​ക്കു മു​ക​ളി​ലൂ​ടെ​യു​ള്ള ഈ ​സ​ഞ്ചാ​രം വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ്. അ​പ​ക​ട​സാ​ധ്യ​ത കു​റ​യ്ക്കാ​ൻ വ​ട​ക്ക​ൻ മെ​ക്സി​ക്കോ​യി​ലെ​യും തെ​ക്ക​ൻ ടെ​ക്‌​സ​സി​ലെ​യും ജ​ന​വാ​സം കു​റ​ഞ്ഞ മേ​ഖ​ല​ക​ളി​ലൂ​ടെ പേ​ട​ക​ത്തെ തി​രി​ച്ചു​വി​ടാ​നാ​ണു തീ​രു​മാ​നം. അ​വ​സാ​ന​നി​മി​ഷം എ​ന്തെ​ങ്കി​ലും ത​ക​രാ​ർ സം​ഭ​വി​ച്ചാ​ൽ പേ​ട​ക​ത്തെ ക​ട​ലി​ൽ പ​തി​പ്പി​ക്കാ​നോ അ​ല്ലെ​ങ്കി​ൽ ആ​കാ​ശ​ത്തു​വ​ച്ചു​ത​ന്നെ ന​ശി​പ്പി​ക്കാ​നോ മി​ഷ​ൻ ക​ൺ​ട്രോ​ള​ർ​മാ​ർ​ക്ക് സാ​ധി​ക്കും.

എ​ൻ​ജി​ൻ ത​ക​രാ​റു​ക​ൾ ആ​ശ​ങ്ക

സ​മീ​പ​കാ​ല പ​രീ​ക്ഷ​ണ​ങ്ങ​ളി​ൽ സ്റ്റാ​ർ​ഷി​പ്പി​ലെ 'റാ​പ്റ്റ​ർ' എ​ൻ​ജി​നു​ക​ൾ​ക്കു​ണ്ടാ​യ ത​ക​രാ​റു​ക​ൾ ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്നു​ണ്ട്. സെ​പ്റ്റം​ബ​റി​ൽ ന​ട​ന്ന 14-ാം പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ലി​ൽ വി​ക്ഷേ​പ​ണ​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ ഒ​രു എ​ൻ​ജി​ൻ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി​രു​ന്നു. അ​ന്ന് ദൗ​ത്യം ഉ​പേ​ക്ഷി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ലോ​ചി​ച്ചെ​ങ്കി​ലും ഇ​ലോ​ൺ മ​സ്‌​കി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം മു​ന്നോ​ട്ടു​പോ​കു​ക​യും പേ​ട​കം ഭ്ര​മ​ണ​പ​ഥ​ത്തി​ൽ എ​ത്തു​ക​യും ചെ​യ്തി​രു​ന്നു.

2025ൽ ​ന​ട​ന്ന ഒ​രു പ​രീ​ക്ഷ​ണ​ത്തി​നി​ടെ സ്റ്റാ​ർ​ഷി​പ്പ് പൊ​ട്ടി​ത്തെ​റി​ച്ച് അ​വ​ശി​ഷ്‌​ട​ങ്ങ​ൾ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ പ​തി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഓ​രോ പ​രീ​ക്ഷ​ണ​ത്തി​ൽ​നി​ന്നും പാ​ഠ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ട് സു​ര​ക്ഷി​ത​മാ​യി പേ​ട​ക​ത്തെ തി​രി​ച്ചി​റ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന ഉ​റ​ച്ച ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് സ്‌​പേ​സ് എ​ക്‌​സ്.

Latest News

Corehub Up