Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rootout

ല​ഹ​രി​മാ​ഫി​യ​യെ വേ​രോ​ടെ പി​ഴു​തെ​റി​യാ​ൻ പൊ​തു​സ​മൂ​ഹം ഒ​ന്നി​ക്ക​ണം: മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല

മ​ല​പ്പു​റം: ല​ഹ​രി​മാ​ഫി​യ​യെ സ​മൂ​ഹ​ത്തി​ൽ​നി​ന്നു പൂ​ർ​ണ​മാ​യും അ​ക​റ്റി​നി​ർ​ത്താ​ൻ പൊ​തു​സ​മൂ​ഹം ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നോ​ട്ടു വ​ര​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ച ല​ഹ​രി​വി​രു​ദ്ധ കാ​ന്പ​യി​നാ​യ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ര​ണ്ടാം​ഘ​ട്ട​മാ​യ തൂ​ഫാ​ൻ ജ​ന​ജാ​ഗ്ര​ത സ​മി​തി​യു​ടെ (തൂ​ഫാ​ൻ-​ത​ദ്ദേ​ശം) സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം മ​ല​പ്പു​റം ജി​ല്ല​യി​ലെ വേ​ങ്ങ​ര മ​ല​ബാ​ർ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ പ്ര​ധാ​ന​ കാ​ര​ണ​മാ​യ ല​ഹ​രി​യെ ശ​ത്രു​വാ​യി​ക്ക​ണ്ട് കേ​ര​ള​ത്തി​ലെ സ്ത്രീ​ക​ൾ ഒ​റ്റ​ക്കെ​ട്ടാ​യി തൂ​ഫാ​നോ​ടൊ​പ്പം അ​ണി​നി​ര​ന്ന​താ​ണ് ഒ​ന്നാം ഘ​ട്ട​ത്തി​ന്‍റെ വി​ജ​യ​ത്തി​നു പി​ന്നി​ലെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. കു​ട്ടി​ക​ളി​ലോ പ്രി​യ​പ്പെ​ട്ട​വ​രി​ലോ ഉ​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ൾ വേ​ഗ​ത്തി​ൽ തി​രി​ച്ച​റി​യാ​ൻ അ​മ്മ​മാ​ർ​ക്കു സാ​ധി​ക്കും. ഗ്രാ​മ, ന​ഗ​ര ഭേ​ദ​മി​ല്ലാ​തെ കു​ഞ്ഞു​ങ്ങ​ളെ ല​ഹ​രിമാ​ഫി​യ വ​ല​യി​ലാ​ക്കു​ന്ന​ത് ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണം. ല​ഹ​രി ന​മ്മു​ടെ വീ​ടു​ക​ളി​ലും എ​ത്തി​യി​രി​ക്കു​ന്നു​വെ​ന്ന തി​രി​ച്ച​റി​വാ​ണ് ഈ ​പോ​രാ​ട്ട​ത്തി​നു ക​രു​ത്തേ​കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ആ​രം​ഭി​ച്ച ശേ​ഷം സം​സ്ഥാ​ന​ത്ത് ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ൽ 20 മു​ത​ൽ 30 ശ​ത​മാ​നം വ​രെ കു​റ​വു​ണ്ടാ​ക്കാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ന് അ​ക​ത്തും പു​റ​ത്തും പൊ​ലി​സ് ന​ട​ത്തു​ന്ന തീ​വ്ര​മാ​യ ഇ​ട​പെ​ട​ലു​ക​ളാ​ണ് ഈ ​വി​ജ​യ​ത്തി​നു കാ​ര​ണം. മ​ഞ്ചേ​രി​യി​ൽ​നി​ന്നു​ള്ള വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന അ​തി​ർ​ത്തി​ക​ട​ന്ന് കോ​യ​ന്പ​ത്തൂ​രി​ൽ​നി​ന്ന് 13 കി​ലോ എം​ഡി​എം​എ പി​ടി​കൂ​ടി​യ മ​ല​പ്പു​റം പൊ​ലി​സി​ന്‍റെ മി​ക​വി​നെ മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു. ജ​ന​ങ്ങ​ളെ പൂ​ർ​ണ​മാ​യി വി​ശ്വാ​സ​ത്തി​ലെ​ടു​ത്തു എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ മ​റ്റൊ​രു നാ​ഴി​ക​ക്ക​ല്ല്. ഒ​രു കു​റ്റ​വാ​ളി​യെ​യും സം​ര​ക്ഷി​ക്കാ​തെ, മു​ഖം നോ​ക്കാ​തെ നാ​ടി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കാ​ൻ സ​ർ​ക്കാ​രി​നു സാ​ധി​ച്ചു​വെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു.

ല​ഹ​രി​വ്യാ​പ​ന​വും ഉ​പ​യോ​ഗ​വും പൂ​ർ​ണ​മാ​യി ത​ട​യു​ന്ന​തി​നാ​യി ത​ദ്ദേ​ശസ്ഥാ​പ​ന ത​ല​ത്തി​ൽ ജ​ന​കീ​യ ഇ​ട​പെ​ട​ൽ ശ​ക്ത​മാ​ക്കു​ന്ന​താ​ണു തൂ​ഫാ​ൻ ര​ണ്ടാം ഘ​ട്ടം. എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ 100 ദി​ന ക​ർ​മ​പ​ദ്ധ​തി​യും ആ​ഭ്യ​ന്ത​രവ​കു​പ്പി​ന്‍റെ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ 2.0-യും ​സം​യോ​ജി​പ്പി​ച്ചാ​ണു പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ല​ഹ​രി​യു​ടെ ആ​വ​ശ്യ​ക​ത കു​റ​യ്ക്കു​ക, പ്രാ​രം​ഭ ഘ​ട്ട​ത്തി​ൽ​ത്ത​ന്നെ ഇ​ട​പെ​ടു​ക, അ​ടി​മ​പ്പെ​ട്ട​വ​ർ​ക്ക് ചി​കി​ത്സ​യും കൗ​ണ്‍​സ​ലിം​ഗും പു​ന​ര​ധി​വാ​സ​വും ഉ​റ​പ്പാ​ക്കു​ക എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ൾ. തൂ​ഫാ​ൻ സ്ട്രൈ​ക്ക്, തൂ​ഫാ​ൻ കെ​യ​ർ, തൂ​ഫാ​ൻ ആ​പ്പ്, തൂ​ഫാ​ൻ ഐ​സ്, തൂ​ഫാ​ൻ പ്ലേ, ​തൂ​ഫാ​ൻ ഡ്ര​ഗ് ഫ്രീ ​കാ​ന്പ​സ് അ​ക്രെ​ഡി​റ്റേ​ഷ​ൻ എ​ന്നീ ഘ​ട്ട​ങ്ങ​ളാ​യാ​ണു ര​ണ്ടാം ഘ​ട്ടം പൂ​ർ​ത്തി​യാ​ക്കു​ക. ഇ​തി​നാ​യി എ​ല്ലാ വാ​ർ​ഡു​ക​ളി​ലും ‘തൂ​ഫാ​ൻ ഗ്രാ​മ​സ​ഭ​ക​ൾ’ വി​ളി​ച്ചു​ചേ​ർ​ക്കു​ക​യും ത​ണ്ട​ർ വോ​ള​ന്‍റി​യ​ർ​മാ​രെ​യും തൂ​ഫാ​ൻ വാ​രി​യേ​ഴ്സി​നെ​യും ക​ണ്ടെ​ത്തു​ക​യും ചെ​യ്യും.

ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​രെ​യും മ​ന്ത്രി തൂ​ഫാ​ൻ വാ​രി​യേ​ഴ്സാ​യി പ്ര​ഖ്യാ​പി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ​ക്ക് മ​ന്ത്രി തൂ​ഫാ​ൻ ബാ​ഡ്ജ് അ​ണി​യി​ച്ചു. മ​ന്ത്രി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ദ്ദേ​ശ​വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ ഡ​യ​റ​ക്ട​ർ ദി​വ്യ എ​സ്. അ​യ്യ​ർ തൂ​ഫാ​ൻ-​ത​ദ്ദേ​ശം പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

മ​ന്ത്രി കെ.​എം. ഷാ​ജി, പി.​വി. അ​ബ്ദു​ൾ വ​ഹാ​ബ് എം​പി, എം​എ​ൽ​എ​മാ​രാ​യ ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ, മ​ഞ്ഞ​ളാം​കു​ഴി അ​ലി, കു​റു​ക്കോ​ളി മൊ​യ്തീ​ൻ, വി.​എ​സ്. ജോ​യ്, പി.​കെ. ന​വാ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ. ജ​ബ്ബാ​ർ ഹാ​ജി, എ​ഡി​ജി​പി​മാ​രാ​യ ദി​നേ​ശ് ക​ശ്യ​പ് (ഇ​ന്‍റ​ലി​ജ​ൻ​സ്), പി. ​വി​ജ​യ​ൻ (ക്ര​മ​സ​മാ​ധാ​നം), നോ​ർ​ത്ത് സോ​ണ്‍ ഐ​ജി​യും ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ നോ​ഡ​ൽ ഓ​ഫീ​സ​റു​മാ​യ പു​ട്ട വി​മ​ലാ​ദി​ത്യ, മ​ല​പ്പു​റം ക​ള​ക്ട​ർ വി​ന​യ് ഗോ​യ​ൽ, തൃ​ശൂ​ർ റേ​ഞ്ച് ഡി​ഐ​ജി ടി. ​നാ​രാ​യ​ണ​ൻ, ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി ചൈ​ത്ര തെ​രേ​സ ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up