Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rosary

Pathanamthitta

മ​ദേ​ഴ്‌​സ് ഫോ​റം ജ​പ​മാ​ല റാ​ലി

പ​ത്ത​നം​തി​ട്ട: മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ പ​ത്ത​നം​തി​ട്ട രൂ​പ​ത മ​ല​ങ്ക​ര കാ​ത്ത​ലി​ക് മ​ദേ​ഴ്‌​സ് ഫോ​റം (എം​സി​എം​എ​ഫ്) നേ​തൃ​ത്വ​ത്തി​ല്‍ ആ​ന​ന്ദ​പ്പ​ള്ളി സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ല്‍ നി​ന്നും ത​ട്ട സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ലേ​ക്ക് ജ​പ​മാ​ല റാ​ലി ന​ട​ത്തി. പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ന്‍ ബി​ഷ​പ് ഡോ. ​സാ​മു​വ​ല്‍ മാ​ര്‍ ഐ​റേ​നി​യോ​സ് ഉ​ദ്ഘാ​ട​ന സ​ന്ദേ​ശം ന​ല്‍​കി.

വി​കാ​രി ജ​ന​റാ​ള്‍ മോ​ൺ. വ​ര്‍​ഗീ​സ് കാ​ലാ​യി​ല്‍ വ​ട​ക്കേ​തി​ൽ, ഡാ​നി​യേ​ല്‍ കു​ഴി​ത​ട​ത്തി​ല്‍ കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. എം​സി​എം​എ​ഫ് രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​വ​ര്‍​ഗീ​സ് വി​ള​യി​ൽ, രൂ​പ​താ പ്ര​സി​ഡ​ന്‍റ് ഷീ​ജ ഏ​ബ്ര​ഹാം, സി​സ്റ്റ​ര്‍ അ​ന​ന്ത, ഫാ. ​ജ​യിം​സ് ത​ട​ത്തി​ല്‍, സി​സ്റ്റ​ര്‍ ന​വ്യ, മോ​ളി മോ​ന​ച്ച​ൻ, ഫാ. ​സാം വെ​ങ്ങാ​ട്ടൂ​ർ, ഫാ. ​കു​ര്യാ​ക്കോ​സ് കു​ത്ത​നേ​ത്ത്, ഫാ. ​മാ​ത്യു കു​ന്നും​പു​റ​ത്ത്, ഫാ. ​ജോ​യി​സ് പു​തു​പ്പ​റ​മ്പി​ൽ, ഫാ. ​സാ​മു​വ​ല്‍ കി​ട​ങ്ങി​ല്‍ ഒ​ഐ​സി, ഫാ. ​മാ​ത്യു പേ​ഴും മൂ​ട്ടി​ൽ,സി​സ്റ്റ​ര്‍ ആ​ന്‍​സെ​റ്റ്, സി​സ്റ്റ​ര്‍ ശാ​ലി​നി, സി​സ്റ്റ​ര്‍ റോ​സി, സി​സ്റ്റ​ര്‍ പ​ട്രീ​ഷ്യ, അ​ന്ന​മ്മ ചാ​ക്കോ, ഡ​യാ​ന സി​നു, എ.​ജി. മേ​ഴ്‌​സി, ജ​യ്‌​സ​മ്മ ജോ​സ​ഫ്, സു​ജ ബാ​ബു, മേ​രി​ക്കു​ട്ടി ജോ​ര്‍​ജ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

മാ​ലാ​ഖ​മാ​രു​ടെ​യും പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ​യും വേ​ഷ​മ​ണി​ഞ്ഞ പെ​ണ്‍​കു​ട്ടി​ക​ള്‍ റാ​ലി​ക്ക് മി​ഴി​വേ​കി. 3500 ല്‍ ​അ​ധി​കം വി​ശ്വാ​സി​ക​ള്‍ പ​ങ്കെ​ടു​ത്ത റാ​ലി​യി​ല്‍ രൂ​പ​ത​യി​ലെ വൈ​ദി​ക​ർ, സ​ന്യാ​സി​നി​ക​ള്‍, ശെ​മ്മാ​ശ​ന്‍​മാ​ര്‍ എം​സി​എ, എം​സി​വൈ​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍​ക്ക് ചു​ക്കാ​ന്‍ പി​ടി​ച്ചു.

Latest News

Corehub Up