പത്തനംതിട്ട രൂപത എംസിഎംഎഫിന്റെ നേതൃത്വത്തില്‍ നടന്ന ജപമാല റാലി ബിഷപ് ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ് ഉദ്ഘാടനം ചെയ്യുന്നു.
പത്തനംതിട്ട: മലങ്കര സുറിയാനി കത്തോലിക്കാ സഭ പത്തനംതിട്ട രൂപത മലങ്കര കാത്തലിക് മദേഴ്സ് ഫോറം (എംസിഎംഎഫ്) നേതൃത്വത്തില്‍ ആനന്ദപ്പള്ളി സെന്റ് മേരീസ് ദേവാലയത്തില്‍ നിന്നും തട്ട സെന്റ് ആന്റണീസ് ദേവാലയത്തിലേക്ക് ജപമാല റാലി നടത്തി. പത്തനംതിട്ട രൂപതാധ്യക്ഷന്‍ ബിഷപ് ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ് ഉദ്ഘാടന സന്ദേശം നല്കി.
വികാരി ജനറാള്‍ മോൺ. വര്‍ഗീസ് കാലായില്‍ വടക്കേതിൽ, ഡാനിയേല്‍ കുഴിതടത്തില്‍ കോര്‍ എപ്പിസ്കോപ്പ എന്നിവര്‍ പ്രസംഗിച്ചു. എംസിഎംഎഫ് രൂപത ഡയറക്ടര്‍ ഫാ. വര്‍ഗീസ് വിളയിൽ, രൂപതാ പ്രസിഡന്റ് ഷീജ ഏബ്രഹാം, സിസ്റ്റര്‍ അനന്ത, ഫാ. ജയിംസ് തടത്തില്‍, സിസ്റ്റര്‍ നവ്യ, മോളി മോനച്ചൻ, ഫാ. സാം വെങ്ങാട്ടൂർ, ഫാ. കുര്യാക്കോസ് കുത്തനേത്ത്, ഫാ. മാത്യു കുന്നുംപുറത്ത്, ഫാ. ജോയിസ് പുതുപ്പറമ്പിൽ, ഫാ. സാമുവല്‍ കിടങ്ങില്‍ ഒഐസി, ഫാ. മാത്യു പേഴും മൂട്ടിൽ,സിസ്റ്റര്‍ ആന്സെറ്റ്, സിസ്റ്റര്‍ ശാലിനി, സിസ്റ്റര്‍ റോസി, സിസ്റ്റര്‍ പട്രീഷ്യ, അന്നമ്മ ചാക്കോ, ഡയാന സിനു, എ.ജി. മേഴ്സി, ജയ്സമ്മ ജോസഫ്, സുജ ബാബു, മേരിക്കുട്ടി ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്കി.
മാലാഖമാരുടെയും പരിശുദ്ധ ദൈവമാതാവിന്റെയും വേഷമണിഞ്ഞ പെണ്‍കുട്ടികള്‍ റാലിക്ക് മിഴിവേകി. 3500 ല്‍ അധികം വിശ്വാസികള്‍ പങ്കെടുത്ത റാലിയില്‍ രൂപതയിലെ വൈദികർ, സന്യാസിനികള്‍, ശെമ്മാശന്മാര് എംസിഎ, എംസിവൈഎം പ്രവര്‍ത്തകര്‍ ക്രമീകരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു.
Tags : Rosary Local News Pathanamthitta Nattuvishesham