Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rosilyn Philip

സിൽവർലൈൻ: സര്‍ക്കാരിന്‍റെ പ്രഖ്യാപനം ആശ്വാസമായെന്ന് റോസിലിന്‍ ഫിലിപ്പ്

ച​ങ്ങ​നാ​ശേ​രി: സി​ല്‍വ​ര്‍ലൈ​ന്‍ വി​ജ്ഞാ​പ​നം പി​ന്‍വ​ലി​ക്കാനും സ​മ​ര​പോ​രാ​ളി​ക​ള്‍ ക്കെ​തി​രേയു​ള്ള കേ​സു​ക​ള്‍ റ​ദ്ദാ​ക്ക​നു​മു​ള്ള സം​സ്ഥാ​ന മ​ന്ത്രി​സ​ഭാ​യോ​ഗ തീ​രു​മാ​നം കൊ​ടു​ങ്കാ​റ്റി​ല്‍നി​ന്നു മ​ഴ​പെ​യ്തി​റ​ങ്ങി​യ അ​നു​ഭ​വ​മാ​ണെ​ന്ന് സി​ല്‍വ​ര്‍ലൈ​ന്‍ സ​മ​ര​ത്തി​ല്‍ പോ​ലീ​സി​ന്‍റെ അ​തി​ക്ര​മ​ത്തി​നി​ര​യാ​യ മാ​ട​പ്പ​ള​ളി ഇ​യ്യാ​ലി​ല്‍ തെ​ക്കേ​തി​ല്‍ റോ​സി​ലി​ന്‍ ഫി​ലി​പ്പ്.

1490 ദി​വ​സ​ങ്ങ​ള്‍ മ​ന​സി​ല്‍ ക​ന​ലാ​യി സൂ​ക്ഷി​ച്ച വേ​ദ​ന​യു​ടേ​യും ദു​ഖ​ത്തി​ന്‍റെ​യും പ​ര്യ​വ​സാ​ന​മാ​ണ് ഇ​ന്നലെ​യു​ണ്ടാ​യ​ത്. വി​ജ്ഞാ​പ​നം പി​ന്‍വ​ലി​ച്ച​തി​ല്‍ മു​ഖ്യ​മ​ന്ത്രി​യോ​ടും മ​റ്റ് മ​ന്ത്രി​മാ​രോ​ടും ന​ന്ദി​യു​ണ്ട്.

മ​റ്റു​ള്ള​വ​രോ​ടൊ​പ്പം ത​ന്‍റെ പു​ര​യി​ട​ത്തി​ല്‍നി​ന്നു പ്ര​തി​ഷേ​ധി​ച്ച ത​ന്നെ പോ​ലീ​സ് റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ചു. അ​റ​സ്റ്റ്‌​ചെ​യ്ത് തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി​ച്ചു. നേ​താ​ക്ക​ളു​ടെ ഇ​ട​പെ​ട​ലി​ലാ​ണ് റി​മാ​ന്‍ഡ് ഒ​ഴി​വാ​യ​ത്.

മ​ക​ളു​മാ​യി സ​മ​ര​ത്തി​നി​റ​ങ്ങി​യെ​ന്ന പേ​രി​ല്‍ ജു​വ​നൈ​ല്‍ ജ​സ്റ്റീ​സ് ആ​ക്ടു​പ്ര​കാ​രം കേ​സു​ണ്ട്. ഇ​തു​ള്‍പ്പെ​ടെ മൂ​ന്നി​ലേ​റെ കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്.

വെ​ങ്കോ​ട്ട റീ​ത്തു​പ​ള്ളി ജം​ഗ്ഷ​നി​ലു​ള്ള റോ​സി​ലി​ന്‍ ഫി​ലി​പ്പി​ന്‍റെ പു​ര​യി​ട​ത്തി​ലാ​ണ് പ​ന്ത​ല്‍കെ​ട്ടി അ​ഞ്ചു​ വ​ര്‍ഷം നീ​ണ്ട സി​ല്‍വ​ര്‍ലൈ​ന്‍ വി​രു​ദ്ധ സ​മ​രം അ​ര​ങ്ങേ​റി​യ​ത്.

Latest News

Corehub Up