തിരുവനന്തപുരം: ലിവർ ഫൗണ്ടേഷൻ ഓഫ് കേരളയിൽ അംഗങ്ങളായ കരൾ മാറ്റിവച്ച 100 പേർക്കു 30 ലക്ഷം രൂപയുടെ അവശ്യ മരുന്നുകൾ നൽകും. മുത്തൂറ്റ് ഫിനാൻസും റോട്ടറി ക്ലബ് ഓഫ് ട്രിവാൻഡ്രം ഫീനിക്സും സംയുക്തമായാണു പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുമായി ബന്ധപ്പെട്ട അംഗീകാരപത്രങ്ങൾ മുത്തൂറ്റ് ഫിനാൻസ് ചെയർമാൻ ജോർജ് ജേക്കബ് മുത്തൂറ്റ് വിതരണം ചെയ്തു. ഒരു വർഷത്തേക്കുള്ള മരുന്നുകളാണ് രോഗികൾക്ക് സൗജന്യമായി നൽകുന്നത്.
ദീർഘകാല ചികിത്സ ആവശ്യമായ കരൾ രോഗികൾക്ക് മരുന്നുകൾ ഉറപ്പാക്കുന്നതിലൂടെ അവരുടെ സാന്പത്തിക ബാധ്യത കുറയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും ജോർജ് ജേക്കബ് പറഞ്ഞു.