ആംസ്റ്റർഡാം: നെതർലന്റ്സിലെ റോട്ടർഡാം തുറമുഖത്തുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധിപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. തുറമുഖത്തെ വലിയൊരു സംഭരണ ടാങ്കിനു സമീപമാണ് സ്ഫോടനമുണ്ടായത്.