Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rough Sea

ക​ട​ല്‍​ക്ഷോ​ഭം; ക​ട​ലി​ൽ കാ​ണാ​താ​യ നാ​ല് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു 

തി​രു​വ​ന​ന്ത​പു​രം: ക​ട​ല്‍​ക്ഷോ​ഭ​ത്തെ​തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​രം മു​ത​ല​പ്പൊ​ഴി​യി​ൽ​നി​ന്നും വി​ഴി​ഞ്ഞ​ത്ത് നി​ന്നും കാ​ണാ​താ​യ നാ​ല് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു. മു​ത​ല​പ്പൊ​ഴി​യി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ശേ​ഷം ഇ​ന്ന​ലെ രാ​ത്രി തി​രി​കെ മ​ട​ങ്ങു​മ്പോ​ഴാ​ണ് തീ​ര​ത്തി​ന് സ​മീ​പം വ​ള്ളം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ര​ണ്ട് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ൽ വീ​ണ​ത്. മു​ത​ല​പ്പൊ​ഴി​യി​ൽ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം വൈ​കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും തീ​ര​ദേ​ശ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഉ​പ​രോ​ധി​ച്ചു.

അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​ട്ടും ഇ​ന്നു​ച്ച​വ​രെ ഒ​രു​ത​ര​ത്തി​ലു​മു​ള്ള ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​വും ഉ​ണ്ടാ​യി​ല്ലെ​ന്നാ​ണ് പ​രാ​തി. ഇ​തോ​ടെ നാ​ട്ടു​കാ​ര്‍ സം​ഘ​ടി​ച്ച് പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ലെ​ത്തു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഇ​ട​പെ​ട്ടു​തോ​ടെ ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ആ​ദ്യ​മെ​ത്തി​യ​ത് നേ​വി​യു​ടെ ഹെ​ലി​കോ​പ്റ്റ​റാ​ണ്. പി​ന്നെ കോ​സ്റ്റ്ഗാ​ര്‍​ഡി​ന്‍റെ​യും തീ​ര​ദേ​ശ പേ​ലീ​സി​ന്‍റെ​യും ബോ​ട്ടു​ക​ളും തെ​ര​ച്ചി​ലി​നെ​ത്തി.

വി​ഴി​ഞ്ഞ​ത്തു​നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ ര​ണ്ട് ബോ​ട്ടു​ക​ള്‍ മ​റി​ഞ്ഞ് കാ​ണാ​താ​യ ര​ണ്ട് പേ​ര്‍​ക്കാ​യി തെ​ര​ച്ചി​ല് തു​ട​രു​ക​യാ​ണ്. പു​ല്ലു​വി​ള സ്വ​ദേ​ശി ജോ​ണ്‍, അ​ടി​മ​ല​തു​റ സ്വ​ദേ​ശി ആ​ന്‍റ​ണി എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. ബോ​ട്ടു​ക​ളി​ലെ മ​റ്റ് തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി. മ​ന്ത്രി സി.​പി. ജോ​ൺ വി​ഴി​ഞ്ഞ​ത്തും മു​ത​ല​പ്പൊ​ഴി​യി​ലും എ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി.

Latest News

Corehub Up