Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RoyalChallengersBangalore

ഗ്രേസ് ഹാരിസിന്‍റെ വെടിക്കെട്ട്: ഒമ്പത് വിക്കറ്റിൽ ആർസിബിക്ക് ജയം

ബംഗളുരു: വ​നി​താ പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ യു​പി വാ​രി​യേ​ഴ്സി​നെ ഒ​മ്പ​ത് വി​ക്ക​റ്റി​ന് ത​ക​ര്‍​ത്ത് റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് ബംഗളുരു പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ യു​പി വാ​രി​യേ​ഴ്സ് ഉ​യ​ര്‍​ത്തി​യ 144 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം, ഓ​പ്പ​ണ​ര്‍​മാ​രാ​യ ഗ്രേ​സ് ഹാ​രി​സി​ന്‍റെ​യും സ്മൃ​തി മ​ന്ദാ​ന​യു​ടെ​യും ത​ക​ര്‍​പ്പ​ന്‍ ബാ​റ്റിം​ഗ് ക​രു​ത്തി​ല്‍ ആ​ര്‍​സി​ബി അ​നാ​യാ​സം മ​റി​ക​ട​ന്നു.

40 പ​ന്തി​ല്‍ നി​ന്ന് 85 റ​ണ്‍​സെ​ടു​ത്ത ഗ്രേ​സ് ഹാ​രി​സാ​ണ് ആ​ര്‍​സി​ബി​യു​ടെ ജ​യം വേ​ഗ​ത്തി​ലാ​ക്കി​യ​ത്. ക്യാ​പ്റ്റ​ന്‍ സ്മൃ​തി മ​ന്ദാ​ന 47 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു. ഒ​ന്നാം വി​ക്ക​റ്റി​ല്‍ ഇ​രു​വ​രും ചേ​ര്‍​ന്ന് 137 റ​ണ്‍​സാ​ണ് കൂ​ട്ടി​ച്ചേ​ര്‍​ത്ത​ത്.

നേ​ര​ത്തെ വി​ക്ക​റ്റു​ക​ള്‍ തു​ട​രെ ന​ഷ്ട​പ്പെ​ട്ട് ത​ക​ര്‍​ച്ച​യി​ലാ​യ യു​പി​യെ ദീ​പ്തി ശ​ര്‍​മ​യു​ടെ​യും (45*) ദേ​നേ​ന്ദ്ര ഡോ​ട്ടി​ന്‍റെ​യും (40*) പോ​രാ​ട്ട​മാ​ണ് മാ​ന്യ​മാ​യ സ്കോ​റി​ലെ​ത്തി​ച്ച​ത്.

എ​ട്ടോ​വ​റി​നു​ള്ളി​ല്‍ 50 റ​ണ്‍​സി​ന് അ​ഞ്ച് വി​ക്ക​റ്റ് എ​ന്ന നി​ല​യി​ലാ​യി​രു​ന്ന യു​പി​ക്കാ​യി ആ​റാം വി​ക്ക​റ്റി​ല്‍ ഇ​രു​വ​രും പൊ​രു​തി നോ​ക്കി​യെ​ങ്കി​ലും ടീ​മി​നെ വി​ജ​യ​ത്തി​ലെ​ത്തി​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല.

ആ​ര്‍​സി​ബി​ക്കാ​യി ശ്രേ​യ​ങ്ക പാ​ട്ടീ​ലും ന​ദീ​ന്‍ ഡി ​ക്ലാ​ര്‍​ക്കും ര​ണ്ട് വി​ക്ക​റ്റു​ക​ള്‍ വീ​തം വീ​ഴ്ത്തി. ക​ളി​ച്ച ര​ണ്ട് മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച ആ​ര്‍​സി​ബി കു​തി​പ്പ് തു​ട​രു​മ്പോ​ള്‍, തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം തോ​ല്‍​വി​യോ​ടെ യു​പി വാ​രി​യേ​ഴ്സ് പ​ട്ടി​ക​യി​ല്‍ അ​വ​സാ​ന സ്ഥാ​ന​ത്താ​യി.

Latest News

Corehub Up