ബംഗളുരു: വനിതാ പ്രീമിയര്‍ ലീഗില്‍ യുപി വാരിയേഴ്സിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബംഗളുരു പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ യുപി വാരിയേഴ്സ് ഉയര്‍ത്തിയ 144 റണ്‍സ് വിജയലക്ഷ്യം, ഓപ്പണര്‍മാരായ ഗ്രേസ് ഹാരിസിന്റെയും സ്മൃതി മന്ദാനയുടെയും തകര്‍പ്പന്‍ ബാറ്റിംഗ് കരുത്തില്‍ ആര്‍സിബി അനായാസം മറികടന്നു.
40 പന്തില്‍ നിന്ന് 85 റണ്‍സെടുത്ത ഗ്രേസ് ഹാരിസാണ് ആര്‍സിബിയുടെ ജയം വേഗത്തിലാക്കിയത്. ക്യാപ്റ്റന്‍ സ്മൃതി മന്ദാന 47 റണ്‍സുമായി പുറത്താകാതെ നിന്നു. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 137 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.
നേരത്തെ വിക്കറ്റുകള്‍ തുടരെ നഷ്ടപ്പെട്ട് തകര്‍ച്ചയിലായ യുപിയെ ദീപ്തി ശര്‍മയുടെയും (45*) ദേനേന്ദ്ര ഡോട്ടിന്റെയും (40*) പോരാട്ടമാണ് മാന്യമായ സ്കോറിലെത്തിച്ചത്.
എട്ടോവറിനുള്ളില്‍ 50 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയിലായിരുന്ന യുപിക്കായി ആറാം വിക്കറ്റില്‍ ഇരുവരും പൊരുതി നോക്കിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല.
ആര്‍സിബിക്കായി ശ്രേയങ്ക പാട്ടീലും നദീന്‍ ഡി ക്ലാര്‍ക്കും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച ആര്‍സിബി കുതിപ്പ് തുടരുമ്പോള്‍, തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ യുപി വാരിയേഴ്സ് പട്ടികയില്‍ അവസാന സ്ഥാനത്തായി.
Tags : WPL2026 RCBvUPW SmritiMandana GraceHarris RoyalChallengersBangalore