Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SmritiMandana

ഇ​​ന്ത്യ x സിം​​ബാ​​ബ്‌വെ മ​​ത്സ​​രം രാ​​ത്രി 7.00ന്; സ്മൃതി നയിക്കും

ഇ​​ന്ത്യ​​യു​​ടെ വ​​നി​​ത സ്റ്റാ​​ർ ക്രി​​ക്ക​​റ്റ​​ർ സ്മൃ​​തി മ​​ന്ദാ​​ന നാ​​യി​​ക​​യാ​​യി ഇ​​ന്ന് അ​​ര​​ങ്ങേ​​റും. സിം​​ബാ​​ബ്‌വെ​​യ്ക്കെ​​തി​​രാ​​യ മൂ​​ന്ന് ട്വ​​ന്‍റി20 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ആ​​ദ്യ പോ​​രാ​​ട്ടം ഇ​​ന്ന് ന​​ട​​ക്കു​​ന്പോ​​ൾ ടീ​​മി​​നെ ന​​യി​​ക്കു​​ന്ന​​ത് സ്മൃ​​തി മ​​ന്ദാ​​ന​​യാ​​ണ്. ഹ​​ർ​​മ​​ൻ​​പ്രീ​​ത് കൗ​​ർ സ്ഥാ​​ന​​മൊ​​ഴി​​ഞ്ഞ​​തി​​നെ തു​​ട​​ർ​​ന്നാ​​ണ് സ്മൃ​​തി ക്യാ​​പ്റ്റ​​ൻ സ്ഥാ​​നം ഏ​​റ്റെ​​ടു​​ത്ത​​ത്.

ര​​ണ്ട് ഡ​​ബ്ല്യു​​പി​​എ​​ൽ കി​​രീ​​ട​​ങ്ങ​​ൾ നേ​​ടി​​യ ശേ​​ഷ​​മാ​​ണ് സ്മൃ​​തി ഇ​​ന്ത്യ​​യു​​ടെ ദേ​​ശീ​​യ ടീം ​​ക്യാ​​പ്റ്റ​​ൻ സ്ഥാ​​ന​​ത്തേ​​ക്ക് എ​​ത്തു​​ന്ന​​ത്. ഡ​​ബ്ല്യു​​പി​​എ​​ലി​​ൽ മൂ​​ന്ന് ത​​വ​​ണ റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു​​വി​​നെ ന​​യി​​ച്ച് ര​​ണ്ട് കി​​രീ​​ട നേ​​ട്ട​​മാ​​ണ് സ്മൃ​​തി​​ക്കു​​ള്ള​​ത്. സ​​ഹ​​താ​​ര​​ങ്ങ​​ൾ​​ക്ക് പി​​ന്തു​​ണ ന​​ൽ​​കു​​ന്ന​​തി​​ലും തീ​​രു​​മാ​​ന​​ങ്ങ​​ൾ കൃ​​ത്യ​​യ​​ത​​യോ​​ടെ എ​​ടു​​ക്കു​​ന്ന​​തി​​ലും മി​​ക​​വു​​ള്ള സ്മൃ​​തി​​യു​​ടെ നേ​​തൃ​​പാ​​ട​​വം ഇ​​ന്ത്യ​​ക്ക് ക​​രു​​ത്താ​​കും.

മു​​ൻ​​ഗാ​​മി​​യാ​​യ ഹ​​ർ​​മ​​ൻ​​പ്രീ​​ത് കൗ​​ർ സ്വീ​​ക​​രി​​ച്ച ആ​​ക്ര​​മ​​ണോ​​ത്സു​​ക ശൈ​​ലി സ്മൃ​​തി പി​​ന്തു​​ട​​രു​​മോ? ക്യാ​​പ്റ്റ​​ൻ എ​​ന്ന നി​​ല​​യി​​ലെ ഉ​​ത്ത​​ര​​വാ​​ദി​​ത്വങ്ങ​​ൾ താ​​ര​​ത്തി​​ന്‍റെ അ​​ഗ്ര​​സീ​​വ് ബാ​​റ്റിം​​ഗി​​നെ ബാ​​ധി​​ക്കു​​മോ? തു​​ട​​ങ്ങി ചോ​​ദ്യ​​ങ്ങ​​ൾ​​ക്കു​​ള്ള ഉ​​ത്ത​​രം കൂ​​ടി​​യാ​​ണ് പ​​ര​​ന്പ​​രയില്‍ ലഭ്യമാകുക.

ഹ​​ർ​​മ​​ന് സ്പേ​​സ്

ഹ​​ർ​​മ​​ൻ​​പ്രീ​​തി​​ന് മി​​ക​​ച്ച പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​യ്ക്കാ​​ൻ ക​​ഴി​​യു​​ന്ന അ​​ന്ത​​രീ​​ക്ഷം ഒ​​രു​​ക്കു​​ക എ​​ന്ന​​തും സ്മൃ​​തി​​ മ​​ന്ദാ​​ന​​യ്ക്ക് വെ​​ല്ലു​​വി​​ളി​​യാ​​ണ്. മു​​ൻ ക്യാ​​പ്റ്റന്മാര്‍​​ക്ക് ത​​ങ്ങ​​ൾ പ്ര​​ധാ​​ന തീ​​രു​​മാ​​ന​​ങ്ങ​​ൾ എ​​ടു​​ക്കു​​ന്ന​​വ​​രാ​​യി ഇ​​ല്ലാ​​ത്ത സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത് പ്ര​​യാ​​സ​​ക​​ര​​മാ​​കും. എ​​ന്നാ​​ൽ ഡ​​ബ്ല്യു​​പി​​എ​​ല്ലി​​ൽ പ്രകടമായ മ​​ന്ദാ​​ന​​യു​​ടെ നാ​​യ​​ക മി​​ക​​വി​​നൊ​​പ്പം സ​​ഹ​​താ​​ര​​ങ്ങ​​ളു​​മാ​​യി ബ​​ന്ധം സ്ഥാ​​പി​​ക്കാ​​നും അ​​വ​​രെ ഉ​​ൾ​​ക്കൊ​​ള്ളാ​​നു​​മു​​ള്ള ക​​ഴി​​വ് പ്ര​​തീ​​ക്ഷ പ​​ക​​രു​​ന്ന​​താ​​ണ്.

വെ​​ല്ലു​​വി​​ളി

ഏ​​ഷ്യാ ക​​പ്പും ഏ​​ഷ്യ​​ൻ ഗെ​​യിം​​സ് കി​​രീ​​ട​​ങ്ങ​​ളും ഉ​​ൾ​​പ്പ​​ടെ സ​​മീ​​പ​​കാ​​ല​​ത്ത് മിക​​ച്ച നേ​​ട്ട​​ങ്ങ​​ൾ കൈ​​വ​​രി​​ച്ച​​ച്ചെ​​ങ്കി​​ലും ഇ​​ന്ത്യ​​യു​​ടെ ട്വ​​ന്‍റി20 പ്ര​​ക​​ട​​നം മ​​റ്റ് ടീ​​മു​​ക​​ളെ അ​​പേ​​ക്ഷി​​ച്ച് പി​​ന്നി​​ലാ​​ണ്. പ്ര​​ത്യേ​​കി​​ച്ച് 2020ന് ​​ശേ​​ഷം ന​​ട​​ന്ന ട്വ​​ന്‍റി20 ലോ​​ക​​ക​​പ്പു​​ക​​ളി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക, ഇം​​ഗ്ല​​ണ്ട്, ന്യൂ​​സി​​ല​​ൻ​​ഡ്, ഓ​​സ്ട്രേ​​ലി​​യ ടീ​​മു​​ക​​ൾ​​ക്കെ​​തി​​രേ വി​​ജ​​യി​​ക്കാ​​ൻ ഇ​​ന്ത്യ​​ക്ക് സാ​​ധി​​ച്ചി​​ട്ടി​​ല്ല. ഈ ​​വെ​​ല്ലു​​വി​​ളി മ​​റി​​ക​​ട​​ക്കു​​ക​​യും മ​​ന്ദാ​​ന​​യു​​ടെ ല​​ക്ഷ്യ​​മാ​​ണ്.

സിം​​ബാ​​ബ്‌വെ​​യ്ക്കെ​​തി​​രാ​​യ ഹോം ​​പ​​ര​​ന്പ​​ര മ​​ന്ദാ​​ന​​യ്ക്ക് ക്യാ​​പ്റ്റ​​ൻ എ​​ന്ന നി​​ല​​യി​​ൽ മി​​ക​​ച്ച തു​​ട​​ക്ക​​മാ​​യി​​രി​​ക്കും. അ​​ടു​​ത്ത വ​​ർ​​ഷ​​ത്തെ ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി, 2028ലെ ​​ട്വ​​ന്‍റി20 ലോ​​ക​​ക​​പ്പ്, ലോ​​സ് ആഞ്ചലസ് ഒ​​ളി​​ന്പി​​ക്സ് എ​​ന്നി​​വ​​യ്ക്കാ​​യി ഇ​​ന്ത്യ ത​​യാ​​റെ​​ടു​​ക്കു​​ന്പോ​​ൾ സ്മൃ​​തി​​ മ​​ന്ദാ​​ന​​യു​​ടെ കൃ​​ത്യ​​മാ​​യ ത​​യാ​​റെ​​ടു​​പ്പു​​ക​​ളും മാ​​റ്റ​​ങ്ങ​​ളെ ഉ​​ൾ​​ക്കൊ​​ള്ളാ​​നു​​ള്ള സ​​ന്ന​​ദ്ധ​​ത​​യും നി​​ർ​​ണാ​​യ​​ക പ​​ങ്ക് വ​​ഹി​​ക്കും.

Latest News

Corehub Up