Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rs 103 Crore

Kottayam

നെ​​ല്ലു സം​​ഭ​​രി​​ച്ച വ​​ക​​യി​​ൽ സ​പ്ലൈ​കോ ക​ര്‍​ഷ​ക​ര്‍​ക്കു കൊ​ടു​ക്കാ​നു​ള്ള​ത് 103 കോ​ടി

കോ​​ട്ട​​യം: ജി​​ല്ല​​യി​​ലെ പു​​ഞ്ച​​കൃ​​ഷി വി​​ള​​വെ​​ടു​​പ്പി​​ല്‍ സ​​പ്ലൈ​​കോ നെ​​ല്ലു സം​​ഭ​​രി​​ച്ച വ​​ക​​യി​​ല്‍ ക​​ര്‍​ഷ​​ക​​ര്‍​ക്കു കൊ​​ടു​​ക്കാ​​നു​​ള്ള​​ത് 103 കോ​​ടി. മാ​​ര്‍​ച്ച് 25നു ​​ശേ​​ഷം ആ​​രു​​ടെ​​യും അ​​ക്കൗ​​ണ്ടി​​ല്‍ പ​​ണം എ​​ത്തി​​യി​​ട്ടി​​ല്ല. ജി​​ല്ല​​യി​​ല്‍ 16,773 ക​​ര്‍​ഷ​​ക​​രി​​ല്‍ നി​​ന്നും 6,04,84,816 കി​​ലോ​​ഗ്രാം നെ​​ല്ലാ​​ണ് സം​​ഭ​​രി​​ച്ച​​ത്.

പു​​തി​​യ സ​​ര്‍​ക്കാ​​ര്‍ സു​​പ്ര​​ധാ​​ന പ്ര​​ഖ്യാ​​പ​​ന​​ങ്ങ​​ളു​​മാ​​യി മു​​ന്നോ​​ട്ടു​​പോ​​കു​​മ്പോ​​ള്‍ ത​​ങ്ങ​​ളു​​ടെ കാ​​ര്യം​​കൂ​​ടി പ​​രി​​ഗ​​ണി​​ക്ക​​ണ​​മെ​​ന്നാ​​ണ് ക​​ര്‍​ഷ​​ക​​ര്‍​ക്ക് പ​​റ​​യാ​​നു​​ള്ള​​ത്. സ​​ര്‍​ക്കാ​​ര്‍ ഗാ​​ര​​ന്‍റി​​യി​​ല്‍ ക​​ര്‍​ഷ​​ക​​ര്‍​ക്ക് ബാ​​ങ്കു​​ക​​ള്‍ ന​​ല്‍​കി​​യ പ​​ണം സ​​ര്‍​ക്കാ​​ര്‍ തി​​രി​​ച്ച​​ട​​യ്ക്കാ​​ത്ത​​തി​​നാ​​ല്‍ നെ​​ല്ല് സം​​ഭ​​രി​​ക്കു​​മ്പോ​​ള്‍ ന​​ല്‍​കു​​ന്ന പാ​​ഡി ര​​സീ​​തി​​ന് പ​​ണം ന​​ല്‍​കാ​​ന്‍ ബാ​​ങ്കു​​ക​​ള്‍ ത​​യാ​​റാ​​കു​​ന്നി​​ല്ലെ​​ന്ന് ആ​​ക്ഷേ​​പ​​മു​​ണ്ട്. കേ​​ന്ദ്ര സ​​ര്‍​ക്കാ​​ര്‍ വി​​ഹി​​തം കി​​ട്ടാ​​തെ ബാ​​ങ്കു​​ക​​ള്‍​ക്കു​​ള്ള വാ​​യ്പാ​​തു​​ക കൊ​​ടു​​ക്കാ​​നാ​​കാ​​ത്ത​​തി​​നാ​​ല്‍ സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​ര്‍ കൈ​​മ​​ല​​ര്‍​ത്തു​​ക​​യാ​​ണ്.

പു​​തി​​യ സ​​ര്‍​ക്കാ​​ര്‍ ബ​​ജ​​റ്റ് അ​​ത​​രി​​പ്പി​​ച്ച് നെ​​ല്ല് സം​​ഭ​​ര​​ണ​​ത്തി​​നു​​ള്ള പ​​ണം ഉ​​ള്‍​പ്പെ​​ടു​​ത്തി​​യി​​ട്ട് വേ​​ണം ബാ​​ങ്കു​​ക​​ളു​​ടെ കു​​ടി​​ശി​​ക തീ​​ര്‍​ക്കാ​​ന്‍. സം​​ഭ​​രി​​ച്ച നെ​​ല്ല് അ​​രി​​യാ​​ക്കി മാ​​റ്റി റേ​​ഷ​​ന്‍ ക​​ട​​ക​​ളി​​ലൂ​​ടെ കാ​​ര്‍​ഡ് ഉ​​ട​​മ​​ക​​ള്‍​ക്ക് വി​​റ്റ​​തി​​ന്‍റെ കൃ​​ത്യ​​മാ​​യ ക​​ണ​​ക്ക് സ​​മ​​ര്‍​പ്പി​​ച്ചാ​​ലേ കേ​​ന്ദ്ര ഫ​​ണ്ട് ല​​ഭി​​ക്കു​​ക​​യു​​ള്ളൂ.

സ്വ​​ര്‍​ണം പ​​ണ​​യം​​വ​​ച്ചും വാ​​യ്പ​​യെ​​ടു​​ത്തും കൃ​​ഷി​​യി​​റ​​ക്കി​​യ ക​​ര്‍​ഷ​​ക​​രാ​​ണ് ഭൂ​​രി​​പ​​ക്ഷ​​വും. പ​​ണം കി​​ട്ടി​​യി​​ട്ട് വേ​​ണം ക​​ടം വീ​​ട്ടാ​​നും അ​​ടു​​ത്ത കൃ​​ഷി​​ക്ക് നി​​ലം ഒ​​രു​​ക്കാ​​നും. ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ നെ​​ല്ല് ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന പാ​​ല​​ക്കാ​​ട് ജി​​ല്ല​​യി​​ല്‍ സ​​ഹ​​ക​​ര​​ണ ബാ​​ങ്കു​​ക​​ളു​​ടെ ക​​ണ്‍​സോ​​ര്‍​ഷ്യം വ​​ഴി​​യാ​​ണ് സം​​ഭ​​രി​​ച്ച നെ​​ല്ലി​​ന്‍റെ പ​​ണം ന​​ല്‍​കു​​ന്ന​​ത്. അ​​വി​​ടെ 40 കോ​​ടി​​യേ ഇ​​നി കൊ​​ടു​​ക്കാ​​നു​​ള്ളൂ. അ​​വി​​ടെ കൃ​​ത്യ​​മാ​​യി പ​​ണം ന​​ല്‍​കാ​​മെ​​ങ്കി​​ല്‍ അ​​തി​​ലും കു​​റ​​ച്ച് നെ​​ല്ല് ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന കു​​ട്ട​​നാ​​ട്ടി​​ലും അ​​പ്പ​​ര്‍ കു​​ട്ട​​നാ​​ട്ടി​​ലും എ​​ന്തു​​കൊ​​ണ്ട് ന​​ട​​ക്കു​​ന്നി​​ല്ലെ​​ന്നാ​​ണ് ക​​ര്‍​ഷ​​ക​​രു​​ടെ ചോ​​ദ്യം.

നെ​​ല്ലു​​വി​​ല 40 രൂ​​പ​​യാ​​ക്ക​​ണം

കു​​മ​​ര​​കം: ഉ​​ത്പാ​​ദ​​ന​​ച്ചെ​​ല​​വ് ഏ​​റെ വ​​ര്‍​ധി​​ച്ച സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ നെ​​ല്ലി​​ന്‍റെ വി​​ല 40 രൂ​​പ​​യാ​​ക്ക​​ണ​​മെ​​ന്നും വി​​ല ക​​ര്‍​ഷ​​ക​​നു ന​​ല്‍​കു​​ന്ന​​തി​​നാ​​യി റി​​വോ​​ള്‍​വിം​​ഗ് ഫ​​ണ്ട് ബ​​ജ​​റ്റി​​ല്‍ അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്നും കേ​​ര​​ള പ്ര​​ദേ​​ശ് ക​​ര്‍​ഷ​​ക കോ​​ണ്‍​ഗ്ര​​സ് പാ​​ഡി സെ​​ല്‍ ജി​​ല്ലാ ക​​മ്മി​​റ്റി സ​​ര്‍​ക്കാ​​രി​​നോ​​ടാ​​വ​​ശ്യ​​പ്പെ​​ട്ടു.


വി​​രി​​പ്പു കൃ​​ഷി ചെ​​യ്യു​​ന്ന അ​​പ്പ​​ര്‍ കു​​ട്ട​​നാ​​ട്ടി​​ലെ ക​​രി​​പ്പാ​​ട​​ങ്ങ​​ള്‍ ര​​ണ്ടാ​​മ​​ത് നെ​​ല്‍​കൃ​​ഷി ഇ​​റ​​ക്കാ​​തെ മ​​ത്സ്യ​​കൃ​​ഷി ചെ​​യ്യാ​​ന്‍ പ്രോ​​ത്സാ​​ഹി​​പ്പി​​ക്ക​​ണ​​മെ​​ന്നും പ​​മ്പിം​​ഗ് സ​​ബ്‌​​സി​​ഡി അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്നും പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ള്‍​ക്ക് ചു​​റ്റും ഫാം ​​റോ​​ഡ് നി​​ര്‍​മി​​ക്ക​​ണ​​മെ​​ന്നും ക​​മ്മി​​റ്റി ആ​​വ​​ശ്യ​​പ്പെ​​ട്ടു. ജി​​ല്ലാ ക​​ണ്‍​വീ​​ന​​ര്‍ പി.​​സി. ഇ​​ട്ടി പ​​തി​​നെ​​ട്ടി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ച യോ​​ഗ​​ത്തി​​ല്‍ തോ​​മ​​സു​​കു​​ട്ടി മ​​ണ​​ക്കു​​ന്നേ​​ല്‍, അ​​നി​​ല്‍ മ​​ല​​രി​​ക്ക​​ല്‍, പാ​​പ്പ​​ച്ച​​ന്‍ നേ​​ര്യം​​പ​​റ​​മ്പി​​ല്‍, സ​​ന്തോ​​ഷ് ചാ​​ന്നാ​​നി​​ക്കാ​​ട് തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.

നെ​​ല്‍​ക​​ര്‍​ഷ​​ക​​ര്‍ സം​​ഘ​​ടി​​ക്കു​​ന്നു സം​​യു​​ക്ത പാ​​ട​​ശേ​​ഖ​​ര​​സ​​മി​​തി യോ​​ഗം 27ന്

​​തി​​രു​​വാ​​ര്‍​പ്പ്: സം​​യു​​ക്ത പാ​​ട​​ശേ​​ഖ​​ര സ​​മി​​തി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ ജി​​ല്ല​​യി​​ലെ പാ​​ട​​ശേ​​ഖ​​ര​​സ​​മി​​തി​​ക​​ളി​​ലെ ക​​ര്‍​ഷ​​ക​​രെ കൂ​​ട്ടി​​യോ​​ജി​​പ്പി​​ച്ച് 27ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് കാ​​ഞ്ഞി​​രം ക​​വ​​ല​​യി​​ലെ മ​​ണി​​യാ​​കേ​​രി പ​​ള്ളി ഹാ​​ളി​​ല്‍ ജി​​ല്ല​​യി​​ലെ നെ​​ല്‍​ക​​ര്‍​ഷ​​ക​​ര്‍ യോ​​ഗം ചേ​​രും.

ഓ​​രോ വ​​ര്‍​ഷ​​വും കൃ​​ഷി ക​​ഴി​​യു​​മ്പോ​​ള്‍ ക​​ട​​ക്കെ​​ണി​​യി​​ലേ​​ക്ക് മു​​ങ്ങി​​പ്പോ​​വു​​ന്ന ക​​ര്‍​ഷ​​ക​​ന്‍ അ​​വ​​ന​​വ​​ന്‍ വി​​ത​​യ്ക്കു​​ന്ന​​തി​​ന്‍റെ ഫ​​ലം, കി​​ഴി​​വെ​​ന്ന പേ​​രി​​ല്‍ മ​​റ്റു​​ള്ള​​വ​​ര്‍ കൊ​​യ്തു കൊ​​ണ്ടു​​പോ​​വു​​ന്ന​​ത് നോ​​ക്കി നി​​ന്ന് നെ​​ടു​​വീ​​ര്‍​പ്പി​​ടു​​ന്ന അ​​വ​​സ്ഥ മാ​​റ​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടാ​​ണ് സം​​ഘ​​ടി​​ക്കു​​ന്ന​​ത്. ക​​ര്‍​ഷ​​ക​​രു​​ടെ ആ​​വ​​ശ്യ​​ങ്ങ​​ള്‍​ക്കു വേ​​ണ്ട ന​​ട​​പ​​ടി​​ക​​ള്‍​ക്കാ​​യി സ​​ര്‍​ക്കാ​​രി​​ലേ​​ക്ക് പ​​രാ​​തി സ​​മ​​ര്‍​പ്പി​​ക്കു​​ന്ന​​തി​​നും പ​​രി​​ഹാ​​ര​​മാ​​യി​​ല്ലെ​​ങ്കി​​ല്‍ കൃ​​ഷി​​ത​​ന്നെ ഉ​​പേ​​ക്ഷി​​ക്കു​​ക എ​​ന്ന തീ​​രു​​മാ​​ന​​ത്തി​​ലേ​​ക്ക് പോ​​വു​​ന്ന​​തി​​നു​​മാ​​ണ് ക​​ര്‍​ഷ​​ക​​രു​​ടെ തീ​​രു​​മാ​​നം.


ക​​ര്‍​ഷ​​ക വ​​ര്‍​ഗ​​ത്തി​​ന്‍റെ നി​​ല​​നി​​ല്‍​പ്പി​​നു​​വേ​​ണ്ടി എ​​ല്ലാ ഭി​​ന്ന​​ത​​ക​​ളും മ​​റ​​ന്ന് നെ​​ല്‍​ക​​ര്‍​ഷ​​ക​​ന്‍ എ​​ന്ന ചി​​ന്ത​​യി​​ല്‍ എ​​ല്ലാ​​വ​​രും ഒ​​ന്നി​​ച്ചു​​നി​​ന്ന് ആ​​വ​​ശ്യ​​ങ്ങ​​ള്‍​ക്കാ​​യി പോ​​രാ​​ട​​ണ​​മെ​​ന്നും എ​​ല്ലാ ക​​ര്‍​ഷ​​ക​​രും യോ​​ഗ​​ത്തി​​ല്‍ പ​​ങ്കു​​ചേ​​ര്‍​ന്ന് അ​​ഭി​​പ്രാ​​യ​​ങ്ങ​​ള്‍ പ​​ങ്കു​​വ​​യ്ക്ക​​ണ​​മെ​​ന്നും സം​​ഘാ​​ട​​ക സ​​മി​​തി ക​​ര്‍​ഷ​​ക​​രോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്.

Latest News

Corehub Up