Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rs 590 Fine

Kasaragod

മി​നി​മം ബാ​ല​ന്‍​സ് ര​ണ്ടു​ രൂ​പ കു​റ​ഞ്ഞ​തി​ന് 590 രൂ​പ പി​ഴ; ഉ​പ​ഭോ​ക്താ​വി​ന് 15,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ ഉ​ത്ത​ര​വ്

കാ​സ​ര്‍​ഗോ​ഡ്: മി​നി​മം ബാ​ല​ന്‍​സ് നി​ല​നി​ര്‍​ത്താ​ത്ത​തി​ന്‍റെ പേ​രി​ല്‍ അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് 590 രൂ​പ ഈ​ടാ​ക്കി​യ​തി​ന് 10,000 രൂ​പ ന​ഷ്ട​പ​രി​ഹാ​ര​വും 5000 രൂ​പ കോ​ട​തി ചെ​ല​വും ന​ല്‍​കാ​ന്‍ സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്കി​നോ​ട് ജി​ല്ലാ ഉ​പ​ഭോ​ക്തൃ ത​ര്‍​ക്ക​പ​രി​ഹാ​ര ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വി​ട്ടു. കു​മ്പ​ള​യി​ലെ ഹാ​ര്‍​ഡ്‌​വേ​ര്‍ ഷോ​പ്പ് ഉ​ട​മ രാ​ജു സ്റ്റീ​ഫ​ന്‍ ഡി​സൂ​സ​യ്ക്ക് (50) ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​നാ​ണ് ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്. 2022 ന​വം​ബ​ര്‍ 22നു ​രാ​ജു എ​സ്‌​ഐ​ബി സീ​താം​ഗോ​ളി ശാ​ഖ​യി​ല്‍ 5000 രൂ​പ​യു​ടെ മി​നി​മം ബാ​ല​ന്‍​സ് നി​ല​നി​ര്‍​ത്തി​ക്കൊ​ണ്ട് അ​ദ്ദേ​ഹം ഒ​രു ക​റ​ന്‍റ് അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ചു. ഈ ​അ​ക്കൗ​ണ്ടി​ല്‍ ഇ​ട​പാ​ടും രാ​ജു ന​ട​ത്തി​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍ എ​സ്എം​എ​സ് ചാ​ര്‍​ജ് ഇ​ന​ത്തി​ല്‍ ബാ​ങ്ക് ര​ണ്ടു​രൂ​പ ഈ​ടാ​ക്കി. ഇ​തോ​ടെ അ​ക്കൗ​ണ്ട് ബാ​ല​ന്‍​സ് 4998 രൂ​പ​യാ​യി കു​റ​യു​ക​യും അ​തു മി​നി​മം ബാ​ല​ന്‍​സി​നേ​ക്കാ​ള്‍ ര​ണ്ടു​രൂ​പ കു​റ​വാ​യി മാ​റു​ക​യും ചെ​യ്തു.

തു​ട​ര്‍​ന്ന് മി​നി​മം ബാ​ല​ന്‍​സ് നി​ല​നി​ര്‍​ത്താ​ത്ത​തി​ന്‍റെ പേ​രി​ല്‍ 2023 ജ​നു​വ​രി ഒ​ന്നി​ന് 295 രൂ​പ​യും ഫെ​ബ്രു​വ​രി ഒ​ന്നി​ന് വീ​ണ്ടും 295 രൂ​പ​യും ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് ഈ​ടാ​ക്കി. പ്ര​തി​മാ​സം പ​ണം ഈ​ടാ​ക്കു​ന്ന വി​വ​രം ഫെ​ബ്രു​വ​രി​യി​ലാ​ണ് രാ​ജു അ​റി​യു​ന്ന​ത്. തു​ട​ര്‍​ന്ന് അ​ദ്ദേ​ഹം ബാ​ങ്കി​നെ സ​മീ​പി​ച്ചു. ഈ​ടാ​ക്കി​യ തു​ക ഓ​ട്ടോ​മാ​റ്റി​ക് സം​വി​ധാ​നം വ​ഴി​യാ​ണെ​ന്നും അ​തി​ല്‍ ത​നി​ക്ക് ഇ​ട​പെ​ടാ​ന്‍ ക​ഴി​യി​ല്ലെ​ന്നും മാ​നേ​ജ​ര്‍ പ​റ​ഞ്ഞു. ഇ​ങ്ങ​നെ പ​ണം പി​ടി​ച്ചെ​ടു​ക്കു​ന്ന​ത് ന​ട​പ​ടി നി​യ​മ​വി​രു​ദ്ധ​വും സേ​വ​ന​ത്തി​ലെ വീ​ഴ്ച​യു​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി 2023 ഫെ​ബ്രു​വ​രി 23നു ​രാ​ജു ഉ​പ​ഭോ​ക്തൃ ക​മ്മീ​ഷ​നെ സ​മീ​പി​ച്ചു.

അ​ക്കൗ​ണ്ടി​ല്‍ 5000 രൂ​പ​യു​ടെ മി​നി​മം ബാ​ല​ന്‍​സ് നി​ല​നി​ര്‍​ത്തേ​ണ്ട​തു​ണ്ടെ​ന്ന കാ​ര്യം ബാ​ങ്ക് ത​ന്നെ അ​റി​യി​ച്ചി​രു​ന്നി​ല്ലെ​ന്നും പി​ഴ ചു​മ​ത്തു​ന്ന​തി​ന് മു​ന്പ് കു​റ​വു​ള്ള ര​ണ്ടു​രൂ​പ നി​ക്ഷേ​പി​ക്കാ​ന്‍ അ​വ​സ​രം ന​ല്‍​കി​യി​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ബാ​ങ്കി​ന്‍റെ സേ​വ​ന നി​ര​ക്കു​ക​ളു​ടെ​യും ബാ​ങ്കിം​ഗ് രീ​തി​ക​ളു​ടെ​യും ഷെ​ഡ്യൂ​ള്‍ അ​നു​സ​രി​ച്ചാ​ണ് കി​ഴി​വു​ക​ള്‍ ഓ​ട്ടോ​മേ​റ്റ​ഡ് ആ​യി ന​ട​ത്തി​യ​തെ​ന്നും ബാ​ങ്ക് വാ​ദി​ച്ചു. ക​റ​ന്‍റ് അ​ക്കൗ​ണ്ട് ഒ​രു വാ​ണി​ജ്യ അ​ക്കൗ​ണ്ടാ​ണെ​ന്നും ഉ​പ​ഭോ​ക്താ​വ് അ​ക്കൗ​ണ്ടി​ന്‍റെ നി​ബ​ന്ധ​ന​ക​ളും വ്യ​വ​സ്ഥ​ക​ളും പാ​ലി​ക്ക​ണ​മെ​ന്നും ബാ​ങ്ക് വാ​ദി​ച്ചു. എ​ന്നി​രു​ന്നാ​ലും മി​നി​മം ബാ​ല​ന്‍​സ് പി​ഴ​യ്ക്ക് രാ​ജു സ​മ്മ​തം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നോ ആ​വ​ശ്യ​ക​ത അ​ദ്ദേ​ഹ​ത്തെ ശ​രി​യാ​യി വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നോ സ്ഥാ​പി​ക്കു​ന്ന​തി​ല്‍ ബാ​ങ്ക് പ​രാ​ജ​യ​പ്പ​ട്ടു​വെ​ന്ന് ക​മ്മീ​ഷ​ന്‍ വി​ല​യി​രു​ത്തി. ചാ​ര്‍​ജു​ക​ള്‍ ഈ​ടാ​ക്കു​ന്ന​തി​ന് മു​ന്പ് അ​ക്കൗ​ണ്ട് ബാ​ല​ന്‍​സി​ലെ കു​റ​വി​നെ​ക്കു​റി​ച്ച് അ​റി​യി​ച്ചു​ള്ള മു​ന്‍​കൂ​ര്‍ നോ​ട്ടീ​സ് ന​ല്‍​കാ​നോ ബാ​ല​ന്‍​സ് പു​നഃ​സ്ഥാ​പി​ക്കാ​ന്‍ അ​വ​സ​രം ന​ല്‍​കാ​നോ ബാ​ങ്ക് ത​യാ​റാ​യി​ല്ലെ​ന്നും ക​മ്മീ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് കെ. ​കൃ​ഷ്ണ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി. ബാ​ങ്ക് ത​ന്നെ എ​സ്എം​എ​സ് ചാ​ര്‍​ജ് ഈ​ടാ​ക്കി​യ​തി​നെ​ത്തു​ട​ര്‍​ന്ന് അ​ക്കൗ​ണ്ട് ബാ​ല​ന്‍​സ് നി​ശ്ചി​ത​പ​രി​ധി​യി​ലും താ​ഴെ​യാ​വു​ക​യും തു​ട​ര്‍​ന്ന് ആ ​കു​റ​വ് പ​രി​ഹ​രി​ക്കാ​ന്‍ ഉ​പ​ഭോ​ക്താ​വി​ന് അ​വ​സ​രം ന​ല്‍​കാ​തെ പി​ഴ ചു​മ​ത്തു​ക​യു​മാ​ണ് ചെ​യ്ത​തെ​ന്ന് ക​മ്മീ​ഷ​ന്‍ നി​രീ​ക്ഷി​ച്ചു. ഉ​ത്ത​ര​വ് ല​ഭി​ച്ച് 30 ദി​വ​സ​ത്തി​നു​ള്ളി​ല്‍ 15,590 രൂ​പ ന​ല്‍​കാ​ന്‍ ബാ​ങ്കി​നോ​ട് ഉ​പ​ഭോ​ക്തൃ ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശി​ച്ചു.

Latest News

Corehub Up