Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rubber Price

റബര്‍ മഴമറ ഷേഡിനും പ്ലാസ്റ്റിക്കിനും വില കൂടും; ഷീറ്റ് വില ഉയരുന്നില്ല

കോ​​​ട്ട​​​യം: റ​​​ബ​​​ര്‍ മ​​​ഴ​​​മ​​​റ ഇ​​​ടാ​​​നു​​​ള്ള ഷേ​​​ഡി​​​നും പ്ലാ​​​സ്റ്റി​​​ക്കി​​​നും പ​​​ശ​​​യ്ക്കും വൈ​​​കാ​​​തെ വി​​​ല​​​യേ​​​റും. പ​​​ശ്ചി​​​മേ​​​ഷ്യ​​​ന്‍ സം​​​ഘ​​​ര്‍ഷ​​​ത്തെ​​​ത്തു​​​ട​​​ര്‍ന്നു​​​ള്ള എ​​​ല്‍പി​​​ജി ക്ഷാ​​​മ​​​വും ക്രൂ​​​ഡ് ഓ​​​യി​​​ല്‍ വി​​​ല വ​​​ര്‍ധ​​​ന​​​യും റ​​​ബ​​​ര്‍, പ്ലാ​​​സ്റ്റി​​​ക് വ്യ​​​വ​​​സാ​​​യ​​​ത്തി​​​ന് ക​​​ടു​​​ത്ത ആ​​​ഘാ​​​ത​​​മാ​​​യി. വ്യാ​​​പാ​​​രി​​​ക​​​ളും വ്യ​​​വ​​​സാ​​​യി​​​ക​​​ളും ഷീ​​​റ്റ്, ക്രം​​​ബ് എ​​​ന്നി​​​വ പാ​​​യ്ക്ക് ചെ​​​യ്യാ​​​ന്‍ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന പ്ലാ​​​സ്റ്റി​​​ക് ക​​​വ​​​റി​​​നും വി​​​ല കൂ​​​ടി. ഗ്യാ​​​സി​​​ല്‍ പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന ക്രം​​​ബ് ഫാ​​​ക്ട​​​റി​​​ക​​​ളി​​​ല്‍ പ​​​കു​​​തി​​​ അ​​​ട​​​ഞ്ഞ​​​തോ​​​ടെ ഒ​​​ട്ടു​​​പാ​​​ലി​​​നു വി​​​ല കു​​​റ​​​ഞ്ഞു.

പ്ര​​​കൃ​​​തി​​​ദ​​​ത്ത റ​​​ബ​​​ര്‍ കി​​​ലോ​​​യ്ക്ക് 20 രൂ​​​പ വി​​​ദേ​​​ശ​​​ത്തു കൂ​​​ടു​​​ത​​​ലു​​​ണ്ട്. എ​​​ന്നാ​​​ല്‍ ഇ​​​റ​​​ക്കു​​​മ​​​തി​​​യു​​​ടെ 90 ശ​​​ത​​​മാ​​​ന​​​വും ക്രം​​​ബാ​​​യ​​​തി​​​നാ​​​ല്‍ ഷീ​​​റ്റി​​​ന് വ​​​ലി​​​യ നേ​​​ട്ട​​​മി​​​ല്ല. പ​​​ശ്ചി​​​മേ​​​ഷ്യ​​​ന്‍ യു​​​ദ്ധ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ചെ​​​റു​​​തും വ​​​ലു​​​തു​​​മാ​​​യ ട​​​യ​​​റു​​​ക​​​ളു​​​ടെ ക​​​യ​​​റ്റു​​​മ​​​തി​​​യി​​​ല്‍ 30 ശ​​​ത​​​മാ​​​നം കു​​​റ​​​വു​​​ണ്ട്. ഈ ​​​ആ​​​ശ​​​ങ്ക​​​യെ​​​ത്തു​​​ട​​​ര്‍ന്ന് ട​​​യ​​​ര്‍ ക​​​മ്പ​​​നി​​​ക​​​ള്‍ ഉ​​​ത്പാ​​​ദ​​​നം കു​​​റ​​​ച്ചു. റ​​​ബ​​​ര്‍ ആ​​​ഭ്യ​​​ന്ത​​​ര​​​വി​​​ല ഉ​​​യ​​​രാ​​​ത്ത​​​ത് ഈ ​​​കാ​​​ര​​​ണ​​​ത്താ​​​ലാ​​​ണ്. അ​​​ഞ്ചു ശ​​​ത​​​മാ​​​നം മാ​​​ത്രം തീരു​​​വ​​​യു​​​ള്ള കോ​​​മ്പൗ​​​ണ്ട് റ​​​ബ​​​ര്‍ മാ​​​സം ഇ​​​രു​​​പ​​​തി​​​നാ​​​യി​​​രം ട​​​ണ്‍ വീ​​​തം വ്യ​​​വ​​​സാ​​​യി​​​ക​​​ള്‍ എ​​​ത്തി​​​ക്കു​​​ന്ന​​​തും ഷീ​​​റ്റ് വി​​​ല ഉ​​​യ​​​രാ​​​തി​​​രി​​​ക്കാ​​​ന്‍ കാ​​​ര​​​ണ​​​മാ​​​യി. മു​​​ന്‍നി​​​ര ട​​​യ​​​ര്‍ ക​​​മ്പ​​​നി​​​ക​​​ള്‍ക്ക് 200 രൂ​​​പ നി​​​ര​​​ക്കി​​​ല്‍ മു​​​ന്‍പ് വാ​​​ങ്ങി​​​യ ഷീ​​​റ്റ് വ​​​ന്‍തോ​​​തി​​​ല്‍ സ്‌​​​റ്റോ​​​ക്കു​​​ണ്ടെ​​​ന്ന് ഡീ​​​ല​​​ര്‍മാ​​​ര്‍ പ​​​റ​​​യു​​​ന്നു.

ഇ​​​ന്ന​​​ലെ ആ​​​ഭ്യ​​​ന്ത​​​ര വി​​​ല ആ​​​ര്‍എ​​​സ്എ​​​സ് നാ​​​ല് ഗ്രേ​​​ഡി​​​ന് 217 രൂ​​​പ​​​യും ഗ്രേ​​​ഡ് അ​​​ഞ്ചി​​​ന് 212 രൂ​​​പ​​​യു​​​മാ​​​ണ്. റ​​​ബ​​​ര്‍, പെ​​​ട്രോ​​​ളി​​​യം ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളാ​​​യ ചെ​​​രി​​​പ്പ്, ഗ​​​മ്പൂ​​​ട്ട്, ബാ​​​ഗ് തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ നി​​​ര്‍മാ​​​ണ​​​ത്തി​​​ലും കു​​​റ​​​വു​​​ണ്ട്.
ബം​​​ഗാ​​​ളി തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ കൂ​​​ട്ട​​​ത്തോ​​​ടെ നാ​​​ട്ടി​​​ലേ​​​ക്ക് മ​​​ട​​​ങ്ങി​​​യ​​​തും റ​​​ബ​​​ര്‍ വ്യ​​​വ​​​സാ​​​യ​​​ത്തി​​​ന് ആ​​​ഘാ​​​ത​​​മാ​​​യി. ഇ​​​വ​​​രിലേറെപ്പേരും നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പും അ​​​ടു​​​ത്ത സീ​​​സ​​​ണി​​​ലെ കൃ​​​ഷി​​​യും ക​​​ഴി​​​ഞ്ഞേ മ​​​ട​​​ങ്ങൂ. ചു​​​രു​​​ക്ക​​​ത്തി​​​ല്‍ മൂ​​​ന്നു മാ​​​സ​​​ത്തെ തൊ​​​ഴി​​​ലാ​​​ളി ക്ഷാ​​​മ​​​മാ​​​ണ് സ​​​മ​​​സ്ത മേ​​​ഖ​​​ല​​​ക​​​ളി​​​ലു​​​മു​​​ള്ള​​​ത്.

റ​​​ബ​​​ര്‍ വ്യ​​​വ​​​സാ​​​യ​​​ത്തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ രാ​​​സ​​​വ​​​സ്തു​​​ക്ക​​​ളു​​​ടെ​​​യും നൂ​​​ലു​​​ക​​​ളു​​​ടെ​​​യും ക​​​മ്പി​​​യു​​​ടെ​​​യും ഇ​​​റ​​​ക്കു​​​മ​​​തി നി​​​ല​​​ച്ച​​​ത് വ​​​ന്‍കി​​​ട, ചെ​​​റു​​​കി​​​ട ഫാ​​​ക്ട​​​റി​​​ക​​​ളു​​​ടെ പ്ര​​​വ​​​ര്‍ത്ത​​​നം നി​​​ല​​​യ്ക്കാ​​​ന്‍ കാ​​​ര​​​ണ​​​മാ​​​യി. ട​​​യ​​​ര്‍ ഉ​​​ത്പാ​​​ദ​​​ന​​​ച്ചെ​​​ല​​​വി​​​ന്‍റെ 40-45 ശ​​​ത​​​മാ​​​ന​​​വും പെ​​​ട്രോ കെ​​​മി​​​ക്ക​​​ല്‍ സാ​​​മ​​​ഗ്രി​​​ക​​​ള്‍ക്കാ​​​ണ്. ഹോ​​​ര്‍മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കും പ​​​നാ​​​മ ക​​​നാ​​​ലും ഒ​​​ഴി​​​വാ​​​ക്കി അ​​​മേ​​​രി​​​ക്ക, യൂറോ​​​പ്പ്, ആ​​​ഫ്രി​​​ക്ക തീ​​​ര​​​ങ്ങ​​​ളി​​​ലൂ​​​ടെ സാ​​​ധ​​​ന​​​ങ്ങ​​​ള്‍ എ​​​ത്തി​​​ക്കേ​​​ണ്ടി​​​വ​​​രു​​​ന്ന​​​ത് ചെ​​​ല​​​വും സ​​​മ​​​യ​​​വും കൂ​​​ടും.

ഗ​​​ള്‍ഫ് മേ​​​ഖ​​​ല​​​യി​​​ലേ​​​ക്കു​​​ള്ള ട​​​യ​​​ര്‍, വാ​​​ഹ​​​ന ക​​​യ​​​റ്റു​​​മ​​​തി ന​​​ില​​​ച്ചു​​​ക​​​ഴി​​​ഞ്ഞു. ക്രൂ​​​ഡ് ഓ​​​യി​​​ല്‍ വി​​​ലവ​​​ര്‍ധ​​​ന സി​​​ന്ത​​​റ്റി​​​ക് റ​​​ബ​​​ര്‍ വ്യ​​​വ​​​സാ​​​യ​​​ത്തി​​​ന് തി​​​രി​​​ച്ച​​​ടി​​​യാ​​​യി. നാ​​​ഫ്ത, എ​​​ത്‌​​​ലി​​​ന്‍, ബ്യൂടാ​​​ഡെ​​​യ്ന്‍, സ്റ്റൈറിന്‍, കാ​​​ര്‍ബ​​​ണ്‍ ബ്ലാ​​​ക്ക് തു​​​ട​​​ങ്ങി​​​യ പെ​​​ട്രോ കെ​​​മി​​​ക്ക​​​ല്‍ ഇ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ല ഉ​​​യ​​​ര്‍ന്നു.

District News

റ​​ബ​​ര്‍​വി​​ല ഉ​​യ​​ര്‍​ത്ത​​ല്‍ പ്ര​​ഹ​​സ​​നം; ര​​ജി​​സ്‌​​ട്രേ​​ഷ​​ന്‍ കാ​​ലാ​​വ​​ധി നീ​​ട്ടി​​ല്ല

കോ​​ട്ട​​യം: റ​​ബ​​ര്‍ താ​​ങ്ങു​​വി​​ല വ​​ര്‍​ധ​​ന ഇ​​ല​​ക്‌​​ഷ​​ന്‍ മു​​ത​​ലെ​​ടു​​പ്പ് പ്ര​​ഖ്യാ​​പ​​നം മാ​​ത്ര​​മെ​​ന്ന് ക​​ര്‍​ഷ​​ക​​ര്‍. ഒ​​രു കി​​ലോ റ​​ബ​​റി​​ന് 200 രൂ​​പ മി​​നി​​മം​​വി​​ല പ്ര​​ഖ്യാ​​പി​​ച്ചെ​​ങ്കി​​ലും ര​​ജി​​സ്‌​​ട്രേ​​ഷ​​ന്‍ പു​​തു​​ക്ക​​ല്‍ കാ​​ലാ​​വ​​ധി നീ​​ട്ടി​​ക്കി​​ട്ടി​​യി​​ല്ലെ​​ങ്കി​​ല്‍ ഒ​​രാ​​ള്‍​ക്കും പ്ര​​യോ​​ജ​​ന​​പ്പെ​​ടി​​ല്ല.

വി​​ല​​സ്ഥി​​ര​​താ പ​​ദ്ധ​​തി​​യി​​ല്‍ ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യാ​​നു​​ള്ള അ​​വ​​സാ​​ന തീ​​യ​​തി സെ​​പ്റ്റം​​ബ​​ര്‍ 30 ആ​​യി​​രു​​ന്നു. ആ ​​മാ​​സ​​ങ്ങ​​ളി​​ല്‍ മി​​നി​​മം മാ​​ര്‍​ക്ക​​റ്റ് വി​​ല 180 രൂ​​പ​​യാ​​യി​​രു​​ന്ന​​തി​​നാ​​ല്‍ ക​​ര്‍​ഷ​​ക​​രാ​​രും ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്തി​​ല്ല. നി​​ല​​വി​​ല്‍ മാ​​ര്‍​ക്ക​​റ്റി​​ല്‍ ക​​ര്‍​ഷ​​ക​​ര്‍​ക്ക് ല​​ഭി​​ക്കു​​ന്ന ശ​​രാ​​ശ​​രി വി​​ല 178-180 രൂ​​പ​​യാ​​ണ്.


മി​​നി​​മം വി​​ല 200 രൂ​​പ​​യാ​​ക്കി​​യി​​രി​​ക്കെ ഓ​​രോ കി​​ലോ റ​​ബ​​റി​​നും 20 രൂ​​പ​​യു​​ടെ ന​​ഷ്ട​​മാ​​ണ് ക​​ര്‍​ഷ​​ക​​ര്‍​ക്കു​​ണ്ടാ​​കു​​ക. ആ ​​നി​​ല​​യി​​ല്‍ മു​​ന്‍​പ് പ​​ദ്ധ​​തി​​യി​​ലു​​ണ്ടാ​​യി​​രു​​ന്ന​​വ​​രും ക​​ഴി​​ഞ്ഞ വ​​ര്‍​ഷം ര​​ജി​​സ്‌​​ട്രേ​​ഷ​​ന്‍ പു​​തു​​ക്കാ​​ന്‍ സാ​​ധി​​ക്കാ​​തെ വ​​ന്ന​​വ​​രു​​മാ​​യ നാ​​ല​​ര ല​​ക്ഷം ചെ​​റു​​കി​​ട ക​​ര്‍​ഷ​​ക​​ര്‍​ക്കാ​​ണ് ന​​ഷ്ടം സം​​ഭ​​വി​​ക്കു​​ക. ഉ​​ത്പാ​​ദ​​നം ഏ​​റ്റ​​വും മെ​​ച്ച​​പ്പെ​​ടു​​ന്ന നാ​​ലു മാ​​സ​​ങ്ങ​​ള്‍ വ​​രാ​​നി​​രി​​ക്കെ ഇ​​ക്കൊ​​ല്ലം യാ​​തൊ​​രു സാ​​മ്പ​​ത്തി​​ക നേ​​ട്ട​​വും ക​​ര്‍​ഷ​​ക​​ര്‍​ക്ക് ല​​ഭി​​ക്കി​​ല്ല. ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു മു​​ന്‍​പ് 200 രൂ​​പ മി​​നി​​മം പ്ര​​ഖ്യാ​​പ​​നം ന​​ട​​പ്പാ​​ക്കു​​ക​​യോ ര​​ജി​​സ്‌​​ട്രേ​​ഷ​​ന്‍ കാ​​ലാ​​വ​​ധി നീ​​ട്ടി​​ക്കൊ​​ടു​​ക്കു​​ക​​യോ ചെ​​യ്യാ​​തെ വി​​ല ഉ​​യ​​ര്‍​ത്ത​​ല്‍​കൊ​​ണ്ട് നേ​​ട്ട​​മു​​ണ്ടാ​​കി​​ല്ല.


ഉ​​ത്പാ​​ദ​​ന​​ച്ചെ​​ല​​വ് ക​​ണ​​ക്കാ​​ക്കി​​യാ​​ല്‍ റ​​ബ​​റി​​ന് 250 രൂ​​പ ല​​ഭി​​ക്കേ​​ണ്ട​​താ​​ണ്. ത​​നി​​ച്ചു ടാ​​പ്പിം​​ഗ് ന​​ട​​ത്തു​​ന്ന ക​​ര്‍​ഷ​​ക​​ര്‍​ക്കു മാ​​ത്ര​​മാ​​ണ് ഒ​​രു വി​​ധം മു​​ന്നോ​​ട്ടു​​പോ​​കാ​​നാ​​കു​​ന്ന​​ത്. ടാ​​പ്പിം​​ഗ് തൊ​​ഴി​​ലാ​​ളി​​ക​​ളെ നി​​യോ​​ഗി​​ച്ചാ​​ല്‍ ടാ​​പ്പിം​​ഗ് കൂ​​ലി കൊ​​ടു​​ക്കാ​​നു​​ള്ള വ​​രു​​മാ​​നം ഏ​​റെ തോ​​ട്ട​​ങ്ങ​​ളി​​ലു​​മി​​ല്ല. താ​​ങ്ങു​​വി​​ല​​യ്ക്ക് ഒ​​പ്പം ര​​ജി​​സ്‌​​ട്രേ​​ഷ​​ന്‍ ന​​ട​​ത്താ​​നു​​ള്ള തീ​​യ​​തി​​കൂ​​ടി നീ​​ട്ടി​​ന​​ല്‍​ക​​ണ​​മെ​​ന്ന് റ​​ബ​​ര്‍ ഉ​​ത്പാ​​ദ​​ക സം​​ഘ​​ങ്ങ​​ള്‍ രേ​​ഖാ​​മൂ​​ലം ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടും സ​​ര്‍​ക്കാ​​ര്‍ പ​​രി​​ഗ​​ണി​​ച്ചി​​ട്ടി​​ല്ല.

Latest News

Corehub Up