ന്യൂഡൽഹി: റബർ ബോർഡ് ജീവനക്കാരുടെയും പെൻഷൻകാരുടെയും ദീർഘകാല ആവശ്യങ്ങളിൽ നിർണായക പുരോഗതി.
എൻപിഎസ് ജീവനക്കാരുടെ കുടുംബ പെൻഷൻ, നിർബന്ധിത വിരമിക്കൽ പെൻഷൻ, നോഷണൽ ഇൻക്രിമെന്റ് തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്ര സർക്കാർ അനുകൂല നടപടി സ്വീകരിച്ചു.
എൻപിഎസ് ജീവനക്കാരുടെ മരണാനന്തര കുടുംബ പെൻഷൻ സംബന്ധിച്ച് എൻഎസ്ഡിഎൽ മുഖേന ലഭിക്കുന്ന ആനുകൂല്യമോ റബർ ബോർഡ് ചട്ടങ്ങൾ പ്രകാരമുള്ള കുടുംബ പെൻഷനോ തെരഞ്ഞെടുക്കുന്നതിനുള്ള ഓപ്ഷൻ അനുവദിക്കുന്നതിനുള്ള നടപടികൾക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്.
നിർബന്ധിത വിരമിക്കൽ പെൻഷൻ ലഭിക്കുന്നവർക്കു നിലവിൽ ലഭിച്ചുവരുന്ന 30 ശതമാനം പെൻഷൻ 50 ശതമാനമായി ഉയർത്തും.
ജൂൺ 30, ഡിസംബർ 31 തീയതികളിൽ വിരമിച്ച ജീവനക്കാർക്ക് യഥാക്രമം ജൂലൈ ഒന്ന്, ജനുവരി ഒന്ന് തീയതികളിൽ ലഭിക്കേണ്ടിയിരുന്ന അടുത്ത ഇൻക്രിമെന്റ് നോഷണൽ ഇൻക്രിമെന്റായി പരിഗണിച്ച് പെൻഷൻ പുനർനിർണയിക്കുന്നതിനുള്ള അനുമതിയും നൽകിയിട്ടുണ്ട്.