Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Run

ഇ​റാ​നി​ൽ ഹി​ജാ​ബ് ഉ​പേ​ക്ഷി​ച്ച് വ​നി​ത​ക​ളു​ടെ ഓ​ട്ട​മ​ത്സ​രം; ഞെ​ട്ടി​ത്ത​രി​ച്ച് ഭ​ര​ണ​കൂ​ടം‌

ടെ​ഹ്റാ​ൻ: ഇ​റാ​നി​ൽ നി​ർ​ബ​ന്ധി​ത ഹി​ജാ​ബ് നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി നി​ല​നി​ൽ​ക്കെ, അ​ത് വ​ക​വ​യ്ക്കാ​തെ ത​ല​മു​ടി തു​റ​ന്നി​ട്ട് ച​രി​ത്ര​പ്ര​ധാ​ന​മാ​യ 10 കി​ലോ​മീ​റ്റ​ർ റോ​ഡ് റേ​സി​ൽ നൂ​റു​ക​ണ​ക്കി​ന് വ​നി​ത​ക​ൾ പ​ങ്കെ​ടു​ത്ത​ത് ഭ​ർ​ണ​കൂ​ട​ത്തെ ഞെ​ട്ടി​ച്ചു. ത​ല​സ്ഥ​നാ​മാ​യ ടെ​ഹ്റാ​നി​ലെ വെ​ലാ​യ​ത്ത് പാ​ർ​ക്കി​ൽ വെ​ള്ളി​യാ​ഴ്ച ന​ട​ന്ന കാ​യി​ക മാ​മാ​ങ്ക​ത്തി​ലാ​ണ് ഇ​റേ​നി​യ​ൻ ഭ​ര​ണ​കൂ​ട​ത്തെ ഞെ​ട്ടി​ച്ചു​കൊ​ണ്ട് വ​നി​ത​ക​ൾ ഹി​ജാ​ബി​ല്ലാ​തെ പ​ങ്കെ​ടു​ത്ത​ത്.

പു​രു​ഷ​ന്മാ​ർ​ക്കും സ്ത്രീ​ക​ൾ​ക്കും വേ​റെ​വേ​റെ മ​ത്സ​ര​ങ്ങ​ളാ​ണ് സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​തെ​ങ്കി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ നി​ർ​ബ​ന്ധ​മാ​യും ഹി​ജാ​ബ് ധ​രി​ക്ക​ണ​മെ​ന്ന രാ​ജ്യ​ത്തെ ക​ടു​ത്ത നി​യ​മ​ങ്ങ​ൾ​ക്ക് പു​ല്ലു​വി​ല ക​ൽ​പ്പി​ച്ചാ​ണ് വ​നി​താ അ​ത്‌​ല​റ്റു​ക​ൾ ട്രാ​ക്കി​ലി​റ​ങ്ങി​യ​ത്. ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച​തോ​ടെ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ത​ന്നെ സം​ഭ​വം വ​ലി​യ ശ്ര​ദ്ധ​നേ​ടി​ക്ക​ഴി​ഞ്ഞു.

2022-ൽ ​ഹി​ജാ​ബ് കൃ​ത്യ​മാ​യി ധ​രി​ച്ചി​ല്ലെ​ന്നാ​രോ​പി​ച്ച് മ​ത​പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത മ​ഹ്സ അ​മി​നി എ​ന്ന പെ​ൺ​കു​ട്ടി​യു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് ഇ​റാ​നി​ലു​ട​നീ​ളം വ​ൻ പ്ര​തി​ഷേ​ധം അ​ല​യ​ടി​ച്ചി​രു​ന്നു. 'വു​മ​ൺ, ലൈ​ഫ്, ഫ്രീ​ഡം' എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി ആ​രം​ഭി​ച്ച ആ ​പോ​രാ​ട്ട​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് ഇ​പ്പോ​ഴ​ത്തെ ഈ ​സം​ഭ​വ​വും വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കും നിരീ​ക്ഷ​ണ​ങ്ങ​ൾ​ക്കും മ​ധ്യേ​യും ഇ​റേ​നി​യ​ൻ സ്ത്രീ​ക​ൾ ത​ങ്ങ​ളു​ടെ വ്യ​ക്തി സ്വാ​ത​ന്ത്യ​ത്തി​നും അ​വ​കാ​ശ​ങ്ങ​ൾ​ക്കും വേ​ണ്ടി​യു​ള്ള പോ​രാ​ട്ടം തു​ട​രു​ന്നു എ​ന്ന​തി​ന്‍റെ വ്യ​ക്ത​മാ​യ സൂച​ന​യാ​ണി​ത്.

Latest News

Corehub Up