Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rupali Baruah

ആ​ശി​ഷ് വി​ദ്യാ​ർ​ഥി​ക്കും ഭാ​ര്യ​യ്ക്കും വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്ക്

ന്യൂ​ഡ​ൽ​ഹി: ന​ട​ൻ ആ​ശി​ഷ് വി​ദ്യാ​ർ​ഥി​ക്കും ഭാ​ര്യ രൂ​പാ​ലി ബ​റു​വ​യ്ക്കും വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു. ഗോ​ഹ​ട്ടി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് ​അ​പ​ക​ട​മു​ണ്ടാ​യ​ത്.

ത​ങ്ങ​ൾ സു​ര​ക്ഷി​ത​രാ​ണെ​ന്നും നി​ല​വി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്നും ആ​ശി​ഷ് വി​ദ്യാ​ർ​ഥി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ വ്യ​ക്ത​മാ​ക്കി. രാ​ത്രി ഭ​ക്ഷ​ണ​ത്തി​നു​ശേ​ഷം റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന മോ​ട്ട​ർ സൈ​ക്കി​ൾ  ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

നാ​ട്ടു​കാ​ർ ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെ​യും ഗോ​ഹ​ട്ടി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഭാ​ര്യ​യ്ക്കും ത​നി​ക്കും പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്ന് ആ​ശി​ഷ് വി​ദ്യാ​ർ​ഥി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലെ വി​ഡി​യോ​യി​ല്‍ വ്യ​ക്ത​മാ​ക്കി. രു​പാ​ലി ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ചെ​റി​യ പ​രി​ക്കു​ക​ൾ മാ​ത്ര​മാ​ണു​ള്ള​തെ​ന്നും ന​ട​ൻ പ​റ​ഞ്ഞു.

Latest News

Corehub Up