ന്യൂഡൽഹി: നടൻ ആശിഷ് വിദ്യാർഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും വാഹനാപകടത്തിൽ പരിക്കേറ്റു. ഗോഹട്ടിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടമുണ്ടായത്.
തങ്ങൾ സുരക്ഷിതരാണെന്നും നിലവിൽ ചികിത്സയിലാണെന്നും ആശിഷ് വിദ്യാർഥി സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി. രാത്രി ഭക്ഷണത്തിനുശേഷം റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗത്തിൽ വന്ന മോട്ടർ സൈക്കിൾ ഇടിക്കുകയായിരുന്നു.
നാട്ടുകാർ ഇരുവരെയും ആശുപത്രിയിലെത്തിച്ചു. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരനെയും ഗോഹട്ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഭാര്യയ്ക്കും തനിക്കും പ്രശ്നങ്ങളില്ലെന്ന് ആശിഷ് വിദ്യാർഥി സമൂഹമാധ്യമത്തിലെ വിഡിയോയില്‍ വ്യക്തമാക്കി. രുപാലി ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ചെറിയ പരിക്കുകൾ മാത്രമാണുള്ളതെന്നും നടൻ പറഞ്ഞു.