Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Russian Aid

യുദ്ധം പുതിയ തലത്തിലേക്ക്; ഇ​റാ​നു റ​ഷ്യ​ൻ സ​ഹാ​യം

വാ​ഷിം​ഗ്ട​ൺ ഡി​സി: പ​ശ്ചി​മേ​ഷ്യ​യി​ൽ യു​എ​സ്-​ ഇ​സ്ര​യേ​ൽ സ​ഖ്യ​വും ഇ​റാ​നും ത​മ്മി​ലു​ള്ള യു​ദ്ധം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ റ​ഷ്യ​യു​ടെ നി​ർ​ണാ​യ​ക നീ​ക്കം. അ​മേ​രി​ക്ക​ൻ യു​ദ്ധ​ക്ക​പ്പ​ലു​ക​ളും വി​മാ​ന​ങ്ങ​ളും ആ​ക്ര​മി​ക്കാ​ൻ ഇ​റാ​നെ സ​ഹാ​യി​ക്കു​ന്ന ത​ന്ത്ര​പ്ര​ധാ​ന​മാ​യ വി​വ​ര​ങ്ങ​ൾ റ​ഷ്യ കൈ​മാ​റി​യ​താ​യി അ​ന്താ​രാഷ്‌ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഫെ​ബ്രു​വ​രി 28ന് ​തു​ട​ങ്ങി​യ യു​ദ്ധ​ത്തി​ൽ റ​ഷ്യ​യു​ടെ നേ​രി​ട്ടു​ള്ള ആ​ദ്യ ഇ​ട​പെ​ട​ലാ​യാ​ണ് പ്ര​തി​രോ​ധ വി​ദ​ഗ്ധ​ർ ഇ​തി​നെ കാ​ണു​ന്ന​ത്.

സൈനിക വിന്യാസം

അ​മേ​രി​ക്ക​ൻ ഇ​ന്‍റ​ലി​ജ​ൻ​സ് വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ചു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം, മേ​ഖ​ല​യി​ലെ യു​എ​സ് സൈ​നി​ക വി​ന്യാ​സ​ത്തെ​ക്കു​റി​ച്ചു​ള്ള കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ളാ​ണ് ഇ​റാ​നു​ കൈമാറിയത്. അതേസമയം, ഈ ​വി​വ​ര​ങ്ങ​ളുടെ അടിസ്ഥാനത്തിൽ എ​ന്തൊക്കെ ചെ​യ്യ​ണ​മെ​ന്ന് റ​ഷ്യ നി​ർ​ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും അ​മേ​രി​ക്ക​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കു​ന്നു. ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് ഖമനയ്‌യുടെ കൊലയ്ക്കുപി​ന്നാ​ലെ ഗ​ൾ​ഫ് മേ​ഖ​ല​യി​ലു​ട​നീ​ളം ഇ​റാ​ൻ ശ​ക്ത​മാ​യ തി​രി​ച്ച​ടി ന​ൽ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് റ​ഷ്യ​യു​ടെ സ​ഹാ​യം.

യുദ്ധഗതി മാറുമോ?

ഇ​റാ​നു​മാ​യി നി​ര​ന്ത​രം ച​ർ​ച്ച​ക​ൾ ന​ട​ത്തു​ന്നു​ണ്ടെ​ന്ന് ക്രെം​ലി​ൻ വ​ക്താ​വ് ദി​മി​ത്രി പെ​സ്കോ​വ് പ​റ​ഞ്ഞു. എ​ങ്കി​ലും സൈ​നി​ക സ​ഹാ​യം ന​ൽ​കു​ന്ന​തി​നെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കി​യി​ല്ല. യു​ക്രെ​യ്ൻ യു​ദ്ധ​ത്തി​ൽ ഇ​റാ​ന്‍റെ സഹായം റ​ഷ്യ ആ​ശ്ര​യി​ക്കു​ന്ന​തി​നാ​ൽ, ഇ​റാ​നു​മാ​യു​ള്ള ബ​ന്ധം റ​ഷ്യക്കു നില​വി​ൽ അ​തീ​വ നി​ർ​ണാ​യ​ക​മാ​ണ്.

അതേസമയം, റ​ഷ്യ​യു​ടെ ഇ​ട​പെ​ട​ൽ യു​ദ്ധ​ഗ​തി​യെ മാ​റ്റി​ല്ലെ​ന്നാ​ണ് വൈ​റ്റ് ഹൗ​സി​ന്‍റെ നി​ല​പാ​ട്. ഇ​റാ​നി​ലെ സൈ​നി​ക സം​വി​ധാ​ന​ങ്ങ​ളെ യുഎസ് പൂ​ർണ​മാ​യും ത​ക​ർ​ക്കു​ക​യാ​ണ്. റ​ഷ്യ ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ൾ ഒ​രു മാറ്റത്തിനു വഴിയൊരുക്കില്ലെന്നും വൈ​റ്റ് ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി ക​രോ​ലി​ൻ ലെവീ​റ്റ് പ​റ​ഞ്ഞു.

നേരിടുമെന്ന് യുഎസ്

ആരൊക്കെയാണ് ര​ഹ​സ്യ​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്തു​ന്ന​തെന്നു പ്ര​സി​ഡന്‍റ് ട്രം​പി​നു വ്യ​ക്ത​മാ​യ ധാ​ര​ണ​യു​ണ്ടെ​ന്നും ഇ​ത്ത​രം നീ​ക്ക​ങ്ങ​ളെ ശ​ക്ത​മാ​യി നേ​രി​ടു​മെ​ന്നും പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി പീ​റ്റ് ഹെ​ഗ്‌​സെ​ത്ത് മു​ന്ന​റി​യി​പ്പ് ന​ൽ​കി.
റ​ഷ്യ​യു​ടെ നീ​ക്കം, ആ​ഗോ​ളത​ല​ത്തി​ലേ​ക്കു സംഘർഷം വ്യാ​പി​ക്കാ​നു​ള്ള സാ​ധ്യ​ത വ​ർധി​പ്പി​ക്കു​ന്നതായി പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

Latest News

Corehub Up