Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RussianIdea

റഷ്യൻ ആശയം

ജീ​​​​വി​​​​തം ഒ​​​​രു ക​​​​ളി​​​​യ​​​​ല്ല, അ​​​​ത് അ​​​​ഗാ​​​​ധ​​​​മാ​​​​യ ഒ​​​​രാ​​​​ത്മീ​​​​യ​​​​സ​​​​മ​​​​ര​​​​മാ​​​​ണെ​​​​ന്ന് റ​​​​ഷ്യ​​​​ൻ ത​​​​ത്വ​​​​ജ്ഞാ​​​​നി നി​​​​ക്കോ​​​​ളാ​​​​സ് ബെ​​​​ർ​​​​ദ്യേ​​​​വ് പ​​​​റ​​​​ഞ്ഞി​​​​ട്ടു​​​​ണ്ട്. എ​​​​ന്തി​​​​നാ​​​​ണ് ഈ ​​​​സ​​​​മ​​​​രം? അ​​​​ത് മ​​​​നു​​​​ഷ്യ​​​ന്‍റെ​​​​യു​​​​ള്ളി​​​​ലെ ന​​​​ശി​​​​ക്കാ​​​​ത്ത മൂ​​​​ല്യം ക​​​​ണ്ടെ​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​ണ്. ഇ​​​​ത് എ​​​​ഴു​​​​ത്തു​​​​കാ​​​​ര​​​​നി​​​​ൽ മ​​​​റ്റൊ​​​​രു പോ​​​​ർ​​​​മു​​​​ഖം തു​​​​റ​​​​ക്കു​​​​ന്നു. സ്വ​​​​ന്തം മ​​​​ന​​​​സി​​​​ന്‍റെ പ​​​​രി​​​​മി​​​​തി​​​​ക​​​​ളെ മ​​​​റി​​​​ക​​​​ട​​​​ക്കാ​​​​നു​​​​ള്ള സ​​​​മ​​​​ര​​​​മാ​​​​ണ​​​​ത്.

റ​​​​ഷ്യ​​​​ന്‍ വി​​​​പ്ല​​​​വം ക​​​​ണ്ട എ​​​​ഴു​​​​ത്തു​​​​കാ​​​​ര​​​​നാ​​​​ണ് മി​​​​ഖാ​​​​യേ​​​​ല്‍ അ​​​​ല​​​​ക്‌​​​​സാ​​​​ന്ദ്രോ​​​​വി​​​​ച്ച് ഷൊ​​​​ള​​​​ഖോ​​​​വ് (1905-1984). ഒ​​​​രു സാ​​​​ധാ​​​​ര​​​​ണ ക​​​​ര്‍​ഷ​​​​ക കു​​​​ടും​​​​ബ​​​​ത്തി​​​​ല്‍ പി​​​​റ​​​​ന്ന അ​​​​ദ്ദേ​​​​ഹം വ​​​​ള​​​​രെ ക​​​ഷ്‌​​​ട​​​പ്പെ​​​​ട്ടാ​​​​ണ് വി​​​​ദ്യാ​​​​ഭ്യാ​​​​സം ചെ​​​​യ്ത​​​​ത്.

റ​​​​ഷ്യ​​​​യി​​​​ലെ ഡോ​​​​ണ്‍ ന​​​​ദീ​​​​തീ​​​​ര​​​​ത്ത് താ​​​​മ​​​​സി​​​​ച്ച കൊ​​​​സാ​​​​ക്കു​​​​ക​​​​ളു​​​​ടെ (Cossacks) ക​​​​ഥ​​​​യാ​​​​ണ് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞ​​​​ത്. ഷൊ​​​​ള​​​​ഖോ​​​​വ് അ​​​​വ​​​​രി​​​​ല്‍ ഒ​​​​രാ​​​​ളാ​​​​യി​​​​രു​​​​ന്ന​​​​ല്ലോ. അ​​​​വ​​​​ര്‍ യാ​​​​ഥാ​​​​സ്ഥി​​​​തി​​​​ക ക്രി​​​​സ്ത്യാ​​​​നി​​​​ക​​​​ളാ​​​​യി​​​​രു​​​​ന്നു. അ​​​​വ​​​​രി​​​​ല്‍ കു​​​​റ​​​​ച്ചു പേ​​​​ര്‍ ക​​​​മ്യൂ​​​​ണി​​​​സ്റ്റ് പാ​​​​ര്‍​ട്ടി​​​​യോ​​​​ട് ചേ​​​​ര്‍​ന്നു​​​നി​​​​ൽക്കു​​​​ക​​​​യും ഗ്രാ​​​​മീ​​​​ണ ഭൂ​​​​വു​​​​ട​​​​മ​​​​ക​​​​ളു​​​​ടെ ചൂ​​​​ഷ​​​​ണ​​​​ത്തി​​​​ല്‍നി​​​​ന്നും മ​​​​ര്‍​ദ​​​​ന​​​​ത്തി​​​​ല്‍നി​​​​ന്നും ര​​​​ക്ഷ​​​​പ്പെ​​​​ടാ​​​​ന്‍ ന​​​​ഗ​​​​ര​​​​ത്തി​​​​ല്‍ പോ​​​​കു​​​​ക​​​​യും സൈ​​​​ന്യ​​​​ത്തി​​​​ല്‍ ചേ​​​​രു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു.

റ​​​​ഷ്യ​​​​ന്‍ ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ ഉ​​​​ണ​​​​ര്‍​ത്തുപാ​​​​ട്ടു​​​​കാ​​​​ര​​​​നെ​​​​പ്പോ​​​​ലെ​​​​യാ​​​​ണ് ഷൊ​​​​ള​​​​ഖോ​​​​വ് സാ​​​​ഹി​​​​ത്യ​​​​ത്തി​​​​ല്‍ പ്ര​​​​ത്യ​​​​ക്ഷ​​​​പ്പെ​​​​ട്ട​​​​ത്.1925 മു​​​​ത​​​​ല്‍ 1940 വ​​​​രെ​​​​യു​​​​ള്ള കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ല്‍ അ​​​​ദ്ദേ​​​​ഹം എ​​​​ഴു​​​​തി പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച നാ​​​​ലു വാ​​​​ല്യ​​​​ങ്ങ​​​​ളു​​​​ള്ള നോ​​​​വ​​​​ല്‍ ‘ഡോ​​​​ണ്‍ ശാ​​​​ന്ത​​​​മാ​​​​യി ഒ​​​​ഴു​​​​കു​​​​ന്നു’ (Quietly flows the Don) ഒ​​​​രു ലോ​​​​ക ക്ലാസി​​​​ക്കാ​​​​യി വി​​​​ല​​​​യി​​​​രു​​​​ത്ത​​​​പ്പെ​​​​ടു​​​​ന്നു. ഈ ​​​​കൃ​​​​തി​​​​യു​​​​ടെ പേ​​​​രി​​​​ലാ​​​​യി​​​​രു​​​​ന്ന​​​​ല്ലോ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന് 1965ല്‍ ​​​​നൊ​​​ബേ​​​ല്‍ സ​​​​മ്മാ​​​​നം ല​​​​ഭി​​​​ച്ച​​​​ത്.

ഷൊ​​​​ള​​​​ഖോ​​​​വ് താ​​​​ന്‍ ഒ​​​​രു സോ​​​​ഷ്യ​​​​ലി​​​​സ്റ്റ് റി​​​​യ​​​​ലി​​​​സ്റ്റാ​​​​ണെ​​​​ന്ന് പ​​​​റ​​​​ഞ്ഞി​​​​ട്ടു​​​​ണ്ട്. സാ​​​​മൂ​​​​ഹി​​​ക ​യാ​​​​ഥാ​​​​ര്‍​ഥ്യ​​​ങ്ങ​​​​ള്‍ അ​​​​തേ​​​​പ​​​​ടി പ​​​​ക​​​​ര്‍​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നി​​​​ല്ല അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ല​​​​ക്ഷ്യം. മ​​​​നു​​​​ഷ്യ​​​​വം​​​​ശ​​​​ത്തി​​​​നു പ്ര​​​​കാ​​​​ശാ​​​​ത്മ​​​​ക​​​​മാ​​​​യ ഒ​​​​രു പാ​​​​ത​​​​യൊ​​​​രു​​​​ക്കു​​​​ന്ന​​​​തി​​​​നെ അ​​​​ദ്ദേ​​​​ഹം പ്ര​​​​ധാ​​​​ന​​​​മാ​​​​യി ക​​​​ണ്ടി​​​​രു​​​​ന്നു.

‘കാ​​​​ലി​​​​ക​​​​ളെ മേ​​​​യ്ക്കു​​​​ന്ന​​​​വ​​​​ന്‍’ (The Herdsman) എ​​​​ന്ന ക​​​​ഥ​​​​യെ​​​​ക്കു​​​​റി​​​​ച്ച് പ്ര​​​​ത്യേ​​​​കം പ​​​​റ​​​​യ​​​​ണം. ഒ​​​​രു റി​​​​പ്പോ​​​​ര്‍​ട്ട​​​​റെ​​​​പ്പോ​​​​ലെ യാ​​​​ഥാ​​​​ര്‍ഥ്യ​​​ങ്ങ​​​​ള്‍ ഏ​​​​ക​​​​പ​​​​ക്ഷീ​​​​യ​​​​മാ​​​​യി വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ക്കു​​​​ന്ന രീ​​​​തി​​​​യ​​​​ല്ല ഷൊ​​​​ള​​​​ഖോ​​​​വ് അ​​​​വ​​​​ലം​​​​ബി​​​​ച്ച​​​​ത്. ഇ​​​​തി​​​​ല്‍ ത​​​​ത്ത്വ​​​​ചി​​​​ന്താ​​​​പ​​​​ര​​​​മാ​​​​യ സ​​​​മീ​​​​പ​​​​ന​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. അ​​​​ത് ഇ​​​​ങ്ങ​​​​നെ സം​​​​ഗ്ര​​​​ഹി​​​​ക്കാം: മ​​​​നു​​​​ഷ്യ​​​​ര്‍ ഒ​​​​റ്റ​​​​യ്ക്ക​​​​ല്ല ജീ​​​​വി​​​​ക്കു​​​​ന്ന​​​​ത്; അ​​​​വ​​​​ര്‍ കൂ​​​​ട്ട​​​​മാ​​​​യി നീ​​​​ങ്ങു​​​​ക​​​​യാ​​​​ണ്. അ​​​​വ​​​​രു​​​​ടെ ജീ​​​​വി​​​​ത​​​​ത്തി​​​​നു​​​​ള്ളി​​​​ലേ​​​​ക്ക് ക​​​​ട​​​​ന്നുനോ​​​​ക്കാ​​​​ന്‍ എ​​​​ഴു​​​​ത്തു​​​​കാ​​​​ര​​​​നു ക​​​​ഴി​​​​യ​​​​ണം.

സാ​​​​ധാ​​​​ര​​​​ണ ജ​​​​ന​​​​ത​​​​യു​​​​ടെ ജീ​​​​വി​​​​ത​​​​സ​​​​മ​​​​ര​​​​ങ്ങ​​​​ളി​​​​ല്‍ വെ​​​​ളി​​​​ച്ചം വി​​​​ത​​​​റാ​​​​നാ​​​​വ​​​​ണം. അ​​​​തു​​​​കൊ​​​​ണ്ട് എ​​​​ന്തെ​​​​ഴു​​​​തി​​​​യാ​​​​ലും അ​​​​തി​​​​ല്‍ മൗ​​​​ലി​​​​ക​​​​മാ​​​​യ ഒ​​​​രു ഉ​​​​ള്ള​​​​ട​​​​ക്കം അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണ്. ജീ​​​​വി​​​​ത​​​​ങ്ങ​​​​ളെ ബാ​​​​ധി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന നി​​​​ര്‍​ണാ​​​​യ​​​​ക​​​​മാ​​​​യ പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ള്‍ കാ​​​​ണ​​​​ണം. മ​​​​നു​​​​ഷ്യ​​​​ന്‍ ഭൂ​​​​മി​​​​യു​​​​ടെ ഗു​​​​രു​​​​ത്വാ​​​​ക​​​​ര്‍​ഷ​​​​ണ​​​​ത്തി​​​​നെ​​​​തി​​​​രേ പോ​​​​രാ​​​​ടി​​​​ക്കൊ​​​​ണ്ടാ​​​​ണ് മു​​​​ന്നോ​​​​ട്ടാ​​​​യു​​​​ന്ന​​​​ത്. അ​​​​തി​​​​നെ പി​​​​ന്തു​​​​ണ​​​​യ്ക്ക​​​​ണം. എ​​​​ന്നാ​​​​ല്‍, എ​​​​ഴു​​​​ത്തു​​​​കാ​​​​ര​​​​ന്‍ ദൈ​​​​വ​​​​ത്തെ​​​​പ്പോ​​​​ലെ, മാ​​​​ന​​​​വ​​​​രാ​​​​ശി​​​​യു​​​​ടെ പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ മു​​​​ഖം​​​​തി​​​​രി​​​​ക്കു​​​​ക​​​​യോ നി​​​​സം​​​ഗ​​​​ത പാ​​​​ലി​​​​ക്കു​​​​ക​​​​യോ ചെ​​​​യ്യ​​​​രു​​​​ത്.
‘കാ​​​​ലി​​​​ക​​​​ളെ മേ​​​​യ്ക്കു​​​​ന്ന​​​​വ​​​​ന്‍’ എ​​​​ന്ന ക​​​​ഥ പാ​​​​വ​​​​പ്പെ​​​​ട്ട​​​​വ​​​​ന്‍റെ ആ​​​​ത്മ​​​​രോ​​​​ദ​​​​ന​​​​ത്തി​​​​ന്‍റെ മു​​​​ഴ​​​​ക്കം എ​​​​ത്ര ബൃ​​​​ഹ​​​​ത്താ​​​​ണെ​​​​ന്ന് ബോ​​​​ധ്യ​​​​പ്പെ​​​​ടു​​​​ത്തും.

ഏ​​​​റ്റ​​​​വും വി​​​​ദൂ​​​​ര​​​​വും പ്രാ​​​​ചീ​​​​ന​​​​വു​​​​മാ​​​​യ ഗ്രാ​​​​മ​​​​ങ്ങ​​​​ളി​​​​ലെ ക​​​​ന്നു​​​​കാ​​​​ലി​​​​ക​​​​ളെ നോ​​​​ക്കു​​​​ന്ന ജോ​​​​ലി​​​​യാ​​​​ണ് ഗ്രി​​​​ഗോ​​​​രി​​​​യു​​​​ടേ​​​​ത്. അ​​​​വ​​​​ന്‍റെ കൂ​​​​ടെ സ​​​​ഹോ​​​​ദ​​​​രി ദു​​​​ന്യാ​​​​ക്കുമുണ്ട്. പ്ര​​​​ദേ​​​​ശ​​​​ത്തെ ഭൂ​​​​വു​​​​ട​​​​മ​​​​ക​​​​ളാ​​​​യ വൃ​​​​ദ്ധ​​​​ന്മാ​​​​ര്‍ എ​​​​തി​​​​ര്‍​ത്തി​​​​ട്ടും ക​​​​മ്യൂ​​​​ണി​​​​സ്റ്റ് പാ​​​​ര്‍​ട്ടി​​​​യു​​​​ടെ ശി​​​​പാ​​​​ര്‍​ശ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് പ​​​​ത്തൊ​​​​ന്‍​പ​​​​തു​​​​കാ​​​​ര​​​​നാ​​​​യ ഗ്രി​​​​ഗോ​​​​രി​​​​ക്ക് ആ ​​​​ജോ​​​​ലി കി​​​​ട്ടി​​​​യ​​​​ത്. അ​​​​വ​​​​നും സ​​​​ഹോ​​​​ദ​​​​രി​​​​യും ഒ​​​​രു ചെ​​​​റി​​​​യ കു​​​​ടി​​​​ല്‍ കെ​​​​ട്ടി, ചോ​​​​ള​​​​മാ​​​​വും ക​​​​ഴി​​​​ച്ച് ആ ​​​​മ​​​​ല​​​​മ​​​​ട​​​​ക്കി​​​​ല്‍ ക​​​​ഷ്‌​​​ട​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​ണ്. അ​​​​വ​​​​ന്‍റെ പ്ര​​​​തീ​​​​ക്ഷ കാ​​​​ലി​​​​മേ​​​​ച്ച് പ്ര​​​​തി​​​​ഫ​​​​ല​​​​മാ​​​​യി കി​​​​ട്ടു​​​​ന്ന ചോ​​​​ള​​​​മാ​​​​വും ചാ​​​​ണ​​​​കപ്പാ​​​​ളി​​​​ക​​​​ളും വി​​​​റ്റ് പ​​​​ണ​​​​മു​​​​ണ്ടാ​​​​ക്കി താ​​​​മ​​​​സി​​​​യാ​​​​തെ ന​​​​ഗ​​​​ര​​​​ത്തി​​​​ല്‍ പോ​​​​യി വി​​​​ദ്യാ​​​​ഭ്യാ​​​​സം തു​​​​ട​​​​രാ​​​​മെ​​​​ന്നാ​​​​ണ്. എ​​​​ന്നാ​​​​ല്‍, അ​​​​വ​​​ന്‍റെ മോ​​​​ഹം ഫ​​​​ലി​​​​ച്ചി​​​​ല്ല. അ​​​​വ​​​​ന്‍ പ​​​​രി​​​​പാ​​​​ലി​​​​ച്ചി​​​​രു​​​​ന്ന ക​​​​ന്നു​​​​കാ​​​​ലിക്കി​​​​ടാ​​​​വു​​​​ക​​​​ള്‍ മി​​​​ക്ക​​​​തും ത​​​​ള​​​​ര്‍​ന്നു​​​വീ​​​​ണ് ജീ​​​​വ​​​​ന്‍ വെ​​​​ടി​​​​ഞ്ഞു. ഒ​​​​രു പ​​​​ക​​​​ര്‍​ച്ച​​​​വ്യാ​​​​ധി​​​​യാ​​​​യി​​​​രു​​​​ന്നു കാ​​​​ര​​​​ണം. ഇ​​​​തി​​​​നി​​​​ട​​​​യി​​​​ല്‍ അ​​​​വ​​​​ന്‍ ഗ്രാ​​​​മ​​​​ത്തി​​​​ലെ വ്യ​​​​വ​​​​സ്ഥ​​​​യെ​​​​ക്കു​​​​റി​​​​ച്ച് ചോ​​​​ള​​​​ത്തി​​​​ന്‍റെ ഇ​​​​ല​​​​യി​​​​ല്‍ ക​​​​രി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് എ​​​​ഴു​​​​തി​​​​യ കു​​​​റി​​​​പ്പ് ക​​​​മ്യൂ​​​​ണി​​​​സ്റ്റു​​​​കാ​​​​രു​​​​ടെ പ​​​​ത്ര​​​​ത്തി​​​​ല്‍ അ​​​​ച്ച​​​​ടി​​​​ച്ചു​​​​വ​​​​ന്നു.

മൃ​​​​ഗ​​​​ഡോ​​​ക്‌​​​ട​​​റെ വി​​​​ളി​​​​ക്കു​​​​ന്ന​​​​തി​​​​നു പ​​​​ക​​​​രം കാ​​​​ലി​​​​ത്തൊ​​​​ഴു​​​​ത്തി​​​​നു ചു​​​​റ്റും വെ​​​​ടി​​​​വ​​​​ച്ച് രോ​​​​ഗ​​​​ത്തെ അ​​​​ക​​​​റ്റു​​​​ന്ന​​​​തും ഭൂ​​​​മി കൃ​​​​ഷി​​​​ക്കാ​​​​യി പ​​​​ങ്കി​​​​ടു​​​​ന്ന​​​​തി​​​​ലെ അ​​​​ഴി​​​​മ​​​​തി​​​​യും അ​​​​തി​​​​ല്‍ വി​​​​ശ​​​​ദ​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ഇ​​​​ത് ഗ്രാ​​​​മ​​​​ത്തി​​​​ലെ കൃ​​​​ഷി​​​​ക്കാ​​​​രു​​​​ടെ നേ​​​​താ​​​​ക്ക​​​​ന്മാ​​​​രെ ചൊ​​​​ടി​​​​പ്പി​​​​ച്ചു. അ​​​​വ​​​​ര്‍ വ​​​​ന്ന് ഗ്രി​​​​ഗോ​​​​രി​​​​യെ വെ​​​​ടി​​​വ​​​​ച്ചു കൊ​​​​ല്ലു​​​​ന്നു. ഗ​​​​ത്യ​​​​ന്ത​​​​ര​​​​മി​​​​ല്ലാ​​​​തെ, ചാ​​​​ക്കു​​​​കൊ​​​​ണ്ട് ത​​​​യ്പി​​​​ച്ച ഷ​​​​ര്‍​ട്ട് ധ​​​​രി​​​​ച്ച്, പാ​​​​വ​​​​പ്പെ​​​​ട്ട​​​​വ​​​​രി​​​​ല്‍ പാ​​​​വ​​​​പ്പെ​​​​ട്ട​​​​വ​​​​ളാ​​​​യ സ​​​​ഹോ​​​​ദ​​​​രി ദു​​​​ന്യാ​​​​ക്ക് പ​​​​ട്ട​​​​ണ​​​​ത്തി​​​​ലേ​​​​ക്ക് പോ​​​​വു​​​​ക​​​​യാ​​​​ണ്, സ്വ​​​​പ്‌​​​​ന​​​​ത്തി​​​​ന്‍റെ മൃ​​​​ത​​​​ദേ​​​​ഹ​​​​വും ചു​​​​മ​​​​ന്നു​​​​കൊ​​​​ണ്ട്.

ഒ​​​​രു റ​​​​ഷ്യ​​​​ൻ ആ​​​​ശ​​​​യ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് ബെ​​​​ർ​​​​ദ്യേ​​​​വ് സൂചി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. പ്ര​​​​വ​​​​ച​​​​നാ​​​​ത്മ​​​​ക​​​​മാ​​​​യ ആ​​​​ത്മീ​​​​യ പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന​​​​മാ​​​​ണ​​​​ത്. അ​​​​തീ​​​​ത​​​​വും അ​​​​ലൗ​​​​കി​​​​ക​​​​വു​​​​മാ​​​​യ ഒ​​​​രു മാ​​​​റ്റ​​​​ത്തി​​​​ന് മ​​​​ന​​​​സ് സ്വ​​​​യം പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ക​​​​യാ​​​​ണ്.

ഈ ​​​​ക​​​​ഥ​​​​യി​​​​ലെ ക​​​​ന്നു​​​​കാ​​​​ലി​​​​ക​​​​ളെ അ​​​​ന്ന​​​​ത്തെ യ​​​​ഥാ​​​​ര്‍​ഥ റ​​​​ഷ്യ​​​​ന്‍ സാ​​​​മൂ​​​​ഹി​​​​കാ​​​​വ​​​​സ്ഥ​​​​യു​​​​ടെ പ്ര​​​​തി​​​​നി​​​​ധാ​​​​ന​​​​മാ​​​​യി കാ​​​​ണാ​​​​വു​​​​ന്ന​​​​താ​​​​ണ്. സ്വ​​​​യം ജീ​​​​ര്‍​ണി​​​​ച്ച് അ​​​​വ ക്ര​​​​മേ​​​​ണ ച​​​​ത്തു​​​വീ​​​​ഴു​​​​ക​​​​യാ​​​​ണ്. രോ​​​​ഗം ഉ​​​​ള്ളി​​​​ല്‍നി​​​​ന്നു​​​ത​​​​ന്നെ. എ​​​​ന്നാ​​​​ല്‍, അ​​​​ത് പ​​​​ക​​​​രു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു. ക​​​​ന്നു​​​​മേ​​​​ക്കാ​​​​ര​​​​ന്‍ ബു​​​​ദ്ധി​​​​യു​​​​ദി​​​​ച്ച ഗ്രാ​​​​മീ​​​​ണ​​​​നെ ഓ​​​​ര്‍മി​​​​പ്പി​​​​ക്കു​​​​ന്നു. അ​​​​വ​​​​ന്‍ കീ​​​​ഴ​​​​ട​​​​ങ്ങു​​​​ക​​​​യോ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ക​​​​യോ ചെ​​​​യ്യു​​​​ന്നി​​​​ല്ല. മ​​​​ര​​​​ണ​​​​ത്തെ പേ​​​​ടി​​​​ക്കു​​​​ന്നു​​​​മി​​​​ല്ല. അ​​​​വ​​​​ന്‍ മ​​​​രി​​​​ക്കു​​​​ക​​​​യ​​​​ല്ല; മ​​​​ര​​​​ണം എ​​​​ത്ര അ​​​​യു​​​​ക്തി​​​​ക​​​​വും അ​​​​ര്‍​ഥ​​​​ശൂ​​​​ന്യ​​​​വു​​​​മാ​​​​ണ് ന​​​​മ്മു​​​​ടെ ജീ​​​​വി​​​​ത​​​​ങ്ങ​​​​ളി​​​​ലെ​​​​ന്ന് ഓ​​​​ര്‍​മി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​ണ്. അ​​​​സം​​​​ബ​​​​ന്ധ​​​​ത്തെ ഉ​​​​പ​​​​ന്യ​​​​സി​​​​ക്കു​​​​ന്ന മ​​​​ര​​​​ണം മ​​​​റ്റൊ​​​​ന്നി​​​​ന്‍റെ വി​​​​ജ​​​​യ​​​​മാ​​​​ണെ​​​​ന്ന് വ്യാ​​​​ഖ്യാ​​​​നി​​​​ക്കു​​​​ന്ന​​​​ത് വ്യ​​​​ര്‍​ഥ​​​ത​​​​യാ​​​​ണ്. എ​​​​ന്നാ​​​​ലും അ​​​​വ​​​​ന്‍റെ മ​​​​ര​​​​ണം വ്യ​​​​ര്‍​ഥ​​​​മാ​​​​കു​​​​ന്നു​​​​മി​​​​ല്ല. അ​​​​ത് മ​​​​നു​​​​ഷ്യ​​​​രെ കൂ​​​​ടു​​​​ത​​​​ല്‍ ന​​​​ന്നാ​​​​ക്കാ​​​​ന്‍ ഉ​​​​പ​​​​ക​​​​രി​​​​ക്കും.

വ​​​​ര​​​​ണ്ട​​​​തും വി​​​​ര​​​​സ​​​​വും പീ​​​​ഡി​​​​ത​​​​വും ന​​​​ര​​​​ക​​​​തു​​​​ല്യ​​​​വു​​​​മാ​​​​യ ജീ​​​​വി​​​​ത​​​​മാ​​​​ണ് ഷൊ​​​​ളൊ​​​​ഖോ​​​​വ് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. അ​​​​തി​​​​ന്‍റെ ഭാ​​​​രം വാ​​​​യ​​​​ന​​​​ക്കാ​​​​ര​​​​ന് അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ടു​​​​ന്നി​​​​ല്ല. ഒ​​​​രു വി​​​​ദൂ​​​​ര സ്വ​​​​പ്‌​​​​ന​​​​ത്തി​​​​ന്‍റെ വ​​​​സ​​​​ന്ത​​​​ഗ​​​​ര്‍​ഭ​​​​മാ​​​​യ കാ​​​​റ്റ് ക​​​​ഥ​​​​യി​​​​ല്‍ നി​​​​റ​​​​ഞ്ഞു​​​​വീ​​​​ശു​​​​ന്നു. മ​​​​നു​​​​ഷ്യ​​​​ന്‍റെ ശ​​​​ത്രു മ​​​​നു​​​​ഷ്യ​​​​ന്‍ ത​​​​ന്നെ​​​​യാ​​​​ണ​​​​ല്ലോ. അ​​​​വ​​​​ന്‍ ആ​​​​രോ​​​​ടു പ​​​​രാ​​​​തി​​​​പ്പെ​​​​ടും?

ഷൊ​​​​ള​​​​ഖോ​​​​വി​​​​നു നീ​​​​തി​​​​യെ കൈ​​​​വി​​​​ടാ​​​​നാ​​​​വി​​​​ല്ല. സ​​​​ത്യം എ​​​​ഴു​​​​തി​​​​യ​​​​തി​​​ന്‍റെ പേ​​​​രി​​​​ല്‍ കൊ​​​​ല ചെ​​​​യ്യ​​​​പ്പെ​​​​ടു​​​​ന്ന ആ ​​​​കാ​​​​ലി​​​​മേ​​​​ച്ചി​​​​ല്‍​കാ​​​​ര​​​​ന്‍ മ​​​​നു​​​​ഷ്യ​​​​ന്‍റെ എ​​​​ക്കാ​​​​ല​​​​ത്തെ​​​​യും പോ​​​​രാ​​​​ട്ട​​​​ത്തെ ഓ​​​​ര്‍മി​​​​പ്പി​​​​ക്കു​​​​ന്നു. ക​​​​ല യാ​​​​ഥാ​​​​ര്‍​ഥ്യ​​​ത്തി​​​​ല്‍നി​​​​ന്ന് ഒ​​​​ളി​​​​ച്ചോ​​​​ടാ​​​​നു​​​​ള്ള​​​​ത​​​​ല്ലെ​​​​ന്ന് ഷൊ​​​​ളൊ​​​​ഖോ​​​​വ് പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. വി​​​​നാ​​​​ശ​​​​ക​​​​ര​​​​മാ​​​​യ​​​​തി​​​​നെ എ​​​​തി​​​​ര്‍​ക്ക​​​​ണം. അ​​​​തി​​​​നു യാ​​​​ഥാ​​​​ര്‍​ഥ്യ​​​ബോ​​​​ധം അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണ്. നീ​​​​തി​​​​ബോ​​​​ധ​​​​മി​​​​ല്ലാ​​​​ത്ത​​​​വ​​​​ർ എ​​​​ഴു​​​​ത​​​​രു​​​​ത്. ഓ​​​​രോ വാ​​​​ക്കും നീ​​​​തി​​​​ക്കാ​​​​യി നി​​​​ല​​​​കൊ​​​​ള്ളു​​​​മ്പോ​​​​ഴാ​​​​ണ് എ​​​​ഴു​​​​ത്തി​​​​ൽ സ​​​​ത്യ​​​​സ​​​​ന്ധ​​​​ത​​​​യു​​​​ണ്ടാ​​​കു​​​ന്ന​​​​ത്. ജീ​​​​വി​​​​ത​​​​ത്തി​​​​ല്‍നി​​​​ന്ന് ഒ​​​​ളി​​​​ച്ചോ​​​​ടു​​​​ന്ന ക​​​​ല​​​​യ്ക്ക് ഈ ​​​​ബോ​​​​ധം ന​​​ഷ്‌​​​ട​​​​മാ​​​​വു​​​​ക​​​ത​​​​ന്നെ ചെ​​​​യ്യും.

മ​​​​നു​​​​ഷ്യ​​​​പു​​​​രോ​​​​ഗ​​​​തി​​​​ക്കൊ​​​​പ്പം സം​​​​ഗീ​​​​ത​​​​മാ​​​​ല​​​​പി​​​​ക്കു​​​​ന്ന അ​​​​ന്തഃ​​​​ക​​​​ര​​​​ണം എ​​​​ല്ലാ റി​​​​യ​​​​ലി​​​​സ​​​​ത്തെ​​​​യും ക​​​​ട​​​​ന്നു നി​​​​ല്ക്കു​​​​ന്ന​​​​താ​​​​ണ്. യാ​​​​ഥാ​​​​ർ​​​ഥ്യം എ​​​​ന്ന് നാം ​​​​വി​​​​ളി​​​​ക്കു​​​​ന്ന​​​​തി​​​​ൽ മാ​​​​നു​​​​ഷി​​​​ക​​​​മാ​​​​യ ആ​​​​ത്മീ​​​​യ​​​​ത അ​​​​ട​​​​ങ്ങി​​​​യി​​​​രി​​​​ക്കു​​​​ന്നു. ഷൊ​​​​ളൊ​​​​ഖോ​​​​വ് റി​​​​യ​​​​ലി​​​​സ​​​​ത്തെ ന​​​​വീ​​​​ക​​​​രി​​​​ക്കു​​​​ന്നു​​​​ണ്ട്. സ്‌​​​​നേ​​​​ഹ​​​​വും സ്വ​​​​പ്‌​​​​ന​​​​വും സ​​​​മ​​​​ര​​​​വും അ​​​ധ്വാ​​​ന​​​​വും ചേ​​​​ര്‍​ന്ന​​​​താ​​​​ണ് ആ ​​​​റി​​​​യ​​​​ലി​​​​സം.

Latest News

Corehub Up