Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SBI YONO

എ​സ്ബി​ഐ യോ​നോ ഉ​പ​യോ​ക്താ​ക്ക​ളെ ല​ക്ഷ്യ​മി​ട്ട് പു​തി​യ ത​ട്ടി​പ്പ് സ​ജീ​വം

പ​​ര​​വൂ​​ര്‍: സ്റ്റേ​​റ്റ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ (എ​​സ്ബി​​ഐ) ഡി​​ജി​​റ്റ​​ല്‍ ബാ​​ങ്കിം​​ഗ് ആ​​പ്പാ​​യ യോ​​നോ ഉ​​പ​​യോ​​ക്താ​​ക്ക​​ളെ ല​​ക്ഷ്യ​​മി​​ട്ട് പു​​തി​​യ സൈ​​ബ​​ര്‍ ത​​ട്ടി​​പ്പ് സ​​ജീ​​വ​​മാ​​കു​​ന്നു. ആ​​ധാ​​ര്‍ വി​​വ​​ര​​ങ്ങ​​ള്‍ അ​​പ്ഡേ​​റ്റ് ചെ​​യ്തി​​ല്ലെ​​ങ്കി​​ല്‍ യോ​​നോ ആ​​പ്പ് ബ്ലോ​​ക്ക് ചെ​​യ്യ​​പ്പെ​​ടു​​മെ​​ന്ന ത​​ര​​ത്തി​​ല്‍ പ്ര​​ച​​രി​​ക്കു​​ന്ന വൈ​​റ​​ല്‍ സ​​ന്ദേ​​ശ​​ങ്ങ​​ള്‍ വ്യാ​​ജ​​മാ​​ണെ​​ന്ന് അ​​ധി​​കൃ​​ത​​ര്‍ അ​​റി​​യി​​ച്ചു.

പ​​ഴ്‌​​സ​​ണ​​ല്‍ ഡാ​​റ്റ ചോ​​ര്‍​ത്താ​​നു​​ള്ള ത​​ട്ടി​​പ്പു​​കാ​​രു​​ടെ നീ​​ക്ക​​മാ​​ണി​​തെ​​ന്ന് ഫാ​ക്‌​ട് ചെ​​ക്ക് റി​​പ്പോ​​ര്‍​ട്ട് വ്യ​​ക്ത​​മാ​​ക്കു​​ന്ന​​താ​​യും അ​​ധി​​കൃ​​ത​​ര്‍ സൂ​​ചി​​പ്പി​​ച്ചു.

ത​​ട്ടി​​പ്പി​​ന്‍റെ രീ​​തി ഇ​​ങ്ങ​​നെ:

ആ​​ധാ​​ര്‍ അ​​പ്ഡേ​​റ്റ് ചെ​​യ്യു​​ന്ന​​തി​​നാ​​യി ഒ​​രു പ്ര​​ത്യേ​​ക എ​​പി​​കെ ഫ​​യ​​ല്‍ ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്ത് ഇ​​ന്‍​സ്റ്റാ​​ള്‍ ചെ​​യ്യാ​​നാ​​ണ് സ​​ന്ദേ​​ശ​​ത്തി​​ല്‍ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​ത്. ഇ​​ത് ചെ​​യ്തി​​ല്ലെ​​ങ്കി​​ല്‍ ബാ​​ങ്കിം​​ഗ് സേ​​വ​​ന​​ങ്ങ​​ള്‍ നി​​യ​​ന്ത്രി​​ക്കു​​മെ​​ന്നും സ​​ന്ദേ​​ശം ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തു​​ന്നു. എ​​ന്നാ​​ല്‍ ഇ​​ത്ത​​രം ഫ​​യ​​ലു​​ക​​ള്‍ ഇ​​ന്‍​സ്റ്റാ​​ള്‍ ചെ​​യ്യു​​ന്ന​​തു​വ​​ഴി ഫോ​​ണി​​ലെ വി​​വ​​ര​​ങ്ങ​​ള്‍ ചോ​​ര്‍​ത്താ​​നും ബാ​​ങ്ക് അ​​ക്കൗ​​ണ്ട് കൈ​​ക്ക​​ലാ​​ക്കാ​​നു​​മാ​​ണ് ത​​ട്ടി​​പ്പു​​കാ​​ര്‍ ശ്ര​​മി​​ക്കു​​ന്ന​​ത്.

ഔ​​ദ്യോ​​ഗി​​ക ആ​​വ​​ശ്യ​​ങ്ങ​​ള്‍​ക്കാ​​യി എ​​സ്ബി​​ഐ ഒ​​രി​​ക്ക​​ലും ഉ​​പ​​യോ​​ക്താ​​ക്ക​​ളോ​​ട് എ​​പി​​കെ ഫ​​യ​​ലു​​ക​​ള്‍ ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്യാ​​നോ ആ​​ധാ​​ര്‍ വി​​വ​​ര​​ങ്ങ​​ള്‍ ലി​​ങ്ക് വ​​ഴി​​യോ ഫോ​​ണി​​ലൂ​​ടെ​​യോ പ​​ങ്കു​​വ​​യ്ക്കാ​​നോ ആ​​വ​​ശ്യ​​പ്പെ​​ടി​​ല്ല. അ​​പ​​രി​​ചി​​ത​​മാ​​യ ലി​​ങ്കു​​ക​​ളി​​ല്‍ ക്ലി​​ക്ക് ചെ​​യ്യു​​ന്ന​​തും സ്ഥി​​രീ​​ക​​രി​​ക്കാ​​ത്ത ആ​​പ്ലി​​ക്കേ​​ഷ​​നു​​ക​​ള്‍ ഇ​​ന്‍​സ്റ്റാ​​ള്‍ ചെ​​യ്യു​​ന്ന​​തും ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്ന് ബാ​​ങ്ക് നി​​ര്‍​ദേ​​ശി​​ച്ചു. ബാ​​ങ്കിം​​ഗ് അ​​പ്ഡേ​​റ്റു​​ക​​ള്‍​ക്കാ​​യി എ​​പ്പോ​​ഴും ബാ​​ങ്കി​​ന്‍റെ ഔ​​ദ്യോ​​ഗി​​ക വെ​​ബ്സൈ​​റ്റോ പ്ലേ​​സ്റ്റോ​​റി​​ല്‍ നി​​ന്നു​​ള്ള യോ​​നോ ആ​​പ്പോ മാ​​ത്രം ഉ​​പ​​യോ​​ഗി​​ക്കു​​ക.

ഉ​​പ​​ഭോ​​ക്താ​​ക്ക​​ള്‍​ക്ക് ഇ​​ത്ത​​ര​​ത്തി​​ല്‍ സം​​ശ​​യാ​​സ്പ​​ദ​​മാ​​യ സ​​ന്ദേ​​ശ​​ങ്ങ​​ളോ ഇ​​മെ​​യി​​ലു​​ക​​ളോ ല​​ഭി​​ക്കു​​ക​​യാ​​ണെ​​ങ്കി​​ല്‍ ഉ​​ട​​ന്‍ ത​​ന്നെ [email protected] എ​​ന്ന വി​​ലാ​​സ​​ത്തി​​ല്‍ ബാ​​ങ്കി​​നെ അ​​റി​​യി​​ക്ക​​ണം. ഇ​​ത്ത​​രം സ​​ന്ദേ​​ശ​​ങ്ങ​​ളോ​​ട് പ്ര​​തി​​ക​​രി​​ക്കാ​​തി​​രി​​ക്കു​​ന്ന​​തും സൈ​​ബ​​ര്‍ ശു​​ചി​​ത്വം പാ​​ലി​​ക്കു​​ന്ന​​തും സാ​​മ്പ​​ത്തി​​ക സു​​ര​​ക്ഷ ഉ​​റ​​പ്പാ​​ക്കാ​​ന്‍ അ​​ത്യ​​ന്താ​​പേ​​ക്ഷി​​ത​​മാ​​ണ​​ന്ന് ഈ ​​രം​​ഗ​​ത്ത വി​​ദ​​ഗ്ധ​​ര്‍ ഓ​​ര്‍​മി​​പ്പി​​ക്കു​​ന്നു.

Latest News

Corehub Up