Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SC-ST-NDPS

Malappuram

എസ്‌സി-എസ്ടി -എൻഡിപിഎസ് കോടതികളെ വിഭജിക്കണം: ജില്ലാ ജഡ്ജ്

മ​ഞ്ചേ​രി: കേ​സു​ക​ളു​ടെ ആ​ധി​ക്യം​മൂ​ലം വീ​ർ​പ്പു​മു​ട്ടു​ന്ന എ​സ്‌​സി-​എ​സ്ടി കോ​ട​തി​യി​ൽ നി​ന്ന് എ​ൻ​ഡി​പി​എ​സ് കോ​ട​തി​യെ വി​ഭ​ജി​ക്ക​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ ജി​ല്ലാ ആ​ൻ​ഡ് സെ​ഷ​ൻ​സ് ജ​ഡ്ജ് കെ. ​സ​നി​ൽ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി​ക്ക് മി​ക​ച്ച സേ​വ​ന​ത്തി​ന് സം​സ്ഥാ​ന​ത്ത് ഒ​ന്നാം​സ്ഥാ​നം ല​ഭി​ച്ച​തി​ന്‍റെ ആ​ഘോ​ഷ​ച്ച​ട​ങ്ങ് മ​ഞ്ചേ​രി​യി​ലെ ജി​ല്ലാ കോ​ട​തി സ​മു​ച്ച​യ​ത്തി​ലെ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​സ്‌​സി-​എ​സ്ടി കേ​സു​ക​ളും മ​യ​ക്കു​മ​രു​ന്നു കേ​സു​ക​ളും നി​ല​വി​ൽ ഒ​രു കോ​ട​തി​യി​ലാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്.


ഇ​ത് കേ​സു​ക​ളു​ടെ തീ​ർ​പ്പി​ന് കാ​ല​താ​മ​സ​മെ​ടു​ക്കു​ന്നു. പൊ​ന്നാ​നി താ​ലൂ​ക്ക് നി​യ​മ​സേ​വ​ന ക​മ്മി​റ്റി​ക്ക് മ​തി​യാ​യ ഓ​ഫീ​സ് കെ​ട്ടി​ടം ഒ​രു​ക്കു​മെ​ന്ന് ച​ട​ങ്ങി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ച ക​ള​ക്ട​ർ വി​ആ​ർ. വി​നോ​ദ് പ​റ​ഞ്ഞു.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ.​വി​ശ്വ​നാ​ഥ്, ജി​ല്ലാ ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എം. ​ഉ​മ്മ​ർ, ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് ടി.​ബി. ഫ​സീ​ല, സം​സ്ഥാ​ന ബാ​ർ കൗ​ണ്‍​സി​ലം​ഗം അ​ഡ്വ. പി.​സി. മൊ​യ്തീ​ൻ, ജി​ല്ലാ ഗ​വ​ണ്‍​മെ​ന്‍റ്പ്ലീ​ഡ​ർ ആ​ൻ​ഡ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. ടോം ​കെ.​തോ​മ​സ്, ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി​യം​ഗം കെ. ​ഭാ​സ്ക​ര​ൻ, ജി​ല്ലാ സാ​മൂ​ഹ്യ നീ​തി ഓ​ഫീ​സ​ർ സ​മീ​ർ മ​ച്ചി​ങ്ങ​ൽ, ലോ​ക്ക​ൽ ലെ​വ​ൽ ക​മ്മി​റ്റി​യം​ഗം കെ. ​അ​ബ്ദു​ൾ നാ​സ​ർ, വി​മ​ൻ​സ് പ്രൊ​ട്ട​ക്‌​ഷ​ൻ ഓ​ഫീ​സ​ർ വി.​എ​സ്. ശ്രു​തി, എ​ൽ​എ​ഡി​സി​എ​സ് ചീ​ഫ് കെ. ​റാ​സി​യ, എ​സ്.​ബി​ജു, എ​സ്.​സ​തീ​ഷ്, സീ​നി​യ​ർ ഡി​വി​ഷ​ൻ സി​വി​ൽ ജ​ഡ്ജ് എം. ​ഷാ​ബി​ർ ഇ​ബ്രാ​ഹിം, സെ​ക്‌​ഷ​ൻ ഓ​ഫീ​സ​ർ വി.​ജി. അ​നി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സം​വാ​ദ സ​ഹാ​യി​ക​ൾ, പാ​ന​ൽ അ​ഭി​ഭാ​ഷ​ക​ർ, റീ​ട്ടെ​യ്ന​ർ ലോ​യ​ർ, പാ​രാ​ലീ​ഗ​ൽ വോ​ള​ണ്ടി​യ​ർ​മാ​ർ, ലെ​യ്സ​ണിം​ഗ് വ​കു​പ്പ് ഓ​ഫീ​സ​ർ​മാ​ർ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

Latest News

Corehub Up