Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SCOSummit

എ​സ്‌​സി​ഒ ഉ​ച്ച​കോ​ടി: ഗ്രൂ​പ്പ് ഫോ​ട്ടോ​യി​ൽ നി​ന്ന് മോ​ദി​യെ വെ​ട്ടി​മാ​റ്റി പാ​കി​സ്ഥാ​ൻ

ബി​ഷ്കെ​ക്ക്: കി​ർ​ഗി​സ്ഥാ​നി​ലെ ബി​ഷ്കെ​ക്കി​ൽ ന​ട​ന്ന 26-ാമ​ത് ഷാം​ഗ്ഹാ​യ് സ​ഹ​ക​ര​ണ ഉ​ച്ച​കോ​ടി​ക്കി​ടെ പാ​കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് പ​ങ്കു​വെ​ച്ച ഗ്രൂ​പ്പ് ഫോ​ട്ടോ വ​ൻ ന​യ​ത​ന്ത്ര നാ​ണ​ക്കേ​ടി​നും വി​വാ​ദ​ങ്ങ​ൾ​ക്കും വ​ഴി​വെ​ച്ചു. ലോ​ക​നേ​താ​ക്ക​ൾ​ക്കൊ​പ്പം നി​ൽ​ക്കു​ന്ന യ​ഥാ​ർ​ഥ  ചി​ത്ര​ത്തി​ൽ നി​ന്ന് ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​യും മ​റ്റ് അ​ഞ്ച് ലോ​ക​നേ​താ​ക്ക​ളെ​യും എ​ഡി​റ്റ് ചെ​യ്ത് ഒ​ഴി​വാ​ക്കി​യാ​ണ് പാ​കി​സ്ഥാ​ൻ ഔ​ദ്യോ​ഗി​ക സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളി​ൽ ചി​ത്രം പോ​സ്റ്റ് ചെ​യ്ത​ത്. 

പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ്ബാ​സ് ഷെ​രീ​ഫ് ചി​ത്ര​ത്തി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്ത് നി​ൽ​ക്കു​ന്ന​താ​യി കാ​ണി​ക്കാ​നും, അ​ദ്ദേ​ഹം ഉ​ച്ച​കോ​ടി​യി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചു എ​ന്ന് വ​രു​ത്തി​തീ​ർ​ക്കാ​നു​മാ​യി​രു​ന്നു ഈ ​കൃ​ത്രി​മം ന​ട​ത്തി​യ​ത്.  പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് പു​റ​മേ ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പെ​സ​ഷ്കി​യ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ നേ​താ​ക്ക​ളെ​യും പാ​ക് പി​എം​ഒ വെ​ട്ടി​മാ​റ്റി.

തൊ​ട്ടു​പി​ന്നാ​ലെ, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി യ​ഥാ​ർ​ഥ കു​ടും​ബ ചി​ത്രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ചു. ഇ​തി​ൽ ഷെ​ഹ്ബാ​സ് ഷെ​രീ​ഫ് വ​ല​തു​ഭാ​ഗ​ത്ത് നി​ന്ന് നാ​ലാ​മ​താ​യാ​ണ് നി​ന്നി​രു​ന്ന​ത്.സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള പ​രി​ഹാ​സ​ങ്ങ​ളും വി​മ​ർ​ശ​ന​ങ്ങ​ളും ഉ​യ​ർ​ന്ന​തോ​ടെ, പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ്ബാ​സ് ഷെ​രീ​ഫ് പി​ന്നീ​ട് ത​ന്‍റെ വ്യ​ക്തി​ഗ​ത അ​ക്കൗ​ണ്ടി​ലൂ​ടെ യ​ഥാ​ർ​ത്ഥ ചി​ത്രം പ​ങ്കു​വെ​ച്ച് മു​ഖം ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചു.

Latest News

Corehub Up