Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SDRF

എസ്ഡിആർഎഫിൽ വനിതകൾക്ക് 15 ശതമാനം സംവരണം

ന്യൂ​​​ഡ​​​ൽ​​​ഹി: ദേ​​​ശീ​​​യ ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ സേ​​​ന​​​യു​​​ടെ (എ​​​ൻ​​​ഡി​​​ആ​​​ർ​​​എ​​​ഫ്) മാ​​​തൃ​​​ക​​​യി​​​ൽ അ​​​ത്യാ​​​ധു​​​നി​​​ക സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളോ​​​ടെ എ​​​ല്ലാ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും കേ​​​ന്ദ്ര​​​ഭ​​​ര​​​ണ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും സം​​​സ്ഥാ​​​ന ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ സേ​​​ന​​​ക​​​ൾ (എ​​​സ്ഡി​​​ആ​​​ർ​​​എ​​​ഫ്) സ​​​ജ്ജ​​​മാ​​​ക്കാ​​​ൻ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ.

ഇ​​​ത് സം​​​ബ​​​ന്ധി​​​ച്ച മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ സ​​​ർ​​​ക്കാ​​​ർ പു​​​റ​​​ത്തി​​​റ​​​ക്കി. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്തി​​​യ ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ നി​​​യ​​​മ​​​പ്ര​​​കാ​​​രം എ​​​ല്ലാ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും വി​​​ദ​​​ഗ്ധ എ​​​സ്ഡി​​​ആ​​​ർ​​​എ​​​ഫ് യൂ​​​ണി​​​റ്റു​​​ക​​​ൾ നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

ദേ​​​ശീ​​​യ ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി (എ​​​ൻ​​​ഡി​​​എം​​​എ) ത​​​യാ​​​റാ​​​ക്കി​​​യ പു​​​തി​​​യ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം എ​​​സ്ഡി​​​ആ​​​ർ​​​എ​​​ഫ് സേ​​​ന​​​ക​​​ളി​​​ലേ​​​യ്ക്ക് അ​​​ഗ്നി​​​വീ​​​റു​​​ക​​​ൾ​​​ക്കും എ​​​ൻ​​​സി​​​സി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഉ​​​ള്ള​​​വ​​​ർ​​​ക്കും മു​​​ൻ​​​ഗ​​​ണ​​​ന ന​​​ൽ​​​കും. കൂ​​​ടാ​​​തെ 15 ശ​​​ത​​​മാ​​​നം സീ​​​റ്റു​​​ക​​​ൾ വ​​​നി​​​ത​​​ക​​​ൾ​​​ക്ക് സം​​​വ​​​ര​​​ണം ചെ​​​യ്യും.

ഡി​​​ജി​​​പി റാ​​​ങ്കി​​​ലു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ ന​​​യി​​​ക്കു​​​ന്ന ഓ​​​രോ ബ​​​റ്റാ​​​ലി​​​യ​​​നി​​​ലും 600 മു​​​ത​​​ൽ 1200 വ​​​രെ കേ​​​ഡ​​​ർ​​​മാ​​​ർ ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. പോ​​​ലീ​​​സു​​​കാ​​​ർ, മു​​​ൻ സൈ​​​നി​​​ക​​​ർ, എ​​​ൻ​​​ഡി​​​ആ​​​ർ​​​എ​​​ഫ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ എ​​​ന്നി​​​വ​​​രെ​​​ക്കൂ​​​ടാ​​​തെ എ​​​ൻ​​​ജി​​​നി​​​യ​​​ർ​​​മാ​​​ർ, ഡോ​​​ഗ് ഹാ​​​ൻ​​​ഡ്‌​​​ല​​​ർ​​​മാ​​​ർ, സി​​​ബി​​​ആ​​​ർ​​​എ​​​ൻ വി​​​ദ​​​ഗ്ധ​​​ർ, മു​​​ങ്ങ​​​ൽ വി​​​ദ​​​ഗ്ധ​​​ർ, മെ​​​ഡി​​​ക്ക​​​ൽ ടീം ​​​എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ 45 മു​​​ത​​​ൽ 50 വ​​​രെ അം​​​ഗ​​​ങ്ങ​​​ളു​​​ള്ള സ്വ​​​യം പ​​​ര്യാ​​​പ്ത​​​മാ​​​യ ചെ​​​റി​​​യ സം​​​ഘ​​​ങ്ങ​​​ളാ​​​യി​​​ട്ടാ​​​യി​​​രി​​​ക്കും ഇ​​​വ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക.

എ​​​ല്ലാ​​​വി​​​ധ ചെ​​​റി​​​യ ദു​​​ര​​​ന്ത​​​ങ്ങ​​​ൾ​​​ക്കും എ​​​ൻ​​​ഡി​​​ആ​​​ർ​​​എ​​​ഫ് സം​​​ഘ​​​ത്തെ ആ​​​ശ്ര​​​യി​​​ക്കു​​​ന്ന പ്ര​​​വ​​​ണ​​​ത ഒ​​​ഴി​​​വാ​​​ക്കാ​​​നും അ​​​ത​​​ത് പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ പ്രാ​​​ദേ​​​ശി​​​ക​​​മാ​​​യ ഭൂ​​​പ്ര​​​കൃ​​​തി​​​യും സാ​​​ധ്യ​​​ത​​​യു​​​ള്ള ദു​​​ര​​​ന്ത​​​ങ്ങ​​​ളും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് വേ​​​ഗ​​​ത്തി​​​ൽ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം ഉ​​​റ​​​പ്പാ​​​ക്കാ​​​നു​​​മാ​​​ണ് എ​​​സ്ഡി​​​ആ​​​ർ​​​എ​​​ഫി​​​നെ നി​​​യോ​​​ഗി​​​ക്കു​​​ക. പ​​​ല സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും എ​​​സ്ഡി​​​ആ​​​ർ​​​എ​​​ഫ് ഉ​​​ണ്ടെ​​​ങ്കി​​​ലും അ​​​വ പേ​​​രി​​​നു മാ​​​ത്ര​​​മാ​​​ണ്.

ക്ര​​​മ​​​സ​​​മാ​​​ധാ​​​ന പാ​​​ല​​​ന​​​ത്തി​​​നോ ആ​​​യു​​​ധ​​​മേ​​​ന്തി​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കോ എ​​​സ്ഡി​​​ആ​​​ർ​​​എ​​​ഫി​​​നെ നി​​​യോ​​​ഗി​​​ക്കി​​​ല്ല. ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണം മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കും ചു​​​മ​​​ത​​​ല.

തീ​​​ർ​​​ഥാ​​​ട​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ൾ, വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര മേ​​​ഖ​​​ല​​​ക​​​ൾ, ജ​​​ലാ​​​ശ​​​യ​​​ങ്ങ​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ മു​​​ൻ​​​കൂ​​​ട്ടി​​​യു​​​ള്ള സു​​​ര​​​ക്ഷാ ഓ​​​ഡി​​​റ്റു​​​ക​​​ളും മോ​​​ക്ക് ഡ്രി​​​ല്ലു​​​ക​​​ളും ന​​​ട​​​ത്താ​​​ൻ എ​​​സ്ഡി​​​ആ​​​ർ​​​എ​​​ഫി​​​ന് ചു​​​മ​​​ത​​​ല​​​യു​​​ണ്ടാ​​​യി​​​രി​​​ക്കും.

Latest News

Corehub Up