Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SIFL

അ​ത്താ​ണി​യി​ലെ എ​സ്ഐ​എ​ഫ്എ​ലി​ന് 86 കോ​ടി​യു​ടെ വി​റ്റു​വ​ര​വ്

വ​​​​ട​​​​ക്കാ​​​​ഞ്ചേ​​​​രി: അ​​​​ത്താ​​​​ണി​​​​യി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന പൊ​​​​തു​​​​മേ​​​​ഖ​​​​ലാ​​​സ്ഥാ​​​​പ​​​​ന​​​​മാ​​​​യ സ്റ്റീ​​​​ൽ ആ​​​​ൻ​​​​ഡ് ഇ​​​​ൻ​​​​ഡ​​​​സ്ട്രി​​​​യ​​​​ൽ ഫോ​​​​ർ​​​​ജിം​​​​ഗ്സ് ലി​​​​മി​​​​റ്റ​​​​ഡ് (എ​​​​സ്ഐ​​​​എ​​​​ഫ്എ​​​​ൽ) 2025 - 26 സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ർ​​​​ഷം 86 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ വി​​​​റ്റു​​​​വ​​​​ര​​​​വ് നേ​​​​ടി​​​​യ​​​​താ​​​​യി ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ൾ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു. 10.12 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​ലാ​​​​ഭ​​​​വും 2.8 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ അ​​​​റ്റാ​​​​ദാ​​​​യ​​​​വും കൈ​​​​വ​​​​രി​​​​ച്ച​​​​താ​​​​യും ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ൾ അ​​​റി​​​യി​​​ച്ചു.

വി​​​​റ്റു​​​​വ​​​​ര​​​​വി​​​​ൽ ക​​​​ഴി​​​​ഞ്ഞ സാ​​​​മ്പ​​​​ത്തി​​​​ക​​​​വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കാ​​​​ൾ 12 ശ​​​​ത​​​​മാ​​​​നം വ​​​​ള​​​​ർ​​​​ച്ച​​​​യാ​​​​ണു ക​​​​മ്പ​​​​നി കൈ​​​​വ​​​​രി​​​​ച്ച​​​​ത്.

2020 കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ 45 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു വി​​​​റ്റു​​​​വ​​​​ര​​​​വ്. എ​​​​ന്നാ​​​​ൽ ക​​​​ഴി​​​​ഞ്ഞ അ​​​​ഞ്ചു​​​​വ​​​​ർ​​​​ഷം​​​​കൊ​​​​ണ്ടാ​​​​ണ് ഇ​​​​ത് ഇ​​​​ര​​​​ട്ടി​​​​യാ​​​​​യ​​​​ത്. ക​​​​ഴി​​​​ഞ്ഞ അ​​​​ഞ്ചു​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ 25 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ ന​​​​വീ​​​​ക​​​​ര​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ക​​​​മ്പ​​​​നി​​​​യി​​​​ൽ ന​​​​ട​​​​ത്തി. അ​​​​ടു​​​​ത്ത സാ​​​​മ്പ​​​​ത്തി​​​​കവ​​​​ർ​​​​ഷം 110 കോ​​​​ടി​​​​യു​​​​ടെ വി​​​​റ്റു​​​​വ​​​​ര​​​​വ് നേ​​​​ടാ​​​​നാ​​​​കു​​​​മെ​​​​ന്നും ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ൾ പ​​​​റ​​​​ഞ്ഞു.

രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ പ്ര​​​​തി​​​​രോ​​​​ധ​​​മേ​​​​ഖ​​​​ല​​​​യ്ക്ക് ക​​​​രു​​​​ത്തേ​​​​കു​​​​ന്ന സാ​​​​ന്നി​​​​ധ്യ​​​​മാ​​​​ണ് എ​​​​സ്ഐ​​​​എ​​​​ഫ്എ​​​​ൽ. 1986ലാ​​​​ണ് വാ​​​​ണി​​​​ജ്യാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ഉ​​​​ത്പാ​​​​ദ​​​​നം ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. പൂ​​​​ർ​​​​ണ​​​മാ​​​​യും സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​നു കീ​​​​ഴി​​​​ലാ​​​​ണ് ക​​​​മ്പ​​​​നി​​​​യു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം.

ഇ​​​​ന്ത്യ​​​​ൻ ബ​​​​ഹി​​​​രാ​​​​കാ​​​​ശ രം​​​​ഗ​​​​ത്തെ അ​​​​ഭി​​​​മാ​​​​ന​​​​മാ​​​​യ ഐ​​​​എ​​​​സ്ആ​​​​ർ​​​​ഒ​​​​യി​​​​ലേ​​​​ക്കും ഡി​​​​ആ​​​​ർ​​​​ഡി​​​​ഒ, ഡി​​​​എം​​​​ഡി ഇ, ​​​​ബ്ര​​​​ഹ്‌​​​മോ​​​സ് എ​​​​യ്റോ​​​​സ്പേ​​​​സ് ലി​​​​മി​​​​റ്റ​​​​ഡ്, ഇ​​​​ന്ത്യ​​​​ൻ നേ​​​​വി, എ​​​​ച്ച്ഐ​​​​എ​​​​ൽ തു​​​​ട​​​​ങ്ങി​​​​യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു ​വേ​​​​ണ്ട വി​​​​വി​​​​ധ​​​​ ഘ​​​​ട​​​​ക​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ ത​​​​ദ്ദേ​​​​ശീ​​​​യ​​​​മാ​​​​യി വി​​​​ക​​​​സി​​​​പ്പി​​​​ച്ചു​​​​ന​​​​ൽ​​​​കാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന ത​​​​ര​​​​ത്തി​​​​ലേ​​​​ക്ക് 2006ൽ​​​​ത്ത​​​​ന്നെ എ​​​​സ്ഐ​​​​എ​​​​ഫ്എ​​​​ൽ എ​​​​ത്തി.

350 പേ​​​​ർ​​​​ക്കു പ്ര​​​​ത്യ​​​​ക്ഷ​​​​മാ​​​​യും 300 പേ​​​​ർ​​​​ക്കു പ​​​​രോ​​​​ക്ഷ​​​​മാ​​​​യും തൊ​​​​ഴി​​​​ൽ ന​​​​ൽ​​​​കു​​​​ന്നു. ക​​​​മ്പ​​​​നി​​​​യി​​​​ൽ​​​​നി​​​​ന്ന് യു​​​​എ​​​​സ്എ, ഖ​​​​ത്ത​​​​ർ, തു​​​​ർ​​​​ക്കി, യു​​​​എ​​​​ഇ, കെ​​​​എ​​​​സ്എ, പോ​​​​ള​​​​ണ്ട് എ​​​​ന്നീ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് ക​​​​യ​​​​റ്റു​​​​മ​​​​തി ന​​​​ട​​​​ക്കു​​​​ന്നു​​​​ണ്ട്.

പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ ക​​​​മ്പ​​​​നി ചെ​​​​യ​​​​ർ​​​​മാ​​​​ൻ അ​​​​ഡ്വ. ഷെ​​​​രീ​​​​ഫ് മ​​​​ര​​​​യ്ക്കാ​​​​ർ, ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റും ഡ​​​​യ​​​​റ​​​​ക്ട​​​​റു​​​​മാ​​​​യ മേ​​​​രി തോ​​​​മ​​​​സ്, ക​​​​മ്പ​​​​നി എം​​​​ഡി ക​​​​മാ​​​​ൻ​​​​ഡ​​​​ർ പി. ​​​​സു​​​​രേ​​​​ഷ്, ജ​​​​ന​​​​റ​​​​ൽ മാ​​​​നേ​​​​ജ​​​​ർ​​​​മാ​​​​രാ​​​​യ പി.​​​​കെ. മ​​​​ൺ​​​​സൂ​​​​ർ, എ. ​​​​അ​​​​നി​​​​ൽ​​​​ബോ​​​​സ്, യൂ​​​​ണി​​​​യ​​​​ൻ നേ​​​​താ​​​​ക്ക​​​​ളാ​​​​യ യു.​​​​കെ. വാ​​​​സു, ടി.​​​​ഡി. പ്ര​​​​താ​​​​പ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.

Latest News

Corehub Up