Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SIMICamp

വാ​ഗ​മ​ണ്‍ സി​മി ക്യാ​മ്പ്: പ്ര​തി​ക്ക് ഏ​ഴു വ​ര്‍​ഷം ക​ഠി​ന​ത​ട​വ്

കൊ​ച്ചി: വാ​ഗ​മ​ണ്‍ സി​മി തീ​വ്ര​വാ​ദ പ​രി​ശീ​ല​ന​ക്യാ​മ്പ് കേ​സി​ലെ പ്ര​തി​ക്ക് ഏ​ഴു വ​ര്‍​ഷം ക​ഠി​ന​ത​ട​വ് വി​ധി​ച്ച് കോ​ട​തി. മും​ബൈ സ്വ​ദേ​ശി അ​ബ്‌​ദു​ൾ സു​ബ്ഹാ​ന്‍ ഖു​റേ​ഷി​ക്കാ​ണ് (55) കൊ​ച്ചി​യി​ലെ എ​ന്‍​ഐ​എ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി ഹ​ഫീ​സ് മു​ഹ​മ്മ​ദ് ശി​ക്ഷ വി​ധി​ച്ച​ത്.

വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 25 വ​ര്‍​ഷം ത​ട​വും 75,000 രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ. അ​തേ​സ​മ​യം, ശി​ക്ഷാ​ കാ​ലാ​വ​ധി ഒ​രു​മി​ച്ച് അ​നു​ഭ​വി​ച്ചാ​ല്‍ മ​തി​യെ​ന്ന് അ​റി​യി​ച്ചി​ട്ടു​ള്ള​തി​നാ​ല്‍ പ​ര​മാ​വ​ധി ഏ​ഴു വ​ര്‍​ഷ​ത്തെ ജ​യി​ല്‍​വാ​സം മ​തി​യാ​കും.

നി​രോ​ധി​ത സം​ഘ​ട​ന​യാ​യ സ്റ്റു​ഡ​ന്‍റ്സ് ഇ​സ്‌​ലാ​മി​ക് മൂ​വ്‌​മെ​ന്‍റ് ഓ​ഫ് ഇ​ന്ത്യ (സി​മി) 2007 ഡി​സം​ബ​റി​ല്‍ വാ​ഗ​മ​ണ്‍ ത​ങ്ങ​ള്‍​പാ​റ​യി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​രി​ശീ​ല​ന​ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്ത​തി​നാ​ണു ശി​ക്ഷ.

രാ​ജ്യ​ത്തി​നെ​തി​രാ​യ യു​ദ്ധ​ത്തി​ന് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ക, ആ​യു​ധ​പ​രി​ശീ​ല​നം ന​ല്‍​കു​ക, സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ക്കു​ക തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് സോ​ഫ്റ്റ്‌​വേ​ര്‍ എ​ന്‍​ജി​നി​യ​റാ​യ പ്ര​തി​ക്കെ​തി​രേ ചു​മ​ത്തി​യി​രു​ന്ന​ത്. പ്ര​തി കോ​ട​തി​യി​ല്‍ കു​റ്റം സ​മ്മ​തി​ച്ചി​രു​ന്നു. കേ​സി​ലെ ര​ണ്ടാം പ്ര​തി ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ്വ​ദേ​ശി വാ​സി​ഖ് ബി​ല്ല ഒ​ളി​വി​ലാ​ണ്.

Latest News

Corehub Up