ന്യൂഡൽഹി: ഡൽഹിയിൽ വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിനു പിന്നാലെ ആകെ വോട്ടർമാരുടെ മൂന്നിലൊന്നും പട്ടികയിൽനിന്ന് പുറത്താകാൻ സാധ്യത. ആദ്യഘട്ട നടപടികൾ പൂർത്തിയായപ്പോൾ 47 ലക്ഷത്തിലധികം പേരുടെ വിവരങ്ങളാണ് വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്യപ്പെടാൻ ഒരുങ്ങുന്നത്.
ഡൽഹി ചീഫ് ഇലക്ടറൽ ഓഫീസറുടെ കണക്കനുസരിച്ച് ആകെ 1.45 കോടി വോട്ടർമാരിൽ 97.4 ലക്ഷം പേർ (67.18%) മാത്രമാണ് എന്യുമറേഷൻ ഫോം സമർപ്പിച്ചത്. ഫോം സമർപ്പിക്കാത്ത ബാക്കിയുള്ളവർ ഒന്നുകിൽ താമസം മാറിയവരോ അല്ലെങ്കിൽ കണ്ടെത്താൻ കഴിയാത്തവരോ ആണെന്നാണ് വിലയിരുത്തൽ. ഈ മാസം 24നാണ് എസ്ഐആറിന്റെ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നത്.
ന്യൂനപക്ഷ മേഖലകളിൽനിന്നാണ് കൂടുതൽ ആളുകൾ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെടുന്നത്.
തുഗ്ലക്കാബാദ് നിയമസഭാമണ്ഡലത്തിൽ 52 ശതമാനവും ഓഖ്ല മണ്ഡലത്തിൽ 54.66 ശതമാനം പേരും മാത്രമാണ് എസ്ഐആർ നടപടികൾ പൂർത്തിയാക്കിയത്. ഒക്ടോബർ 27ന് അന്തിമ വോട്ടർപട്ടിക പുറത്തുവിടും.