x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എസ്ഐആർ: ഡൽഹിയിൽ 47 ലക്ഷം പേർ പുറത്തേക്ക്

സ്വ​ന്തം ലേ​ഖ​ക​ൻ
Published: August 19, 2026 06:47 AM IST | Updated: August 19, 2026 06:47 AM IST

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ വോ​ട്ട​ർ​പ​ട്ടി​ക തീ​വ്ര പ​രി​ഷ്ക​ര​ണ​ത്തി​നു പി​ന്നാ​ലെ ആ​കെ വോ​ട്ട​ർ​മാ​രു​ടെ മൂ​ന്നി​ലൊ​ന്നും പ​ട്ടി​ക​യി​ൽ​നി​ന്ന് പു​റ​ത്താ​കാ​ൻ സാ​ധ്യ​ത. ആ​ദ്യ​ഘ​ട്ട ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ 47 ല​ക്ഷ​ത്തി​ല​ധി​കം പേ​രു​ടെ വി​വ​ര​ങ്ങ​ളാ​ണ് വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ​നി​ന്ന് നീ​ക്കം ചെ​യ്യ​പ്പെ​ടാ​ൻ ഒ​രു​ങ്ങു​ന്ന​ത്.

ഡ​ൽ​ഹി ചീ​ഫ് ഇ​ല​ക്‌​ട​റ​ൽ ഓ​ഫീ​സ​റു​ടെ ക​ണ​ക്ക​നു​സ​രി​ച്ച് ആ​കെ 1.45 കോ​ടി വോ​ട്ട​ർ​മാ​രി​ൽ 97.4 ല​ക്ഷം പേ​ർ (67.18%) മാ​ത്ര​മാ​ണ് എ​ന്യു​മ​റേ​ഷ​ൻ ഫോം ​സ​മ​ർ​പ്പി​ച്ച​ത്. ഫോം ​സ​മ​ർ​പ്പി​ക്കാ​ത്ത ബാ​ക്കി​യു​ള്ള​വ​ർ ഒ​ന്നു​കി​ൽ താ​മ​സം മാ​റി​യ​വ​രോ അ​ല്ലെ​ങ്കി​ൽ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​വ​രോ ആ​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ഈ​ മാ​സം 24നാ​ണ് എ​സ്ഐ​ആ​റി​ന്‍റെ ക​ര​ട് വോ​ട്ട​ർ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്.
ന്യൂ​ന​പ​ക്ഷ മേ​ഖ​ല​ക​ളി​ൽ​നി​ന്നാ​ണ് കൂ​ടു​ത​ൽ ആ​ളു​ക​ൾ പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ടു​ന്ന​ത്.

തു​ഗ്ല​ക്കാ​ബാ​ദ് നി​യ​മ​സ​ഭാ​മ​ണ്ഡ​ല​ത്തി​ൽ 52 ശ​ത​മാ​ന​വും ഓ​ഖ്‌​ല മ​ണ്ഡ​ല​ത്തി​ൽ 54.66 ശ​ത​മാ​നം പേ​രും മാ​ത്ര​മാ​ണ് എ​സ്ഐ​ആ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഒ​ക്‌​ടോ​ബ​ർ 27ന് ​അ​ന്തി​മ വോ​ട്ട​ർ​പ​ട്ടി​ക പു​റ​ത്തു​വി​ടും.

Tags : Deepika DeepikaNewspaper BreakingNews SIR: 47 lakh people out in Delhi

Recent News

Corehub Up