Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SP

എംഎൽസി ഫലം; യുപിയിൽ എസ്പി നിലമെച്ചപ്പെടുത്തുന്നതിൽ ബിജെപിക്ക് ആശങ്ക

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​മാ​യ വാ​ര​ണാ​സി ഉ​ൾ​പ്പെ​ടു​ന്ന മേ​ഖ​ല​യി​ൽ സമാജ്‌വാദി പാർട്ടി നിലമെച്ചപ്പെടുത്തുന്നതിൽ ബിജെപിക്ക് ആശങ്ക. നി​യ​മ​നി​ർ​മാ​ണ കൗ​ൺ​സി​ലി​ലെ (എം​എ​ൽ​സി) അ​ധ്യാ​പ​ക​മ​ണ്ഡ​ലം നി​ല​നി​ർ​ത്തി​യ പ്ര​ധാ​ന പ്ര​തി​പ​ക്ഷ​മാ​യ സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി (എ​സ്പി) ബി​രു​ദ​ധാ​രി​ക​ളു​ടെ മ​ണ്ഡ​ല​ത്തി​ലും മു​ന്നേ​റ്റം തു​ട​രു​ക​യാ​ണ്. ആ​കെ വോ​ട്ടെ​ണ്ണ​ൽ ന​ട​ന്ന 11 എം​എ​ൽ​സി സീ​റ്റു​ക​ളി​ൽ ആ​റെ​ണ്ണ​ത്തി​ൽ ബി​ജെ​പി​യും നാ​ലെ​ണ്ണ​ത്തി​ൽ സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യും വി​ജ​യി​ച്ചു.

വാ​രാണ​സി ബി​രു​ദ​ധാ​രി മ​ണ്ഡ​ല​ത്തി​ലെ അ​ന്തി​മ ഫ​ലം പു​റ​ത്തു​വ​രാ​നു​ണ്ട്. ക​ഴി​ഞ്ഞ ത​വ​ണ ഈ 11 ​സീ​റ്റു​ക​ളി​ൽ ര​ണ്ടെ​ണ്ണം മാ​ത്രം നേ​ടി​യ സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി, വാ​രാണസി സീ​റ്റു​കൂ​ടി പി​ടി​ച്ചെ​ടു​ത്താ​ൽ ആ​കെ സീ​റ്റു​ക​ളു​ടെ എ​ണ്ണം അ​ഞ്ചാ​ക്കി ഉ​യ​ർ​ത്തും. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ ഇ​തു പ്ര​തി​പ​ക്ഷ​ത്തിനു വ​ലി​യ രാ​ഷ്‌​ട്രീ​യ​നേ​ട്ട​മാ​ണ്.

അ​തേ​സ​മ​യം, വാ​രാ​ണസി ബി​രു​ദ​ധാ​രി മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടെ​ണ്ണ​ൽ വ​ലി​യ നാ​ട​കീ​യ​ത​ക​ൾ​ക്കു വ​ഴി​വ​ച്ചി​രി​ക്കു​ക​യാ​ണ്. വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ച്ച് 49 മ​ണി​ക്കൂ​റി​ല​ധി​കം പി​ന്നി​ട്ടി​ട്ടും ഇ​രു​പാ​ർ​ട്ടി​ക​ളും ത​മ്മി​ൽ ക​ടു​ത്ത മ​ത്സ​ര​മാ​ണ് ന​ട​ക്കു​ന്ന​ത്. വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​നു​മു​ന്നി​ൽ ബി​ജെ​പി - സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി നേ​താ​ക്ക​ൾ ധ​ർ​ണ ന​ട​ത്തു​ക​യും പ​ര​സ്പ​രം ക്ര​മ​ക്കേ​ട് ആ​രോ​പി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.

അ​ധ്യാ​പ​ക, ബി​രു​ദ​ധാ​രി മ​ണ്ഡ​ല​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ എ​ല്ലാ​വി​ഭാ​ഗം ജ​ന​ങ്ങ​ളു​ടെ​യും പൊ​തു​വി​കാ​രം പൂ​ർ​ണ​മാ​യി പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​ത​ല്ലെ​ങ്കി​ലും വി​ദ്യാ​സ​മ്പ​ന്ന​രാ​യ ജ​ന​വി​ഭാ​ഗ​ത്തി​ന്‍റെ നി​ല​പാ​ട് എ​ന്താ​ണെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ്. തൊ​ഴി​ലി​ല്ലാ​യ്മ​യ്‌​ക്കെ​തി​രേ​യും മ​ത്സ​ര​പ​രീ​ക്ഷ​ക​ളി​ലെ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യ്‌​ക്കെ​തി​രേ​യും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​ഫ​ല​ത്തി​നു വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ട്.

Latest News

Corehub Up