പന്തളം: സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ പതിനാറാമത് വാർഷികവും എസ്പിസി ദിനാചരണവും കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡും ഇന്നു രാവിലെ ഒന്പതിന് പന്തളം തുമ്പമൺ എംജിഎച്ച്എസ്എസ് ഗ്രൗണ്ടിൽ നടക്കും. കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡിൽ ജില്ലാ പോലീസ് മേധാവി ആർ.
ആനന്ദ് അഭിവാദ്യം സ്വീകരിക്കും.
ജില്ലയിലെ 18 സ്കൂളുകളിൽ നിന്നുള്ള എസ്പിസി കേഡറ്റുകൾ പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുക്കും. ചടങ്ങുകൾ രാവിലെ 8.20ന് ആരംഭിക്കും.