മിലാൻ: ഇറ്റാലിയൻ സീരി എ ലീഗ് ഫുട്ബോളിൽ എസ്എസ് ലാസിയോയ്ക്ക് ഗംഭീര ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ സാസൗളോയെ രണ്ടിനെതിരെ ആറ് ഗോളുകൾക്ക് തകർത്തു.
ലാസിയോയ്ക്ക് വേണ്ടി ടിജ്ജാനി നോസ്ലിൻ രണ്ട് ഗോളുകളും കെന്നത്ത് ടെയ്ലറും ഗുസ്താവ് ഐസാക്സണും റൊമാനോ ഫ്ലോറിയാനി മുസ്സോളിനിയും മാത്തിയ സക്കാഗ്നിയും ആണ് ഗോളുകൾ നേടിയത്. ക്രിസ്റ്റ്യൻ തോർസ്റ്റ്വേഡും സെബാസ്റ്റ്യനോ എസ്പോസിറ്റോയും ആണ് സൗസൗളോയ്ക്ക് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്.
വിജയത്തോടെ ലാസിയോയ്ക്ക് 25 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ഒന്നാമതാണ് ലാസിയോ.