Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ST Alphonsa Church

America

കോ​പ്പ​ൽ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ കൊ​ടി​യേ​റ്റ് വെ​ള്ളി​യാ​ഴ്ച

കോ​പ്പ​ൽ (ഡാ​ള​സ്): കോ​പ്പ​ൽ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ൾ മ​ഹോ​ത്സ​വം ഈ ​മാ​സം 17 മു​ത​ൽ 27 വ​രെ ഭ​ക്തി​പൂ​ർ​വം ആ​ഘോ​ഷി​ക്കും.

തി​രു​നാ​ളി​ന് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ടു​ള്ള കൊ​ടി​യേ​റ്റം 17ന് ​രാ​ത്രി ഏ​ഴി​ന് ന​ട​ക്കും. തു​ട​ർ​ന്ന് അ​ൽ​ഫോ​ൻ​സാ​മ്മ ദാ​സ​ൻ/​ദാ​സി സ​മ​ർ​പ്പ​ണ​വും ഫാ. ​മാ​ത്യൂ​സ് കെ. ​മു​ഞ്ഞ​നാ​ട്ടി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യും നോ​വേ​ന​യും ല​ദീ​ഞ്ഞും ഉ​ണ്ടാ​യി​രി​ക്കും.

തി​രു​നാ​ൾ ദി​വ​സ​ങ്ങ​ളി​ലെ പ്ര​ധാ​ന ച​ട​ങ്ങു​ക​ൾ താ​ഴെ പ​റ​യു​ന്ന ക്ര​മ​ത്തി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്:

തി​രു​നാ​ൾ സ​മ​യ​വി​വ​ര​ങ്ങ​ൾ:

ജൂ​ലൈ 17 (ഷി​ക്കാ​ഗോ രൂ​പ​താ ദി​നം): വൈകുന്നേരം ആറിന് ​ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, ഏഴിന് ​കൊ​ടി​യേ​റ്റ്, തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന.

ജൂ​ലൈ 18 (മു​തി​ർ​ന്ന പൗ​ര​ന്മാ​രു​ടെ ദി​നം): വൈകുന്നേരം ആറിന് ​ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, ഏഴിന് ​വി​ശു​ദ്ധ കു​ർ​ബാ​ന (കാ​ർ​മി​ക​ൻ: ഫാ. ​ജോ​സ് കാ​ട്ടേ​ക്ക​ര സിഎംഐ).

ജൂ​ലൈ 19 (ഞാ​യ​ർ - സിസിഡി വി​ദ്യാ​ർ​ഥി ദി​നം): രാ​വി​ലെ ഏഴിന് ​മ​ല​യാ​ളം കു​ർ​ബാ​ന, ഒമ്പതിന് ​ഇം​ഗ്ലീ​ഷ് കു​ർ​ബാ​ന. വൈ​കുന്നേരം അഞ്ചിന് ​അ​ൽ​ഫോ​ൻ​സാ​മ്മ ദാ​സ​ൻ/​ദാ​സി സ​മ​ർ​പ്പ​ണം, തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന​യും ല​ദീ​ഞ്ഞും (കാ​ർ​മി​ക​ൻ: ഫാ. ​എ​ബ്ര​ഹാം തോ​മ​സ്).

ജൂ​ലൈ 20 (തി​ങ്ക​ൾ - രോ​ഗി​ക​ൾ​ക്കാ​യു​ള്ള പ്രാ​ർ​ഥ​നാ ദി​നം): വൈകുന്നേരം ആറിന് ​ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, ഏഴിന് ​വി​ശു​ദ്ധ കു​ർ​ബാ​ന (ഇം​ഗ്ലീ​ഷി​ൽ - കാ​ർ​മി​ക​ൻ: ഫാ. ​മൈ​ക്കി​ൾ ജെ​യിം​സ്).

ജൂ​ലൈ 21 (ചൊ​വ്വാ - സെ​ന്‍റ് തോ​മ​സ് ഡേ): വൈകുന്നേരം ആറിന് ​ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും അ​ൽ​ഫോ​ൻ​സാ​മ്മ ദാ​സ​ൻ/​ദാ​സി സ​മ​ർ​പ്പ​ണ​വും, 7:00-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന (കാ​ർ​മ്മി​ക​ൻ: ഫാ. ​ബി​ൻ​സ്
ചേ​ത്ത​ലി​ൽ).

ജൂ​ലൈ 22 (ബു​ധ​ൻ - വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്റെ ദി​നം): വൈകുന്നേരം ആറിന് ​ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും അ​ൽ​ഫോ​ൻ​സാ​മ്മ ദാ​സ​ൻ/​ദാ​സി സ​മ​ർ​പ്പ​ണ​വും, 7:00-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന (ഇം​ഗ്ലീ​ഷി​ൽ - കാ​ർ​മ്മി​ക​ൻ: ഫാ. ​കെ​വി​ൻ മു​ണ്ട​ക്ക​ൽ).

ജൂ​ലൈ 23 (വ്യാ​ഴം - വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ ദി​നം): വൈകുന്നേരം ആറിന് ​ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും അ​ൽ​ഫോ​ൻ​സാ​മ്മ ദാ​സ​ൻ/​ദാ​സി സ​മ​ർ​പ്പ​ണ​വും, 7:00-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന (കാ​ർ​മ്മി​ക​ൻ: ഫാ. ​സോ​ജ​ൻ ജോ​ർ​ജ്).

ജൂ​ലൈ 24 (വെ​ള്ളി - മാ​തൃ​ദി​ന​വും കു​ടും​ബ​ദി​ന​വും): വൈകുന്നേരം 4:50-ന് ​ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, 5:30-ന് ​ഇം​ഗ്ലീ​ഷ് കു​ർ​ബാ​ന (കാ​ർ​മി​ക​ൻ: ഫാ. ​സാം കു​ട്ട​പ്പ​ശേ​രി). വൈ​കുന്നേരം ഏഴ് മു​ത​ൽ ഇ​ട​വ​കാം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന വി​വി​ധ​ങ്ങ​ളാ​യ ക​ലാ​പ​രി​പാ​ടി​ക​ൾ (ഫാ​മി​ലി ഡേ).

​ജൂ​ലൈ 25 (ശ​നി - കൂ​ടു​തു​റ​ക്ക​ൽ ശു​ശ്രൂ​ഷ): വൈകുന്നേരം 4:30-ന് ​ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, 5:30-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന (കാ​ർ​മിക​ൻ: ഫാ. ​ക്രി​സ്റ്റീ​ൻ പു​തി​യ​കു​ന്നേ​ൽ).

തു​ട​ർ​ന്ന് "ലൈ​വ്' ത​ട്ടു​ക​ട​യും "സ്വ​ര​രാ​ഗ​സ​ന്ധ്യ 2026' ഗാ​ന​മേ​ള​യും അ​ര​ങ്ങേ​റും.

ജൂ​ലൈ 26 (ഞാ​യ​ർ - പ്ര​ധാ​ന തി​രു​നാ​ൾ ദി​നം): വൈകുന്നേരം ആറിന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന (കാ​ർ​മി​ക​ൻ: ഫാ. ​സി​ബി സെ​ബാ​സ്റ്റ്യ​ൻ എംഎസ്‌ടി).

തു​ട​ർ​ന്ന് ഭ​ക്തി​നി​ർ​ഭ​ര​മാ​യ തി​രു​നാ​ൾ പ്രൊ​സ​ഷ​ൻ, ല​ദീ​ഞ്ഞ്, ആ​ശീ​ർ​വാ​ദം എ​ന്നി​വ​യും സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കും.

ജൂ​ലൈ 27 (തി​ങ്ക​ൾ - മ​രി​ച്ച വി​ശ്വാ​സി​ക​ളു​ടെ ഓ​ർ​ം​ദി​നം): വൈകുന്നേരം ഏഴിന് ​കൊ​ടി​യി​റ​ക്കം, വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ് (കാ​ർ​മി​ക​ൻ: അ​സി. വി​കാ​രി ഫാ. ​ജി​മ്മി എ​ട​ക്ക​ള​ത്തൂ​ർ കു​ര്യ​ൻ).

വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ മ​ധ്യ​സ്ഥ​ത​യി​ൽ അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​വാ​ൻ എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ത്യൂ​സ് മു​ഞ്ഞ​നാ​ട്ട്, അ​സി. വി​കാ​രി ഫാ. ​ജി​മ്മി എ​ട​ക്ക​ള​ത്തൂ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് കൈ​ക്ക​ര​ന്മാ​രു​മാ​യി ബ​ന്ധ​പെ​ടു​ക: ആ​ല​ക്ക​ൽ വി. ​തോ​മ​സ്: (214) 899-2543,
അ​പ്പ​ച്ച​ൻ ഔ​സേ​പ്പ്: (972) 754-6885, സി​ജി ജോ​ർ​ജ്: (845) 893-4465, ജ​യി​മോ​ൻ എം. ​ജോ​സ​ഫ്: (469) 231-4140.

NRI

ഡാ​ർ​വി​ൻ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ പ​ള്ളി​യി​ൽ തി​രു​നാ​ൾ

ഡാ​ർ​വി​ൻ: സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ഡാ​ർ​വി​ൻ സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യി​ൽ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ​യും സം​യു​ക്ത തി​രു​നാ​ളി​ന് വെ​ള്ളി​യാ​ഴ്ച കൊ​ടി​യേ​റി.

വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഡാ​ർ​വി​ൻ രൂ​പ​ത മു​ൻ മെ​ത്രാ​ൻ ബി​ഷ​പ് യൂ​ജി​ൻ ഹ​ർ​ലി കൊ​ടി​യേ​റ്റം നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് ഫാ. ​ജോ​സ​ഫ് പു​ല്ല​ന​പ്പി​ള്ളി​ലി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ അ​ർ​പ്പി​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഇ​ട​വ​ക​യി​ലെ ടീ​ൻ​സ് മി​നി​സ്ട്രി അം​ഗ​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​ക്കും.

ശ​നി​യാ​ഴ്ച രാ​വി​ലെ 9.30ന് ​ഇ​ട​വ​ക വി​കാ​രി റ​വ. ഡോ. ​ജോ​ണ്‍ പു​തു​വ അ​ർ​പ്പി​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ മി​ഷ​ൻ ലീ​ഗ് അം​ഗ​ങ്ങ​ളും തോ​മ​സ് നാ​മ​ധാ​രി​ക​ളും നേ​തൃ​ത്വം ന​ൽ​കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് "എ​ൽ​ഖാ​നി​യ 2025' സ​ണ്‍​ഡേ സ്കൂ​ൾ വാ​ർ​ഷി​ക​വും ഇ​ട​വ​ക ദി​നാ​ഘോ​ഷ​വും ഡാ​ർ​വി​ൻ രൂ​പ​ത മെ​ത്രാ​ൻ ബി​ഷ​പ് ചാ​ൾ​സ് ഗൗ​ച്ചി ഉ​ദ്ഘാ​ട​നം ചെ​യ്യും.

മ​ന്ത്രി ജി​ൻ​സ​ണ്‍ ചാ​ൾ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഷാ​ഡോ മി​നി​സ്റ്റ​ർ ചാ​ൻ​സി പീ​ച്ച് ആ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ട് സം​സാ​രി​ക്കും. തു​ട​ർ​ന്ന് മ​ത​ബോ​ധ​ന​വി​ദ്യാ​ർ​ഥി​ക​ളും ഇ​ട​വ​കാം​ഗ​ങ്ങ​ളും ഒ​ന്നു​ചേ​ർ​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും.

ഞാ​യ​റാ​ഴ്ച തി​രു​നാ​ൾ ദി​ന​ത്തി​ൽ തി​രു​ബാ​ല​സ​ഖ്യം, അ​ൽ​ഫോ​ൻ​സ നാ​മ​ധാ​രി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ദീ​പ​കാ​ഴ്ച​യോ​ടെ തി​രു​ക്ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കും. ഡാ​ർ​വി​ൻ ക​ത്തീ​ഡ്ര​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​ടോം ജോ​സ് പാ​ണ്ടി​യ​പ്പി​ള്ളി സി​എം​ഐ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, ലേ​ലം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. ഇ​ട​വ​ക വി​കാ​രി റ​വ. ഡോ. ​ജോ​ണ്‍ പു​തു​വ, ജോ​ണ്‍ ചാ​ക്കോ, സാ​ൻ​ജോ സേ​വ്യ​ർ, റി​ൻ​സി ബി​ജോ, ലാ​ൽ ജോ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ തി​രു​നാ​ളി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച് വ​രു​ന്നു.

Latest News

Corehub Up